Headlines

Webdesk

വാളയാർ കേസ്: പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധി

വാളയാറിൽ പീഡന ദുരൂഹ മരണക്കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ കുട്ടികളുടെ രക്ഷിതാക്കളും സർക്കാരും നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് പാലക്കാട് പോക്‌സോ കോടതി പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ വെറുതെ വിട്ടത് കേസ് നടത്തിയ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളും കേസ് അന്വേഷിച്ച പോലീസിന്റെ വീഴ്ചയുമാണ് പ്രതികളെ വെറുതെ വിടാൻ കാരണമായതെന്ന് സർക്കാർ പറയുന്നു. പുനരന്വേഷണത്തിന് ഒരുക്കമാണെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ…

Read More

കൊവിഡ് വാക്‌സിൻ കുത്തിവെപ്പിന്റെ തീയതി കേന്ദ്രം ഇന്ന് പ്രഖ്യാപിച്ചേക്കും

കൊവിഡ് വാക്‌സിൻ കുത്തിവെപ്പിനുള്ള തീയതി കേന്ദ്രസർക്കാർ ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാനങ്ങളിലേക്ക് കൊവിഡ് വാക്‌സിനുകൾ ഈ മാസം 13 മുതൽ നൽകാൻ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. ജനുവരി 14ന് ആരോഗ്യപ്രവർത്തകർക്കുള്ള കുത്തിവെപ്പ് ആരംഭിക്കുമെന്നാണ് അറിയുന്നത്. ഹരിയാനയിലെ കർണാൽ, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലുള്ള സംഭരണശാലകളിലാണ് വാക്‌സിൻ ആദ്യം എത്തുക. തുടർന്ന് സംസ്ഥാനങ്ങളിലെ ഡിപ്പോകളിലേക്ക് എത്തിക്കും. ഇവിടെ നിന്നാണ് ജില്ലാ ബ്ലോക്ക് തലങ്ങളിലേക്ക് വാക്‌സിൻ എത്തിക്കുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്‌സിനും ഭാരത് ബയോടെകിന്റെ കൊവാക്‌സിനുമാണ് രാജ്യത്ത്…

Read More

കാസർകോട് ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊന്നു; അമ്മ അറസ്റ്റിൽ

കാസർകോട് ബദിയടുക്കയിൽ ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. പെർളത്തടുക്ക സ്വദേശി ശാരദയാണ് അറസ്റ്റിലായത്. ഇവരുടെ മകൻ സ്വാതിക് ആണ് മരിച്ചത് കുടുംബ വഴക്കിനെ തുടർന്ന് കുട്ടിയെ കിണറ്റിൽ എറിഞ്ഞു കൊല്ലുകയായിരുന്നു. കഴിഞ്ഞ മാസം നാലിനാണ് സ്വാതികിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നാണ് ആദ്യം കരുതിയിരുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുട്ടിയെ ആരെങ്കിലും കിണറ്റിൽ എറിഞ്ഞതാകാമെന്ന് മനസ്സിലായത്. തുടർന്ന് അമ്മയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു.  

Read More

സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ അടുത്ത ആഴ്ച തുറക്കും

സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ അടുത്ത ആഴ്ച തുറന്ന് പ്രവര്‍ത്തിക്കും. തിയറ്റര്‍ ഉടമകള്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. തിയറ്ററുകളുടെ ശുചീകരണത്തിനായി ഒരാഴ്ച സമയം ആവശ്യമാണ്. അതിന് ശേഷമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുക. വിജയ് ചിത്രമായ മാസ്റ്ററിന്റെ റിലീസോടെ തിയറ്ററുകള്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് സംഘടനാ ഭാരവാഹികള്‍ നല്‍കുന്ന സൂചന. സിനിമ തിയേറ്ററുകള്‍ തുറക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം മാര്‍ഗനിര്‍ദേശങ്ങല്‍ പ്രഖ്യാപിച്ചിരുന്നു. തിയേറ്ററുകളില്‍ ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമെ പ്രവേസനം പാടുളളുവെന്നാണ് നിര്‍ദേശം. തിയേറ്ററുകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍…

Read More

വ്യോമസേനയുടെ ഫൈറ്റർ ജെറ്റ് വിമാനം മിഗ് 21 തകർന്നു വീണു

ജയ്പൂർ: വ്യോമസേനയുടെ ഫൈറ്റർ ജെറ്റ് വിമാനം മിഗ് 21 തകർന്നു വീണു. രാജസ്ഥാനിലെ സൂറത്ത്ഗഡിലാണ് മിഗ് 21 വിമാനം തകർന്നു വീണത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിലെ പൈലറ്റ് അപകടമില്ലാതെ രക്ഷപ്പെട്ടുവെന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ നവംബർ മാസത്തിലും മിഗ് വിമാനം തകർന്നു വീണിരുന്നു. മിഗ് 29 വിമാനമാണ് അറബിക്കടലിൽ തകർന്ന് വീണത്. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റായ കമാൻഡർ…

Read More

ദൃശ്യം 2വിന്റെ റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകളുമായി കരാർ ഉണ്ടാക്കിയിട്ടില്ല; ഒ.ടി.ടി റിലീസില്‍ നിന്നും പിന്മാറില്ലെന്ന് ആന്റണി പെരുമ്പാവൂര്‍

ദൃശ്യം 2’ ആമസോണ്‍ പ്രൈമില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ദൃശ്യത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകളുമായി കരാറുണ്ടാക്കിയിട്ടില്ല. അതിനാല്‍ തിയേറ്ററുടമകളുടെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകില്ലെന്നും ആന്റണി മാധ്യമങ്ങളോട് വ്യക്തമാക്കി. വിമര്‍ശനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാന്‍ ആരും ശ്രമിക്കുന്നില്ല. ആമസോണ്‍ പ്രൈമുമായുള്ള കരാര്‍ ഇനി റദ്ദാക്കാന്‍ സാധിക്കില്ല എന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. ദൃശ്യം 2 ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഫിലിം ചേംബറും…

Read More

കൊല്ലത്ത് വീട്ടുപറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞ് മരിച്ചു

തിരുവനന്തപുരം: കൊല്ലം കല്ലുവാതുക്കല്‍ വീട്ടുപറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തെ വീട്ടുപറമ്പില്‍ കണ്ടെത്തിയ കുഞ്ഞാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മരിച്ചത്. കുഞ്ഞിന് രണ്ട് ദിവസം മാത്രമേ പ്രായമുള്ളൂ. കണ്ടെത്തുമ്പോള്‍ പൊക്കിള്‍ക്കൊടി പോലും മുറിച്ച് മാറ്റിയിരുന്നില്ല. മൂന്ന് കിലോയോളം ഭാരമുണ്ടായിരുന്നു. കുഞ്ഞിനെ നാട്ടുകാരാണ് കണ്ടെത്തിയത്. പീന്നീട് പോലിസ് ഏറ്റെടുക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആദ്യം മെഡിക്കല്‍കോളജിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ശ്വാസതടസ്സം നേരിട്ടപ്പോള്‍ എസ്എടിയിലേക്ക് മാറ്റുകയായിരുന്നു.  

Read More

വയനാട് ജില്ലാ പഞ്ചായത്ത് ജനോപകാര പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് പ്രസിഡന്റ് സംഷാദ് മരക്കാര്‍

കല്‍പ്പറ്റ: വരുന്ന അഞ്ച് വര്‍ഷങ്ങളില്‍ വയനാട് ജില്ലാ പഞ്ചായത്ത് ജനോപകാര പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് പ്രസിഡന്റ് സംഷാദ് മരക്കാര്‍, വൈസ് പ്രസിഡന്റ് എസ് ബിന്ദു ടീച്ചര്‍ എന്നിവര്‍ പറഞ്ഞു. വയനാട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. തെരഞ്ഞെടുപ്പ് വരെ മാത്രമെ രാഷ്ട്രീയമുള്ളൂ. ജനങ്ങള്‍ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധികളാണ് തങ്ങള്‍. അതുകൊണ്ട് തന്നെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയായിരിക്കും പദ്ധതികള്‍ രൂപീകരിക്കുക. കാര്‍ഷിക മേഖലയിലൂടെ വയനാടിന്റെ ഉന്നമനമാണ് തന്റെ ലക്ഷ്യമെന്നും…

Read More

‘ഹൃദയാരോഗ്യത്തിന് മികച്ചത്’; ട്രോള്‍ പൂരം, ഗാംഗുലി അഭിനയിച്ച പരസ്യം പിന്‍വലിച്ചു

ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി അഭിനയിച്ച ഒരു പരസ്യം ട്രോള്‍ പ്രസരത്തെ തുടര്‍ന്ന് പിന്‍വലിച്ചു. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഇന്ത്യ മുഴുവന്‍ വില്‍ക്കപ്പെടുന്ന ഒരു പ്രമുഖ കുക്കിംഗ് ഓയിലിന്റെ പരസ്യമാണ് ട്രോളുകള്‍ ശക്തമായതിനെ തുടര്‍ന്ന് പിന്‍വലിച്ചത്. ‘ഹൃദയാരോഗ്യത്തിന് മികച്ചത്’ എന്നതായിരുന്നു എണ്ണയുടെ പരസ്യവാചകം. എന്നാല്‍ കഴിഞ്ഞ ആഴ്ച്ച ഹൃദയാഘാതം മൂലം ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗാംഗുലി ആശുപത്രിയിലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഈ പരസ്യത്തെ പരിഹസിച്ചും കുറ്റപ്പെടുത്തിയും ട്രോളുകള്‍ പരക്കുകയായിരുന്നു….

Read More

വയനാട് ജില്ലയില്‍ 175 പേര്‍ക്ക് കൂടി കോവിഡ്;174 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

  വയനാട് ജില്ലയില്‍ ഇന്ന് 175 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 170 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 174 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17703 ആയി. 15239 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 108 മരണം….

Read More