Webdesk

ഉദ്ഘാടനത്തിന് പിന്നാലെ അപകടം; ആലപ്പുഴ ബൈപാസ് ടോൾ പ്ലാസാ കാബിൻ ലോറിയിടിച്ച് തകർന്നു

വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപാസിലെ ടോൾ പ്ലാസ കാബിൻ ലോറിയിടിച്ച് തകർന്നു. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് തടി കയറ്റിവന്ന ലോറി കാബിനിടിച്ച് തകർത്തത് കൊമ്മാടിയിലെ ടോൾ ഗേറ്റിലെ കാബിനാണ് തകർന്നത്. ലോറിയിൽ നിന്ന് പുറത്തേക്ക് തള്ളിനിന്ന തടിക്കഷ്ണം ടോൾ പ്ലാസയിലെ കാബിനിൽ ഇടിക്കുകയായിരുന്നു. ദേശീയപാത 66ൽ കളർകോട് മുതൽ കൊമ്മാടി വരെ 6.8 കിലോമീറ്ററിലാണ് ബൈപാസ് നിർമിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപാസ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തത്.  

Read More

പ്രതികാര നടപടി തുടർന്ന് കേന്ദ്രം; പഞ്ചാബിലെ ഭക്ഷ്യ ഗോഡൗണുകളിൽ സിബിഐയെ ഉപയോഗിച്ച് റെയ്ഡ് നടത്തുന്നു

കാർഷിക നിയമഭേദഗതിക്കെതിരെ പഞ്ചാബിൽ നിന്നടക്കമുള്ള കർഷകർ സമരം ശക്തമാക്കുന്നതിനിടെ പ്രതികാര നടപടികളുമായി കേന്ദ്രസർക്കാർ. പഞ്ചാബിലെ ഭക്ഷ്യ ഗോഡൗണുകളിൽ സിബിഐയെ ഉപയോഗിച്ച് റെയ്ഡ് നടത്തുകയാണ് കേന്ദ്രം. പഞ്ചാബിലെ പ്രധാന നാൽപത് ഗോഡൗണുകളിലാണ് റെയ്ഡ് ഇന്നലെ രാത്രി മുതലലാണ് സിബിഐയുടെ റെയ്ഡ് ആരംഭിച്ചത്. അർധ സൈനിക വിഭാഗവും ഇവർക്ക് സഹായവുമായി ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്നവരിലേറെയും. റിപബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് കർഷകരും…

Read More

കൊവിഡ് വ്യാപനം: യുഎയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തി

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ നിന്ന് നേരിട്ടുള്ള യാത്രാവിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തി. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ദുബൈ-ലണ്ടൻ റൂട്ടിനെ ഉൾപ്പെടെ നിരോധനം ബാധിക്കും. യുഎഇയെ കൂടാതെ ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളെയും യാത്ര നിരോധന പട്ടികയിൽ ബ്രിട്ടൻ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ യുകെയിലേക്കുള്ള എല്ലാ യാത്രാവിമാനങ്ങളും റദ്ദാക്കിയതായി വിമാന കമ്പനികളും അറിയിച്ചു. യുഎഇയിലുള്ള ബ്രിട്ടീഷ് പൗരൻമാർക്ക് മറ്റ് രാജ്യങ്ങൾ വഴി തിരികെ പോകാം. ഇവർക്ക് പത്ത് ദിവസത്തെ ഹോം ക്വാറന്റൈനും നിർബന്ധമാക്കി. യാത്രാ…

Read More

24 മണിക്കൂറിനിടെ 18,885 പേർക്ക് കൂടി കൊവിഡ്; 163 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,885 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,07,20,048 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തേക്കാൾ ഏഴായിരത്തിലധികം കേസുകളാണ് ഇന്നലെ വർധിച്ചത്. 20,746 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനകം 1,03,94,352 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1,71,686 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം 163 പേർ കൂടി മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 1,54,010 ആയി ഉയർന്നു ഇതുവരെ 29,28,053 പേർ കൊവിഡ് വാക്‌സിന്റെ ആദ്യ…

Read More

സമരവേദി ഒഴിപ്പിക്കാനുള്ള നടപടിക്കെതിരെ കർഷകനേതാവ് രാകേഷ് ടിക്കായത്ത് സുപ്രീം കോടതിയിലേക്ക്

കാർഷിക നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ തമ്പടിച്ചിരിക്കുന്ന സ്ഥലം ഒഴിപ്പിക്കാനുള്ള ഉത്തരവിനെതിരെ കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് സുപ്രീം കോടതിയെ സമീപിക്കും. അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെടും കർഷകർ സമരവേദി ഒഴിയണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നോട്ടീസ് നൽകിയിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ജില്ലാ മജിസ്‌ട്രേറ്റും ഉന്നത പോലീസുദ്യോഗസ്ഥരും സമര പന്തലിലെത്തി രാകേഷ് ടിക്കായത്തുമായി സംസാരിക്കുകയും ചെയ്തു. രാത്രി പതിനൊന്ന് മണിക്ക് മുമ്പ് സമരവേദി ഒഴിയാനായിരുന്നു നിർദേശം. ഇതിന് പിന്നാലെ വിവിധ മേഖലകളിൽ നിന്നുള്ള കർഷകർ സമരവേദിയിലേക്ക് എത്തുകയും…

Read More

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് അടുത്താഴ്ച ചോദ്യം ചെയ്യും

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് അടുത്തയാഴ്ച ചോദ്യം ചെയ്യും. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്നാണ് സൂചന. വിവരങ്ങൾ ശേഖരിച്ച ശേഷം സ്പീക്കർക്കെതിരായി പ്രതികൾ നൽകിയ മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ തുടർ നടപടികൾ സ്വീകരിക്കും ചോദ്യാവലി തയ്യാറാക്കിയാണ് സ്പീക്കറിൽ നിന്നും മൊഴിയെടുക്കുക. വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനത്തിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നാണ് പ്രതികൾ നൽകിയ മൊഴി. കേസിൽ സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നാസിന്റെ പേരിലുള്ള സിം സ്പീക്കർ ഉപയോഗിച്ചതായി…

Read More

ബീഹാറില്‍ ഒവൈസിയുടെ പാർട്ടിയിലെ എംഎൽഎമാർ ജെഡിയുവിൽ ചേർന്നേക്കുമെന്ന് സൂചന

അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയുടെ ബീഹാറിലെ അഞ്ച് എംഎൽഎമാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച. എംഎൽഎമാർ ജെഡിയുവിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ഇതോടെ പ്രചരിക്കുകയാണ് എഐഎംഐഎമ്മിന്റെ സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ അക്തറുൽ ഇമാന്റെ നേതൃത്വത്തിലായിരുന്നു എംഎൽഎമാർ നിതീഷിനെ കണ്ടത്. ജെഡിയു നേതാവും മന്ത്രിയുമായ വിജയ് ചൗധരിയും ഇവർക്കൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ബിജെപി ബന്ധം ഉപേക്ഷിച്ചാൽ നിതീഷുമായി കൈകോർക്കാൻ ഒവൈസി സന്നദ്ധനാണെന്ന് എഐഎംഐഎം നേതാവ് ആദിൽ ഹസൻ പിന്നീസ് പ്രതികരിച്ചു….

Read More

ഇന്ത്യുടെ വാക്‌സിൻ ഉത്പാദന ശേഷി ലോകത്തിന്റെ സ്വത്ത്: യുഎൻ സെക്രട്ടറി ജനറൽ

ആഗോള വാക്‌സിൻ ക്യാമ്പയിൻ യാഥാർഥ്യമാക്കുന്നതിൽ ഇന്ത്യ സുപ്രധാന പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്. ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിൻ ഉത്പാദന ശേഷി ലോകത്തിന് ഇന്നുള്ള മികച്ച സ്വത്താണെന്നും അദ്ദേഹം പറഞ്ഞു ഇന്ത്യ വികസിപ്പിച്ച വാക്‌സിനുകളുടെ വലിയ തോതിലുള്ള ഉത്പാദനം ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഇന്ത്യൻ സ്ഥാപനങ്ങളുമായി അതിനുവേണ്ടി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഉത്പാദന ശേഷി പൂർണമായി ഉപയോഗിക്കണമെന്ന് ലോകം മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നുവെന്നും ഗുട്ടാറസ് പറഞ്ഞു അയൽ രാഷ്ട്രങ്ങൾക്ക് ഇന്ത്യ 55 ലക്ഷം…

Read More

മുന്നണി മാറ്റം ചർച്ച ചെയ്യാൻ ശരദ് പവാർ യോഗം വിളിച്ചിട്ടില്ലെന്ന് മന്ത്രി ശശീന്ദ്രൻ

മുന്നണി മാറ്റം ചർച്ച ചെയ്യാൻ എൻസിപി പ്രസിഡന്റ് ശരദ് പവാർ യോഗം വിളിച്ചുവെന്നത് പ്രചാരണം മാത്രമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഇടതുമുന്നണി വിടേണ്ട ഒരു സാഹചര്യവും നിലവിലില്ല. പവാർ യോഗം വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു നേരത്തെ മാണി സി കാപ്പൻ മുംബൈയിലെത്തി പവാറിനെ കണ്ടിരുന്നു. ഇതിന് ശേഷം മുന്നണി മാറ്റം ചർച്ച ചെയ്യാൻ ഫെബ്രുവരി ഒന്നാം തീയതി ഡൽഹിയിൽ യോഗം വിളിച്ചതായും പ്രതികരിച്ചിരുന്നു. ഇതാണ് ശശീന്ദ്രൻ നിഷേധിച്ചത്. പവാർ യോഗം വിളിച്ചുവെന്നത് പ്രചാരണം മാത്രമാണ്. അത്തരത്തിലൊരു…

Read More

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും; രാഷ്ട്രപതിയുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിക്കും

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സമ്മേളനം പ്രതിപക്ഷ ബഹളത്തിൽ മുങ്ങുമെന്ന് ഉറപ്പാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. ശിരോമണി അകാലിദളം പ്രസംഗം ബഹിഷ്‌കരിക്കും. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പാർലമെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം പറയുന്നു. രണ്ട് മാസത്തിലധികം നീണ്ടുനിൽക്കുന്ന സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. കർഷക സമരത്തെ അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കേന്ദ്രസർക്കാരിന്റെ കിരാത ശ്രമങ്ങളെ കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്ന്…

Read More