Headlines

Webdesk

നെയ്യാറ്റിൻകരയിലെ വിവാദ ഭൂമി വസന്ത വാങ്ങിയത്; രാജൻ ഭൂമി കയ്യേറിയെന്നും തഹസിൽദാറുടെ റിപ്പോർട്ട്

നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ആത്മഹത്യ ചെയ്ത രാജൻ വിവാദ ഭൂമി കയ്യേറിയതാണെന്ന് തഹസിൽദാറുടെ റിപ്പോർട്ട്. ഭൂമി പുറമ്പോക്കാണെന്ന വാദം തെറ്റാണെന്ന് തഹസിൽദാർ പറയുന്നു. കലക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത് സുഗന്ധി എന്നയാളിൽ നിന്നുമാണ് വസന്ത ഭൂമി വില കൊടുത്ത് വാങ്ങിയത്. ഭൂമിയുടെ വിൽപ്പന സാധുവാണോയെന്ന് സർക്കാർ പരിശോധിക്കണം. ലക്ഷം വീട് കോളനിയിലെ സ്ഥലം കൈമാറി കിട്ടിയതെന്നാണ് വസന്ത പറഞ്ഞിരുന്നത് പട്ടയം ഉണ്ടെന്ന് വസന്ത പറയുമ്പോൾ ഇല്ലെന്നായിരുന്നു രാജന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ച്…

Read More

നവജാത ശിശുവിനെ അമ്മ ഇയർഫോൺ കഴുത്തിൽ മുറുക്കി കൊന്നു

കാസർകോട് ചെടേക്കാലിൽ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം. കുഞ്ഞിനെ ജനിച്ചയുടൻ ഇയർഫോൺ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. കഴുത്തിൽ ഏതെങ്കിലും രീതിയിലുള്ള ചെറിയ വയർ കഴുത്തിൽ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ അമ്മയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്. കുഞ്ഞിന്റെ അമ്മയാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതിക്ക് ഭർത്താവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും ഇവരുടെ അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാകുമെന്നും പൊലീസ് പറയുന്നു. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് കുടുംബം പറയുന്നത്.ഡോക്ടറിൽ നിന്നാണ് ഭർത്താവ് പോലും ഭാര്യയുടെ…

Read More

പാർക്കിൽ കളിക്കുന്നതിനിടെ കുട്ടി അറിയാതെ വിഷപ്പാമ്പിനെ ചവിട്ടി, പിന്നീട്‌ സംഭവിച്ചത്

പാർക്കില്‍ കളിക്കാനെത്തിയ 5 വയസ്സുകാരിയെ കൊത്താനാഞ്ഞ് വിഷപ്പാമ്പ്. തെക്കൻ തായ്‌ലൻഡിലെ ഫാങ് ജാ പ്രവിശ്യയിലാണ് സംഭവം. അമ്മക്കൊപ്പം പാർക്കിൽ കളിക്കാനെത്തിയതായിരുന്നു കുട്ടികൾ. കുട്ടികൾ ഓടിക്കളിക്കുന്ന ദൃശ്യം മൊബൈലിൽ അമ്മ പകർത്തുന്നുന്നുമുണ്ടായിരുന്നു. ഇരുവശവും നിറയെ വള്ളികൾ നിറഞ്ഞ ചെറിയ വഴിയിലൂടെ കുട്ടികള്‍ ഓടിക്കളിക്കുന്നതിനിടെയിലാണ് പാമ്പ് ഇഴഞ്ഞെത്തിയത്. മൂത്ത കുട്ടി മുന്നിലും ഇളയ കുട്ടി പിന്നിലുമായി ഓടുകയായിരുന്നു. ഇതിനിടെ ഓട്ടത്തിനിടയില്‍ ഇളയ കുട്ടി അറിയാതെ പാമ്പിന്റെ ദേഹത്ത് തട്ടി. അതിവേഗം ഇഴഞ്ഞു നീങ്ങിയ വിഷപ്പാമ്പ് കുട്ടിയുടെ കാല് തട്ടിയപ്പോൾ കടിക്കാനായ്…

Read More

ഹോളിവുഡ് നടി ടാനിയ റോബർട്‌സ് അന്തരിച്ചു

ഹോളിവുഡ് നടി ടാനിയ റോബർട്‌സ് അന്തരിച്ചു. 65 വയസ്സായിരുന്നു. ക്രിസ്മസ് തലേന്ന് വളർത്തുനായയുമായി നടക്കാനിറങ്ങിയ നടി കുഴഞ്ഞു വീഴുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വിക്ടേറിയ ലേ ബ്ലം എന്നാണ് ടാനിയയുടെ യഥാർഥ പേര്. 1975ൽ ഇറങ്ങിയ ഫോഴ്‌സ്ഡ് എൻട്രി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 1985ൽ റോജർ മൂർ നായകനായ എ വ്യൂ ടു എ കിൽ എന്ന ജയിംസ് ബോണ്ട് ചിത്രത്തിൽ നായികയായി. ചാർലീസ് ഏഞ്ചൽ ഉൾപെടെ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Read More

ആർ ഐ ബി കെ വയനാടും, സുൽത്താ ബത്തേരി രാജരാജേശ്വര കോളേജും ചേർന്ന് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ആർ ഐ ബി കെ വയനാടും, സുൽത്താ ബത്തേരി രാജരാജേശ്വര കോളേജും ചേർന്ന് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ രാജരാജേശ്വര കോളേജിലെ അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ പതിമൂന്നോളം പേർ രക്ത ദാനം നടത്തി. പ്രിൻസിപ്പാൾ ഷിജു, അഡ്മിനിസ്ട്രേറ്റർ അബിൻ ഗോപ്, ആർ ഐ ബി കെ ജില്ലാ പ്രസിഡണ്ട് റഫീക് എന്നിവർ നേതൃത്വം നല്കി.

Read More

പീഡനക്കേസ് പ്രതി കോഴിക്കോട് ജയിലിൽ തൂങ്ങിമരിച്ച നിലയിൽ

പീഡനക്കേസിൽ അറസ്റ്റിലായ പ്രതി ജയിലിൽ തൂങ്ങിമരിച്ച നിലയിൽ. കുറ്റിയിൽതാഴം കരിമ്പയിൽ ബീരാൻ കോയയാണ് കോഴിക്കോട് സബ് ജയിലിൽ തൂങ്ങിമരിച്ചത്. 62 വയസ്സായിരുന്നു ജയിലിനുള്ളിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെ ശുചിമുറിയിലാണ് ബീരാൻകോയ തൂങ്ങിമരിച്ചത്. സ്ത്രീയെ കടന്നുപിടിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  

Read More

വടകര സിവിൽ സപ്ലൈസ് ഗോഡൗണിൽ തീപിടിത്തം; ഒരു കോടിയിലേറെ രൂപയുടെ നഷ്ടം

വടകര സിവിൽ സപ്ലൈസ് ഗോഡൗണിൽ തീപിടിത്തം. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. ഭക്ഷ്യവസ്തുക്കളും സ്റ്റേഷനറി സാധനങ്ങളുമാണ് കത്തി നശിച്ചത്. അഞ്ച് യൂനിറ്റ് ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുലർച്ചെ അഞ്ചരയോടെയാണ് ലോക്‌നാർകാവ് ക്ഷേത്രത്തിന് സമീപമുള്ള സിവിൽ സപ്ലൈസ് ഗോഡൗണിന് തീപിടിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. നാദാപുരം, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ നിന്ന് ഫയർ ഫോഴ്‌സ് യൂനിറ്റ് സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വടകര താലൂക്കിലെ നാൽപതോളം…

Read More

വാളയാർ കേസ്: പ്രതികളെ വെറുതെ വിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; പുനർവിചാരണ നടത്താനും നിർദേശം

വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്റെയും കുട്ടികളുടെ രക്ഷിതാക്കളുടെയും ഹർജി അംഗീകരിച്ചാണ് കോടതി നടപടി പാലക്കാട് പോക്‌സോ കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിൽ പുനർവിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. തുടർ അന്വേഷണത്തിന് വിചാരണ കോടതിയെ സമീപിക്കാം. പ്രോസിക്യൂഷൻ ഇതിനായി അപേക്ഷ നൽകണമെന്നും കോടതി നിർദേശിച്ചു പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് പാലക്കാട് പോക്സോ കോടതി പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ്…

Read More

ജനിതകമാറ്റം സംഭവിച്ച കൊവിഡ്; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരിശോധന

തിരുവനന്തപുരം: കൊവിഡ് വൈറസിന്റെ ജനിതകമാറ്റത്തെക്കുറിച്ച് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരിശോധന. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ കീഴിലുള്ള ഡല്‍ഹി ആസ്ഥാനമായ ജിനോമിക് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി സഹകരിച്ചാണ് പഠനം. ആര്‍ എന്‍ എ വൈറസിന്റെ പ്രത്യേകതയാണ് അടിക്കടിയുള്ള ജനിതകമാറ്റം. ബ്രിട്ടനില്‍ കഴിഞ്ഞ നാല് മാസത്തിനിടെ കണ്ടെത്തിയത് നാലായിരത്തിലധികം പുതിയ വകഭേദം. കേരളത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് നടത്തിയ പഠനത്തില്‍ ചില വകഭേദങ്ങളെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിസംബറില്‍ വിശദ പഠനം തുടങ്ങിയത്. പതിനാല് ജില്ലകളേയും…

Read More

ജോസ് കെ മാണി എംപി സ്ഥാനം ഇന്ന് രാജിവെച്ചേക്കും; സീറ്റ് കേരളാ കോൺഗ്രസിന് തന്നെ ലഭിക്കും

ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം ഇന്ന് രാജിവെച്ചേക്കും. ചൊവ്വാഴ്ച രാത്രിയോടെ ജോസ് കെ മാണി ഡൽഹിയിലെത്തിയിട്ടുണ്ട്. ഇന്ന് രാജി കത്ത് കൈമാറിയേക്കുമെന്നാണ് അറിയുന്നത്. കേരളാ കോൺഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് തിരികെ ലഭിച്ചേക്കുമെന്നാണ് അറിയുന്നത്. ഈ സീറ്റിൽ ആരെ മത്സരിപ്പിക്കണമെന്ന് പിന്നീട് തീരുമാനിക്കും. മുതിർന്ന നേതാക്കളായ പി കെ സജീവ്, സ്റ്റീഫൻ ജോർജ്, പി ടി ജോസ് എന്നിവരുടെ പേരുകൾ പറഞ്ഞു കേൾക്കുന്നുണ്ട് ഗുജറാത്തിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും ഉപതെരഞ്ഞെടുപ്പ് നടന്നേക്കും….

Read More