Webdesk

ബുദ്ധിമുട്ടിലായ കലാകാരന്‍മാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബുദ്ധിമുട്ടിലായ കലാകാരന്‍മാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാന്‍ വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കലാകാരന്‍മാരുടെ പ്രയാസം സര്‍ക്കാര്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. കലാകാരന്‍മാര്‍ക്ക് ഇപ്പോള്‍ ചില സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ സഹായം നല്‍കാന്‍ മടിച്ചു നില്‍ക്കില്ല. അവശ കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കും. കേരളത്തിനൊരു സിനിമ നയം രൂപീകരിക്കുന്നത് പരിഗണിക്കുമെന്നും…

Read More

ഡല്‍ഹിയിലെ സമരം അക്രമാസക്തമായതിന്റെ പിന്നില്‍ മോദി സര്‍ക്കാർ; സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സമരം അക്രമാസക്തമായതിന്റെ പിന്നില്‍ മോദി സര്‍ക്കാരെന്ന് സീതാറാം യെച്ചൂരി. കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ പിന്‍വലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് കര്‍ഷകരുടെ ന്യായമായ ആവശ്യത്തിനാണ് പ്രതിഷേധം. അത് പ്രശ്നമായി അവശേഷിക്കുന്നു. അത് പരിഹരിക്കേണ്ടതാണ്. പരിഹാരം വ്യക്തമാണ്, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുക’ യെച്ചൂരി പറഞ്ഞു. ഈ സാഹചര്യം മോദി സര്‍ക്കാര്‍ സൃഷ്ടിച്ചെടുത്തതാണ്. അറുപതു ദിവസമായി കൊടുംതണുപ്പില്‍ അവര്‍ സമാധാനപരമായി സമരം ചെയ്തുവരികയാണ്. ഡല്‍ഹിയിലേക്ക് വരാന്‍ അവര്‍ക്ക് അനുവാദമില്ല…

Read More

കഴിഞ്ഞ 24 മണിക്കൂറിനിടെ 12,689 പേർക്ക് കൂടി കൊവിഡ്; 137 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,689 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 137 പേർ കൂടി കൊവിഡ് ബാധിതരായി മരിച്ചു. ഇതിനോടകം 1,06,89,527 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് മരണസംഖ്യ 1,53,724 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,320 പേർ രോഗമുക്തി നേടി. ഇതിനോടകം 1,03,59,305 പേരാണ് രോഗമുക്തരായത്. നിലവിൽ 1,76,498 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം രാജ്യത്ത് ഇതിനോടകം 20,29,480 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. 19,36,13,120 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.

Read More

കുന്നംകുളത്ത് വൻ തീപിടിത്തം; ആക്രികടയും കടലാസ് ഗോഡൗണും കത്തിനശിച്ചു

തൃശ്ശൂർ കുന്നംകുളത്ത് വൻ തീപിടിത്തം. യേശുദാസ് റോഡിലെ ആക്രികടയ്ക്കാണ് തീപിടിച്ചത്. പുലർച്ചെ നാലരയോടെയാണ് അപകടം. ആക്രികടയോടു ചേർന്നുള്ള കടലാസ് ഗോഡൗണിലേക്കും ബൈൻഡിംഗ് സെന്ററിലേക്കും തീ പടർന്നു. ഫയർ ഫോഴ്‌സിന്റെ അഞ്ച് യൂനിറ്റുകളെത്തിയാണ് തീ അണച്ചത്. പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം

Read More

കർഷകരുടെ ട്രാക്ടർ റാലി: 88 പോലീസുകാർക്ക് പരുക്കെന്ന് ഡൽഹി പോലീസ്; 22 കേസുകൾ രജിസ്റ്റർ ചെയ്തു

ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന ട്രാക്ടർ റാലിക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളിൽ ഡൽഹി പോലീസ് 22 കേസുകൾ രജിസ്റ്റർ ചെയ്തു. പൊതുമുതൽ നശിപ്പിക്കൽ, ആയുധമുപയോഗിച്ച് പൊതുസേവകരെ ആക്രമിക്കൽ തുടങ്ങിയ കേസുകളാണ് പോലീസ് ചാർജ് ചെയ്തത്. ആക്രമണത്തിൽ 86 പോലീസുകാർക്ക് പരുക്കേറ്റതായി ഡൽഹി പോലീസ് പറയുന്നു. എട്ട് ബസുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. തിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്തതായും പോലീസ് പറയുന്നു നിശ്ചയിച്ച വഴിയിൽ നിന്ന് മാറിയാണ് പ്രതിഷേധക്കാർ നീങ്ങിയത്. 12 മണിക്ക് ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നുവെങ്കിലും രാവിലെ…

Read More

15 വർഷം കഴിഞ്ഞ വാഹനങ്ങൾ നശിപ്പിക്കും; നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: എട്ട് വർഷത്തിലധികം പഴക്കമുളള വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്‌സ്’ ഏർപ്പെടുത്തുന്നതിന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകി. വായുമലിനീകരണത്തിന് കാരണമാകുന്ന കാലപ്പഴക്കം ചെന്ന, വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുകയെന്നതാണ് ഗ്രീൻ ടാക്സിലൂടെ ലക്ഷ്യമിടുന്നത്. റോഡ് ടാക്‌സിന്റെ പത്ത് മുതൽ 25 ശതമാനം വരെ തുകയാവും ഗ്രീൻ ടാക്‌സായി ഈടാക്കുക. ഫിറ്റ്നസ് പുതുക്കുന്ന സമയത്ത് വാഹനം എട്ട് വർഷത്തിലധികം പഴക്കമുളളതാണെന്ന് കണ്ടെത്തിയാൽ നികുതി ഈടാക്കും. ഉയർന്ന വായുമലിനീകരണമുളള സ്ഥലങ്ങളിൽ റീ രജിസ്റ്റർ ചെയ്യുന്ന…

Read More

ദിനം പ്രതി റെക്കോർഡ് തിരുത്തി ഇന്ധനവില

ഇന്ധനവില ദിനംപ്രതി റെക്കോർഡ് തിരുത്തി കുതിക്കുന്നു. പെട്രോളിനും ഡീസലിനും ഇന്നും വില വർധിച്ചു. പെട്രോൾസ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 26 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 88.58 രൂപയായി. ഡീസൽ വില 82.65 രൂപയിലെത്തി. കൊച്ചിയിൽ പെട്രോളിന് 86.57 രൂപയും ഡീസലിന് 80.77 രൂപയുമായി.

Read More

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സജീവമാക്കി മുന്നണികൾ; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ, എൽഡിഎഫ് യോഗവും ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റ് വിഭജനം അടക്കമുള്ള മുന്നൊരുക്കങ്ങളിലേക്ക് മുന്നണികൾ കടന്നു. യുഡിഎഫിന്റെ ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിനായി വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ പതിനൊന്ന് മണിക്ക് കരിപ്പൂരിലാണ് രാഹുൽ വിമാനമിറങ്ങുന്നത് കരിപ്പൂരിൽ വെച്ച് രാഹുൽ കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ കൂടാതെ മുസ്ലിം ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങൾ, ഇ ടി മുഹമ്മദ് ബഷീർ എന്നിവരും രാഹുൽ ഗാന്ധിയുമായി…

Read More

തിരുവനന്തപുരം തോട്ടയ്ക്കാട് കാറും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു

തിരുവനന്തപുരം തോട്ടയ്ക്കാട് മിനി ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം മരിച്ചവരിൽ വിഷ്ണു, രാജീവ്, അരുൺ, സുധീഷ് എന്നിവരെ തിരിച്ചറിഞ്ഞു. രണ്ട് പേരുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളുടെ മൃതദേഹം കല്ലമ്പലം സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. കൊല്ലത്തേക്ക് പോയ മീൻ ലോറിയും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്റ്റുഡിയോ ജീവനക്കാരാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തെ തുടർന്ന് കാറിന്…

Read More

പ്രശസ്ത മിമിക്രി താരം കലാഭവൻ കബീർ അന്തരിച്ചു

പ്രശസ്ത മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഷട്ടില്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. തൃശൂര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കലാഭവന്‍ മണിയുമായി സഹകരിച്ച്‌ മാരുതി കാസറ്റിന് വേണ്ടി കലാഭവന്‍ കബീര്‍ ഒരുക്കിയ നാടന്‍ പാട്ടുകള്‍ കേരളത്തില്‍ നാടന്‍ പാട്ട് രംഗത്ത് തരംഗം സൃഷ്ടിച്ചിരുന്നു. കെകെടിഎം ഗവ.കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ കബീര്‍ അലുമിനി അസോസിയേഷനിലും പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മകളിലും സജീവമായിരുന്നു. രണ്ട് ദിവസം മുന്‍പ് കെകെടിഎം കോളജില്‍…

Read More