Headlines

Webdesk

ബംഗളൂരുവിൽ മയക്കുമരുന്നുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ

ബംഗളൂരുവിൽ മയക്കുമരുന്നുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ. സോഫ്റ്റ് വെയർ എൻജിനീയർമാരായ കോഴിക്കോട് സ്വദേശി റമീഷ്(28), കണ്ണൂർ സ്വദേശികളായ അഷീർ(32), ഷെഹ്‌സീൻ(29) എന്നിവരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 200 ഗ്രാം എംഡിഎംഎ, 150 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് ഇവരിൽ നിന്ന്പിടിച്ചെടുത്തത്

Read More

പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു; പക്ഷികളെ കൊന്നൊടുക്കുന്നു

ആലപ്പുഴ, കോട്ടയം ജില്ലകളിൽ സ്ഥിരീകരിച്ച പക്ഷിപ്പനിയെ കേന്ദ്രസർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. രോഗം കൂടുതൽ പടരാതിരിക്കാനുള്ള നടപടികളാണ് ഇപ്പോൾ നടത്തുന്നത്. ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി 38,000ത്തോളം പക്ഷികളെ കൊന്നു നശിപ്പിക്കാനാമ് തീരുമാനം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ രോഗം മനുഷ്യരിലേക്ക് പകരില്ലെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ എം ദിലീപ് പറഞ്ഞു. നശിപ്പിക്കുന്ന വളർത്തുപക്ഷികൾക്ക് ആനുപാതികമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു ജില്ലാ കലക്ടർ രൂപീകരിച്ച എട്ട് ദ്രുതകർമ സേനകളാണ് താറാവുകളെയും മറ്റ്…

Read More

കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിക്ക് മൂന്ന് കിലോ തൂക്കമുണ്ട്. പോലിസ് സ്ഥലത്തെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി  

Read More

യുഎപിഎ കേസ്: താഹ കീഴടങ്ങി, സുപ്രീം കോടതിയെ രണ്ട് ദിവസത്തിനുള്ളിൽ സമീപിക്കും

പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ താഹ ഫസൽ കോടതിയിൽ കീഴടങ്ങി. ഇന്നലെയാണ് താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യം പുന:സ്ഥാപിക്കുന്നതിനായി രണ്ട് ദിവസത്തിനുള്ളിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് താഹ പറഞ്ഞു യുഎപിഎ നിയമങ്ങൾ അനാവശ്യമായി ചുമത്തിയതിന്റെ ഇരയാണ് താൻ. ഇത്തരം നിയമങ്ങൾക്കെതിരെ ജനങ്ങൾ പ്രതികരിക്കണം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകും. താനൊരിക്കലും മാവോയിസ്റ്റ് പ്രചാരകനായിട്ടില്ല. രാജ്യവിരുദ്ധ പ്രവർത്തനത്തിനും പങ്കാളിയായിട്ടില്ലെന്നും താഹ പറഞ്ഞു.

Read More

കൊച്ചി-മംഗളൂരു ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

കൊച്ചി മുതൽ മംഗലാപുരം വരെയുള്ള ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്തു. കൊച്ചി ഏലൂരിലെ ഗെയിൽ ഐപി സ്റ്റേഷനിലാണ് ഉദ്ഘാടന ചടങ്ങ്. ഓൺലൈനായാണ് ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരുമുണ്ട്. കൊച്ചി മുതൽ മംഗലാപുരം വരെ 450 കിലോമീറ്ററിലാണ് പ്രകൃതി വാതക വിതരണം കേരളത്തിലെയും കർണാടകയിലെയും ജനങ്ങൾക്ക് ഇന്ന് സുപ്രധാന ദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു….

Read More

കോഴിക്കോട് പാലാഴിയിൽ 15കാരൻ ഫ്‌ളാറ്റിൽ നിന്ന് വീണുമരിച്ചു

കോഴിക്കോട് പാലാഴിയിൽ പതിനഞ്ചുവയസ്സുകാരൻ ഫ്‌ളാറ്റിൽ നിന്ന് വീണുമരിച്ചു. പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റസിഡൻസിയുടെ ഒമ്പതാം നിലയിൽ നിന്നാണ് കുട്ടി വീണത് മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യൻ ദമ്പതികളുടെ മകൻ പ്രയാൻ മാത്യൂവാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. പാലാഴി സദ്ഭാവന സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച പ്രയാൻ  

Read More

വയനാട് ജില്ലയിലെ കോവിഡ് ഫസ്റ്റ്‌ലൈന്‍ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പൂട്ടി

ആറ് മാസത്തോളമായി സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് എച്ച്.എസ്,മാനന്തവാടി ഒണ്ടയങ്ങാടി മോറിയമല, നല്ലൂര്‍നാട് അംബേദ്ക്കര്‍ മെമ്മോറിയല്‍ ഹോസ്റ്റല്‍, ഓറിയന്റല്‍ കല്‍പ്പറ്റ, മീനങ്ങാടി ട്രൈബല്‍ ഹോസ്റ്റല്‍, എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വന്ന സി.എഫ്.എല്‍.ടി.സി.സെന്ററുകളാണ് അടച്ച് പൂട്ടിയത്. ജില്ലയില്‍ കാട്ടിക്കുളം കമ്യൂണിറ്റി ഹാള്‍ സുല്‍ത്താന്‍ ബത്തേരി അദ്ധ്യാപക പരിശീലന കേന്ദ്രം, മക്കിയാട് ധ്യാനകേന്ദ്രം, പുല്‍പ്പള്ളി സി.എസ്.സി. എന്നിവിട ങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.ഇതില്‍ മക്കിയാടുള്ള ധ്യാനകേന്ദ്രം പത്താം തീയ്യതി അടച്ച് പൂട്ടും.കോവിഡ് ഫസ്റ്റ് ലൈന്‍ട്രീറ്റ്‌മെന്റ് സെന്റര്‍ (സി.എഫ്.എല്‍.ടി.സി)…

Read More

വാഹനാപകടം; ചുരത്തില്‍ ഗതാഗത തടസം

താമരശ്ശേരി ചുരത്തിൽ 9-)o വളവിന് താഴെ ബസ്സും ലോറിയും കുട്ടിയിടിച്ചു അപകടം ചുരം സംരക്ഷണ സമിതിയും പോലീസും സ്ഥലെത്തെത്തി. രാവിലെ 10:30 ഓടെയാണ് അപകടം. ആളുകള്‍ക്ക് പരിക്കില്ല. ചുരത്തില്‍ ഗതാഗത തടസം നേരിടുന്നുണ്ട്    

Read More

വയനാട് കൽപറ്റയിൽ വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്

കല്‍പ്പറ്റ നഗരത്തില്‍ രണ്ട് ഓട്ടോറിക്ഷകളും ഒരു കാറും കൂട്ടിയിടിച്ച് 2 സ്ത്രീകളടക്കം 3 പേര്‍ക്ക് പരിക്ക്. ഇവരെ കല്‍പ്പറ്റയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌കെഎംജെ സ്‌കൂളിന് സമീപം 10 മണിക്കാണ് അപകടം  

Read More

കോവിഡിന് പിന്നാലെ മനുഷ്യരാശിക്ക് ഭീഷണി ഉയര്‍ത്തി “ഡിസീസ് എക്സ്”; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

കോവിഡിന് പിന്നാലെ മനുഷ്യരാശിക്ക് ഭീഷണി ഉയര്‍ത്തി ഡിസീസ് എക്സ് എത്തുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇന്‍ഗെന്‍ഡെയിലാണ്​ ആദ്യ രോഗിയെന്ന്​ സംശയിക്കുന്നയാളെ കണ്ടെത്തിയത്. കോവിഡ് വൈറസിന് സമാനമായ നിരക്കില്‍ ഈ രോഗം പടരുമെന്നും മരണനിരക്ക് 50-90 ശതമാനം വരെയാകാമെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. നിലവില്‍ ഇതിന് ചികിത്സ ലഭ്യമല്ല. രോഗം ബാധിച്ചാല്‍ മരണം നിശ്ചയമാണെന്ന് മാത്രമല്ല അത് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും ജന്തുക്കളില്‍നിന്നു തന്നെയാണ്​ ഈ രോഗവും മനുഷ്യരിലെത്തുക. വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്​ഥ തകര്‍ക്കല്‍,…

Read More