Webdesk

കർഷക പ്രക്ഷോഭം: രാഷ്ട്രപതിയുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിക്കും

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാഷ്ട്രപതി നാളെ പാർലമെന്റിൽ നടത്തുന്ന നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിക്കും. തിങ്കളാഴ്ച ബജറ്റ് അവതരണത്തിന് മുമ്പ് കർഷക സമരത്തിൽ സർക്കാരിന്റെ പ്രസ്താവന പ്രതിപക്ഷം ആവശ്യപ്പെടും. ബജറ്റ് അവതരണത്തിലുടനീളം പ്രതിഷേധിക്കുന്നതും പരിഗണനയിലുണ്ട്. നിയമങ്ങൾ പിൻവലിക്കാനുള്ള നടപടി ആദ്യം വേണമെന്നാവശ്യപ്പെടാനാണ് ധാരണ. അതേസമയം ചെങ്കോട്ട അതിക്രമം ചൂണ്ടിക്കാട്ടി പ്രതിപക്ഷ പ്രതിഷേധത്തെ തടയാനാണ് ബിജെപിയുടെ നീക്കം. അക്രമത്തെ അപലപിച്ച് പ്രമേയം പാസാക്കണമെന്ന് ആവശ്യപെടാനും ബിജെപി ആലോചിക്കുന്നുണ്ട് നാളെ തുടങ്ങി അടുത്ത മാസം 15 വരെ നീണ്ടുനിൽക്കുന്ന…

Read More

സിംഘുവിൽ കർഷകർക്കെതിരെ കേന്ദ്രസർക്കാർ അനുകൂലികളുടെ പ്രതിഷേധം; പ്രതികാര നടപടിയുമായി യുപി സർക്കാരും

ഡൽഹി അതിർത്തിയായ സിംഘുവിൽ സമരം ചെയ്യുന്ന കർഷകർക്കെതിരെ പ്രതിഷേധവുമായി കേന്ദ്ര സർക്കാർ അനുകൂലികളായ നാട്ടുകാർ. ദേശീയപതാകയുമേന്തി സമരക്കാർ തമ്പടിച്ചിരിക്കുന്നിടത്തേക്ക് ഇവർ മാർച്ച് നടത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് സിംഘു അതിർത്തിയിലെ നാട്ടുകാരാണെന്ന് അവകാശപ്പെട്ട് ഒരുകൂട്ടമാളുകൾ പ്രതിഷേധവുമായി എത്തിയത് ദേശീയപാതയിൽ സമരം ചെയ്യുന്ന കർഷകർ പിരിഞ്ഞു പോകണമെന്നാണ് ഇവരുടെ ആവശ്യം. ദിവസങ്ങളായി തുടരുന്ന കർഷക പ്രതിഷേധം തങ്ങളുടെ വ്യവസായത്തെ മോശമായി ബാധിച്ചുവെന്നും റിപബ്ലിക് ദിനത്തിൽ ദേശീയപതാകയെ അപമാനിച്ച കർഷകരോടാണ് പ്രതിഷേധമെന്നും ഇവർ അവകാശപ്പെട്ടു. അതേസമയം കർഷകർക്കെതിരെ യുപി സർക്കാരും പ്രതികാര…

Read More

കോവിഡ് വ്യാപനം; സ്‌കൂളുകള്‍ വീണ്ടും അടയ്ക്കാന്‍ തീരുമാനം: ഹോട്ടലുകള്‍ക്ക് നിയന്ത്രണം

മനാമ: കോവിഡ് വ്യാപനം, സ്‌കൂളുകള്‍ വീണ്ടും അടയ്ക്കാന്‍ തീരുമാനം, ഹോട്ടലുകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. ബഹ്‌റൈന്‍ ഭരണകൂടത്തിന്റെതാണ് തീരുമാനം. ഹോട്ടലുകളുടെ പ്രവര്‍ത്തനം ഭാഗികമായി നിയന്ത്രിക്കാനാണ് തീരുമാനിച്ചത്. ഞായറാഴ്ച മുതല്‍ സ്‌കൂളുകള്‍ മൂന്നാഴ്ചത്തേക്ക് അടച്ചിടും. ഈ വേളയില്‍ ഓണ്‍ലൈന്‍ പഠനം തുടരുമെന്നാണ് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. ഹോട്ടലുകള്‍ തുറക്കുമെങ്കിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കില്ല. പാര്‍സല്‍ സര്‍വീസുണ്ടാകും. മൂന്നാഴ്ചയ്ക്ക് ശേഷം സാഹചര്യം പരിശോധിച്ച ശേഷം തീരുമാനം കൈക്കൊള്ളും. കൊറോണവൈറസിന്റെ പുതിയ വകഭേദം കണ്ടുവെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇതുമായി…

Read More

ശമ്പള പരിഷ്‌കരണം: മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നാളെ മൂന്ന് മണിക്കൂര്‍ സൂചന പണിമുടക്ക്

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരത്തിലേക്ക്. നാളെ മൂന്ന് മണിക്കൂര്‍ സൂചന പണിമുടക്ക് നടത്തും. രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് മണി വരെയാണ് സൂചന പണിമുടക്ക്. ഫെബ്രുവരി 9 മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തും. നാളത്തെ പണിമുടക്കില്‍ അത്യാഹിത അടിയന്തര ചികിത്സാ വിഭാഗങ്ങളും കൊവിഡ് ചികിത്സയും ഒഴിവാക്കിയിട്ടുണ്ട്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, 2016 മുതല്‍ ലഭിക്കേണ്ട അരിയര്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാരുടെ സമരം. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ്…

Read More

യുഎസില്‍ ടെറര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു; ലക്ഷ്യം സര്‍ക്കാരിനും പുതിയ പ്രസിഡന്റിനുമെതിരെ അഭ്യന്തരതലത്തില്‍ തീവ്രവാദ ഭീഷണി ശക്തമായിരിക്കുന്നതിനാല്‍

യുഎസില്‍ സര്‍ക്കാരിനെതിരെയുള്ള ഭീകരവാദം ശക്തമായതിനെ തുടര്‍ന്ന് രാജ്യത്ത് ടെറര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു.ദി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് രാജ്യവ്യാപകമായി ബുധനാഴ്ട ടെററിസം അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജോയ് ബൈഡന്‍ പ്രസിഡന്റായതിനെതിരെ അഭ്യന്തര തലത്തില്‍ സര്‍ക്കാര്‍ വിരുദ്ധ തീവ്രവാദികള്‍ തലപൊക്കിയതിനെ തുടര്‍ന്നാണീ കടുത്ത നടപടിയുണ്ടായിരിക്കുന്നത്. ചില ആക്രമണോത്സുകമായ ആശയങ്ങളാല്‍ പ്രചോദിപ്പിക്കപ്പെട്ട് ആക്രമണകാരികള്‍ സര്‍ക്കാരിനെതിരെയും പ്രസിഡന്റ് മാറ്റത്തിനെതിരെയും നീക്കം ശക്തമാക്കിയതിനാലാണ് ടെറര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിശദീകരണം നല്‍കിയിരിക്കുന്നത്. പുതിയ പ്രസിഡന്റ് അധികാരമേറ്റെടുത്തത് മുതല്‍…

Read More

മാവോയിസ്റ്റ് നേതാവ് ശ്രീമതി വയനാട്ടിൽ പോലീസ് കസ്റ്റഡിയിൽ.

കോടതിയുടെ പ്രത്യേക അനുമതിയോടെ ഒന്നാം തിയതി വരെ കോയമ്പത്തൂരിൽ നിന്നും പോലീസ് കസ്റ്റഡിയിൽ വാങ്ങിയതാണ്. കൽപ്പറ്റ ഡി.വൈ.എസ്. പി. അന്വേഷിക്കുന്ന രണ്ട് കേസുകളിലും മാനന്തവാടി ഡി.വൈ.എസ്.പി. അന്വേഷിക്കുന്ന രണ്ട് കേസുകളിലും പ്രതിയാണ് ശ്രീമതിയെന്ന് ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി പറഞ്ഞു.

Read More

ഗജവീരന്‍ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു

പാലക്കാട്: കേരളത്തിലെ നാട്ടാനകളില്‍ പ്രമുഖനും ആനപ്രേമികളുടെ പ്രിയങ്കരനുമായ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. 65 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്‌കാരം ഇന്ന് വാളയാര്‍ വനത്തില്‍ നടക്കും. മംഗലാംകുന്ന് പരമേശ്വരന്‍, ഹരിദാസ് സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഗജവീരനാണു കര്‍ണന്‍. 2019 മാര്‍ച്ചിലാണ് മംഗലാംകുന്ന് കര്‍ണന്‍ അവസാനമായി ഉല്‍സവത്തില്‍ പങ്കെടുത്തത്. ഗുരുവായൂര്‍ ദേവസ്വം കഴിഞ്ഞാല്‍ ഏറ്റവുമധികം ആനകളുള്ളത് മംഗലാംകുന്ന് കുടുംബത്തിലാണ്. മംഗലാംകുന്ന് ഗണപതി (നേരത്തെ ചരിഞ്ഞു), മംഗലാംകുന്ന് കര്‍ണന്‍, മംഗലാംകുന്ന് അയ്യപ്പന്‍ എന്നീ മൂന്ന്…

Read More

24 മണിക്കൂറിനിടെ 5.90 ലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 10 കോടി കടന്നു

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് രോഗബാധ ശമനമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,90,732 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 16,852 മരണവും രേഖപ്പെടുത്തി. വിവിധ രാജ്യങ്ങളിലായി ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10 കോടി കടന്നിരിക്കുകയാണ്. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വകഭേദം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതിനുശേഷം വൈറസ് ബാധിതരുടെ എണ്ണം അതിവേഗം കൂടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യം സ്ഥിരീകരിച്ച വൈറസിനേക്കാള്‍ 70 ഇരട്ടി വ്യാപനശേഷി പുതിയ വകഭേദത്തിനുണ്ടെന്നാണ് പഠനങ്ങളിലൂടെ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കിയെങ്കിലും രോഗവ്യാപനത്തിന് അറുതിയുണ്ടായിട്ടില്ല….

Read More

പുല്ലേപ്പടി കൊലപാതകം ആസൂത്രിതമെന്ന് പോലീസ്; പ്രതി പിടിയിൽ

കൊച്ചി പുല്ലേപ്പടിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. മാനശ്ശേരി സ്വദേശി ഡിനോയ് ആണ് പോലീസ് പിടിയിലായത്. ഇയാളുടെ സുഹൃത്തായ ജോബി ആണ് കൊല്ലപ്പെട്ടത്. കൊലപാതകം ആസൂത്രിതമെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ ഇരുവരും നന്നായി മദ്യപിച്ചു. മദ്യലഹരിയിൽ ജോബി റെയിൽവേ ട്രാക്കിൽ കയറി കടന്നു. ഈ സമയം ഡിനോയ് കയ്യിൽ കരുതിയ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. മൃതദേഹം തിരിച്ചറിയാതിരിക്കാനാണ് കത്തിച്ചത്. ഇതിനായി പെട്രോളും വാങ്ങിയിരുന്നു. മോഷണ മുതൽ പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഡിനോയിയുടെ…

Read More

ലൈഫ് സമാനതകളില്ലാത്ത പാർപ്പിട വികസന പദ്ധതി; രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണം അഭിമാനകരമെന്ന് മുഖ്യമന്ത്രി

ലൈഫ് മിഷൻ പദ്ധതിയിൽ രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണം അഭിമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാനതകളില്ലാത്ത പാർപിട വികസന പദ്ധതിയാണ് ലൈഫ്. എല്ലാവർക്കും അന്തസ്സോടെ ജീവിക്കാനുള്ള അവസരം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. സംസ്ഥാന സർക്കാർ ആരംഭിച്ച മിഷനുകളെല്ലാം വിജയകരമാണ്. ആർദ്രം പദ്ധതി വഴിയാണ് കൊവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞത്. ജനങ്ങൾക്കൊപ്പം നിന്ന് അവരെ കൈപിടിച്ചുയർത്തുകയാണ് സർക്കാർ ലക്ഷ്യം. പ്രത്യാശയോടെ സർക്കാരിനെ കാണുന്ന വലിയ ജനവിഭാഗമുണ്ട്. പാവപ്പെട്ടവർക്ക് കൈത്താങ്ങായി നിൽക്കുന്ന നിശ്ചയദാർഢ്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു സർക്കാരിന് ഒരുപാട് പരിമിതികളുണ്ട്. അതിനെ…

Read More