വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപാസിലെ ടോൾ പ്ലാസ കാബിൻ ലോറിയിടിച്ച് തകർന്നു. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് തടി കയറ്റിവന്ന ലോറി കാബിനിടിച്ച് തകർത്തത്
കൊമ്മാടിയിലെ ടോൾ ഗേറ്റിലെ കാബിനാണ് തകർന്നത്. ലോറിയിൽ നിന്ന് പുറത്തേക്ക് തള്ളിനിന്ന തടിക്കഷ്ണം ടോൾ പ്ലാസയിലെ കാബിനിൽ ഇടിക്കുകയായിരുന്നു.
ദേശീയപാത 66ൽ കളർകോട് മുതൽ കൊമ്മാടി വരെ 6.8 കിലോമീറ്ററിലാണ് ബൈപാസ് നിർമിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപാസ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തത്.