Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385, പാലക്കാട് 259, കണ്ണൂര്‍ 252, വയനാട് 175, ഇടുക്കി 131, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന…

Read More

കൊവിഡ് വാക്‌സിൻ പത്ത് ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്ന് കേന്ദ്രം

കൊവിഡ് വാക്‌സിൻ വിതരണത്തിന് രാജ്യം സജ്ജമാകുന്നു. വിതരണത്തിനായി വാക്‌സിൻ പത്ത് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങളിൽ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്‌സിൻ കുത്തിവെപ്പ് എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച കേന്ദ്രം പിന്നീട് അറിയിക്കുമെന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു 28,000 കോൾഡ് സ്‌റ്റോറേജുകൾ വാക്‌സിൻ സംഭരണത്തിനായി തയ്യാറായിട്ടുണ്ട്. രാജ്യത്ത് നാല് പ്രധാന കേന്ദ്രങ്ങളിലാകും വാക്‌സിൻ ആദ്യമെത്തിക്കുക. കർണാടകയിലെ കർണാൽ, ചെന്നൈ, മുംബൈ കൊൽക്കത്ത എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് വാക്‌സിൻ ആദ്യം എത്തിക്കുന്നത്. ഇവിടെ നിന്ന് 37 കേന്ദ്രങ്ങളിലേക്കായി മാറ്റും വാക്‌സിൻ…

Read More

കേരളത്തിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ

കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻകേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് സുരേന്ദ്രൻ ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്ത് നിലവിലുള്ള ആക്ടീവ് കേസുകളിൽ 26 ശതമാനം കേരളത്തിലാണ്. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തോളമാണെങ്കിൽ സംസ്ഥാനത്ത് ഇത് 10 ശതമാനമാണ്. ദിനംപ്രതി രോഗികളുടെ എണ്ണം വർധിച്ച് വരികയാണ് കൂടുതൽ ആക്ടീവ് കേസുകളുള്ള രാജ്യത്തെ 20 ജില്ലകൾ എടുത്താൽ 12 എണ്ണവും കേരളത്തിലാണ്. മരണനിരക്കിലും…

Read More

സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍മാണവുമായി കേന്ദ്രസര്‍ക്കാരിന് മുന്നോട്ടു പോകാമെന്ന് സുപ്രീം കോടതി

പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍മാണവുമായി കേന്ദ്രസര്‍ക്കാരിന് മുന്നോട്ടു പോകാമെന്ന് സുപ്രീം കോടത. പദ്ധതി റദ്ദാക്കണമെന്നും പാരിസ്ഥിതിക അനുമതി നേടിയ നടപടിക്രമങ്ങളും ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി പദ്ധതി നിയമപരമായി നിലനില്‍ക്കുന്നതാണെന്നും ആവശ്യമായ അനുമതികളെല്ലാം സെന്‍ട്രല്‍ വിസ്ത പദ്ധതിക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, സഞ്ജീവ് ഖന്ന, ദിനേസ് മഹേശ്വരി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി ഇതില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ മറ്റ് രണ്ട് ജഡ്ജിമാരും…

Read More

പക്ഷിപ്പനി : ആലപ്പുഴ ജില്ലയില്‍ പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. പള്ളിപ്പാട്, കരുവാറ്റ, തകഴി, നെടുമുടി, പഞ്ചായത്തുകളിലാണ് കള്ളിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഒന്‍പത് ദ്രുത പ്രതികരണ സംഘം ഇന്ന് കള്ളിംഗ് ജോലികളില്‍ ഏര്‍പ്പെട്ടു. പള്ളിപ്പാട് മൂന്നാം വാര്‍ഡ്, കരുവാറ്റ ഒന്നാം വാര്‍ഡ്, തകഴി പതിനൊന്നാം വാര്‍ഡ്, നെടുമുടി പന്ത്രണ്ടാം വാര്‍ഡ്, എന്നിവിടങ്ങളിലാണ് ആദ്യ ദിനം കള്ളിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഒന്‍പത് റാപിഡ് റെസ്‌പോണ്‍സ് ടീം(ആര്‍ആര്‍റ്റി) പ്രവര്‍ത്തിച്ചത്. പള്ളിപ്പാട് രണ്ട്…

Read More

കലഹത്തിന് വിട; ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഒന്നിച്ച് പ്രവർത്തിക്കുമെന്ന സംയുക്ത പ്രസ്താവനയുമായി കമ്പനികൾ

കലഹം മാറ്റിവെച്ച് സംയുക്ത പ്രസ്താവനയുമായി വാക്‌സിൻ കമ്പനികളായ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകും രംഗത്ത്. വാക്‌സിന്റെ ആവശ്യകത മനസ്സിലാക്കുന്നു. വാക്‌സിൻ എത്തിക്കാൻ യോജിച്ച് പ്രവർത്തിക്കും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് ആദ്യ പരിഗണനയെന്നും സംയുക്ത പ്രസ്താവനയിൽ കമ്പനികൾ പറഞ്ഞു രാജ്യത്തും ആഗോള തലത്തിലും യോജിച്ച് പ്രവർത്തിക്കുമെന്നും ഇരു കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്. കമ്പനികൾ തമ്മിലുള്ള കലഹം സർക്കാരിന് തന്നെ നാണക്കേട് ആകുമെന്ന് കണ്ടതോടെ കേന്ദ്രം ഇടപെട്ടിരുന്നു. പിന്നാലെയാണ് സംയുക്ത പ്രസ്താവന ഭാരത് ബയോടെക്കിന്റേതാണ് കൊവാക്‌സിൻ. സെറം കൊവിഷീൽഡും ഉത്പാദിപ്പിക്കുന്നു. വാക്‌സിന്റെ…

Read More

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹർജി നാളെ പരിഗണിക്കും

പാലാരിവട്ടം പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി നാളത്തേക്ക് മാറ്റി. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വിവരങ്ങൾ ഇനിയും ശേഖരിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ജാമ്യാപേക്ഷയെ എതിർത്തു. അതേസമയം ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ജാമ്യത്തിന് വാദിച്ചത്. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം തുടർ നടപടികൾക്കായി ഹർജി നാളത്തേക്ക് മാറ്റുകയായിരുന്നു.

Read More

മലയാളികളുടെ പ്രിയനടന്‍ ജഗതി ശ്രീകുമാറിന് എഴുപതാം പിറന്നാള്‍

മലയാളികളുടെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ എഴുപതാം പിറന്നാള്‍ ആഘോഷത്തിന്റെ നിറവിലാണ്. ജനുവരി 5നാണ് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടിന്റെ ജന്മദിനം. കൊവിഡ് വ്യാപനത്താല്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് ആഘോഷത്തില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷം അദ്ദേഹം സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന വാര്‍ത്ത കൂടി അറിയിച്ചിരിക്കുകയാണ് ജഗതിയുടെ മകന്‍ രാജ് കുമാര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതിയ്ക്കു യോജിച്ച രീതിയിലുള്ള കഥാപാത്രങ്ങളിലൂടെയാകും വെള്ളിത്തിരയിലെത്തുക. എത്ര നടന്‍മാര്‍ വന്നാലും ജഗതി എന്ന അഭിനയ പ്രതിഭയ്ക്ക് പകരം വെക്കാന്‍ മറ്റൊരാള്‍ ഉണ്ടാകില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ…

Read More

വ്യക്തിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്താല്‍ ഉത്തരവാദിത്തം ബാങ്കിനായിരിക്കും; ദേശീയ ഉപഭോക്തൃ കമ്മീഷന്‍

ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്താല്‍ അതിന്റെ ഉത്തരവാദിത്തം ആ വ്യക്തിക്കല്ലെന്നും ബാങ്കിനായിരിക്കുമെന്നും ദേശീയ ഉപഭോക്തൃ കമ്മീഷന്‍. ഒരാള്‍ ഹാക്കിംഗിലൂടെ തന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി ആരോപിച്ച്‌ ഒരു യുവതി നല്‍കിയ പരാതി പരിഗണിമ്ബോഴാണ് കമ്മീഷന്‍ സുപ്രധാന തീരുമാനം പുറപ്പെടുവിച്ചത്. ഇലക്‌ട്രോണിക് ബാങ്കിംഗ് സംവിധാനത്തിലെ പഴുതുകള്‍ ഉപയോഗിച്ചാണ് ഹാക്കിംഗ് നടന്നതെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. ഇരയ്ക്ക് നഷ്ടപരിഹാരം ബാങ്ക് നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. എന്നാല്‍ ഉപഭോക്താവിന്റെ അശ്രദ്ധ മൂലമാണ് പണം നഷ്ടപ്പെടുന്നതെങ്കില്‍ അതിന് ബാങ്കിന്…

Read More

പക്ഷിപ്പനി: കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ രാജു

പക്ഷിപ്പനിയെ തുടർന്ന് വളർത്തുപക്ഷികളെ കൊന്നൊടുക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ രാജു. മന്ത്രിസഭയിൽ വിഷയം ഉന്നയിച്ച് വേണ്ട നടപടികൾ സ്വീകരിക്കും. പക്ഷിപ്പനി അമ്പതിനായിരത്തോളം പക്ഷികളെ വരെ ബാധിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേന്ദര്ം പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലെ നാല് പഞ്ചായത്തിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തിയെട്ടായിരം പക്ഷികളെ കൊന്ന് നശിപ്പിക്കാനാണ് തീരുമാനം നീണ്ടൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലെ 2700 താറാവ് കുഞ്ഞുങ്ങളെയും സമീപ മേഖലകളിലെ…

Read More