ജനകീയ പങ്കാളിത്തത്തോടെ ദുരന്തങ്ങളെ അതിജീവിച്ച് മേപ്പാടി പഞ്ചായത്ത്
ജനകീയപങ്കാളിത്തത്തോടെ ഭരണനേട്ടങ്ങള്‍ ഉറപ്പ് വരുത്തുകയാണ് മേപ്പാടി ഗ്രാമപഞ്ചായത്ത്. ഭരണസമിതിയുടെ കാലാവധി തീരുന്നതിന് മുമ്പ് സാധ്യമായ ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കണമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്തിന് സാധിച്ചിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെകെ. സഹദ് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെ തുടര്‍ച്ചയായ പ്രകൃതി ക്ഷോഭങ്ങളില്‍ ജില്ലയില്‍ തന്നെ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങളില്‍ ഒന്നാണ് മേപ്പാടി ഗ്രാമപഞ്ചായത്ത്. എന്നാല്‍ പ്രതിസന്ധികള്‍ക്ക് തകര്‍ക്കാന്‍ സാധിക്കാത്ത വിധം കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നഷ്ടമായതെല്ലാം തിരിച്ച് പിടിച്ചിരിക്കുകയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍,…
