സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. പവന്റെ വില 400 രൂപ വർധിച്ച് 34,800 രൂപയായി. ഗ്രാമിന് 50 രൂപ ഉയർന്ന് 4350 രൂപയിലെത്തി. കഴിഞ്ഞ എട്ട് ദിവസത്തിനിടെ പവന്റെ വിലയിൽ 1480 രൂപയുടെ വർധനവാണുണ്ടായത്
ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 1755.91 ഡോളറായി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,793 രൂപയായി.