കോന്നിയിൽ യുഡിഎഫ്-ബിജെപി ഒത്തുകളിയെന്ന് ജനീഷ്‌കുമാർ

 

കോന്നി മണ്ഡലത്തിൽ യുഡിഎഫ്-ബിജെപി ഒത്തുകളി ആരോപണവുമായി എൽ ഡി എഫ് സ്ഥാനാർഥി കെ യു ജനീഷ്‌കുമാർ. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മത്സരിക്കുന്ന മണ്ഡലമായിരുന്നിട്ടും കോന്നിയിൽ ബിജെപി ക്യാമ്പ് നിശബ്ദമായിരുന്നുവെന്ന് ജനീഷ് ആരോപിച്ചു

ഇടത് വോട്ടുകളെല്ലാം പോൾ ചെയ്തിട്ടുണ്ട്. ശക്തികേന്ദ്രങ്ങളിൽ മികച്ച പ്രതികരണവുമുണ്ട്. പക്ഷേ നിർണായകമാകുന്ന തണ്ണിത്തോട് മൈലപ്ര അടക്കമുള്ള പഞ്ചായത്തുകളിൽ പോളിംഗ് ശതമാനം കുറവായിരുന്നുവെന്നും ജനീഷ്‌കുമാർ പറഞ്ഞു

ശക്തമായ ത്രികോണ മത്സരം തുടക്കം മുതൽ നിലനിന്നിരുന്ന മണ്ഡലത്തിൽ അവസാന ദിവസങ്ങളിൽ ബിജെപി ക്യാമ്പ് നിശബ്ദമായിരുന്നു. കെ സുരേന്ദ്രൻ മണ്ഡലത്തിലേക്ക് പോലും വന്നിരുന്നില്ല. ഇതെല്ലാം അട്ടിമറി ആരോപണമായി ഇടതുമുന്നണി ആരോപിക്കുന്നു.