വകഭേദം വന്ന കോവിഡിനെയും നിര്‍വീര്യമാക്കാന്‍ കോവാക്‌സിന്‍ ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വകഭേദം വന്ന കോവിഡിനെയും നിര്‍വീര്യമാക്കാന്‍ ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്രിട്ടനില്‍ പടരുന്ന ജനിതക മാറ്റം വന്ന കോവിഡ് ബാധിച്ചവരില്‍ കോവാക്സിന്‍ നല്‍കിയ ശേഷം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭാരത് ബയോടെക്കും ഐസിഎംആറും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് കോവാക്സിന്‍ നിര്‍മ്മിച്ചത്. മറ്റു വാക്സിനുകളെ അപേക്ഷിച്ച് മ്യൂട്ടേഷന്‍ സംഭവിച്ച വൈറസിനെ…
