Headlines

Webdesk

കൊവിഡ്: രാജ്യത്ത് 10,307 പേര്‍ക്ക് രോഗമുക്തി, 13,993 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,993 കേസുകള്‍ റിപോര്‍ട് ചെയ്തു. 10,307 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 101 മരണങ്ങളും റിപോര്‍ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇന്ത്യയില്‍ ഇതുവരെയായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 1,09,77,387 പേര്‍ക്കാണ്. 1,06,78,048 പേര്‍ ഇതുവരെ രോഗമുക്തിയും നേടി. അതേസമയം 1,56,212 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമാവുകയും ചെയ്തു. നിലവില്‍ രാജ്യത്ത് 1,43,127 സജീവ കേസുകളാണുള്ളത്. ഇന്നലെ വരെ 21,02,61,480 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ…

Read More

കള്ളി വെളിച്ചത്തായപ്പോൾ മന്ത്രി ഉരുണ്ടുകളിക്കുന്നുവെന്ന് ചെന്നിത്തല; ആരോപണം ആവർത്തിക്കുന്നു

ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരായ ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി കമ്പനി എംഡിയുമായി മന്ത്രി ചർചച് നടത്തുന്ന ഫോട്ടോ ചെന്നിത്തല പുറത്തുവിട്ടു. കള്ളി വെളിച്ചത്തായപ്പോൾ മന്ത്രി ഉരുണ്ടുകളിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. ഓരോ തട്ടിപ്പുകൾ പുറത്തു കൊണ്ടുവന്നപ്പോഴും മാനസികനില തെറ്റിയെന്ന ആക്ഷേപമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നയിച്ചത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മനോനിലയിൽ മാറ്റമുണ്ടാകുമെന്ന് മന്ത്രി ഓർക്കുന്നത് നല്ലതാണ് വ്യവസായ മന്ത്രിക്ക് കമ്പനി അയച്ച കത്തിൽ ന്യൂയോർക്കിൽ വെച്ച് മേഴ്‌സിക്കുട്ടിയമ്മയുമായി ചർച്ച നടത്തിയ…

Read More

കേരളത്തിലേത് അഴിമതിയിൽ മുങ്ങിയ സർക്കാർ; പിണറായി ഏകാധിപതിയെന്ന് ബിജെപിയിൽ ചേർന്ന ഇ ശ്രീധരൻ

ബിജെപിയിൽ അംഗത്വമെടുത്തതിന് പിന്നാലെ ഒന്നിന് പിറകെ ഒന്നായി രാഷ്ട്രീയ പ്രസ്താവനകൾ തുടരുകയാണ് ഇ ശ്രീധരൻ. മുഖ്യമന്ത്രി ഏകാധിപതിയെന്നാണ് ഇന്നത്തെ അദ്ദേഹത്തിന്റെ ആരോപണം. മുഖ്യമന്ത്രി ആർക്കും അധികാരം വിട്ടു കൊടുക്കുന്നില്ല. ഒരു മന്ത്രിക്കും ഒന്നും ചെയ്യാൻ സ്വാതന്ത്ര്യമില്ല. മന്ത്രിമാർക്ക് പലപ്പോഴും പറഞ്ഞത് മാറ്റി പറയേണ്ടി വരുന്നു. അഴിമതിയിൽ മുങ്ങിയ ഭരണമാണ് കേരളത്തിൽ നടക്കുന്നത്. മുഖ്യമന്ത്രിക്ക് ജനങ്ങളുമായി സമ്പർക്കം കുറവാണ്. സിപിഎമ്മിന് ജനങ്ങളുടെ ഇടയിൽ മോശം ഇമേജാണുള്ളത്. പുറത്തുവന്ന ഫിഷറീസ് അഴിമതി അതീവ ഗുരുതരമാണ്. സർക്കാരിന്റേത് മോശം പ്രകടനമാണ്. മുഖ്യമന്ത്രിക്ക്…

Read More

ഇന്ധന വില തുടർച്ചയായ 13ാം ദിവസവും വർധിച്ചു

രാജ്യത്ത് ഇന്ധനവില തുടർച്ചയായ പതിമൂന്നാം ദിവസവും വർധിച്ചു. പെട്രോളിനും ഡീസലിനും ഇന്ന് 39 പൈസ വീതമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 90.85 രൂപയായി. ഡീസലിന് 85.49 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 92.69 രൂപയായി. ഡീസൽ വില 87.22 രൂപയായി രാജ്യത്തെ കൂടുതൽ സ്ഥലങ്ങളിൽ ഇന്ധനവില നൂറ് കടന്നു. അവശ്യസാധനങ്ങളുടെ വില വർധനവിനും ഇന്ധനവില കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും വില വർധനവ് തുടരാനാണ് സാധ്യത

Read More

ഇടുക്കി ബൈസൺവാലിയിൽ പ്ലസ് ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന ബന്ധു ഒളിവിൽ

ഇടുക്കിയിൽ പ്ലസ് ടു വിദ്യാർഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പള്ളിവാസൽ പവർഹൗസ് ഭാഗത്താണ് മൃതദേഹം കണ്ടത്. ബൈസൺവാലി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി രേഷ്മയാണ് കൊല്ലപ്പെട്ടത് സ്‌കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് മൃതദേഹം ലഭിച്ചത്. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധു ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു

Read More

കോഴിക്കോട് ബീച്ച് റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

കോഴിക്കോട് ബീച്ച് റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. അരക്കിണർ തസ്ലീന മൻസിലിൽ കെപി ഫൈസലിന്റെ മകൾ ഫാത്തിമ ഹിൽ(19)ആണ് മരിച്ചത്. അസ്മയാണ് മാതാവ്. മുഹമ്മദ് ഫലാഹ്, മുഹമ്മദ് സലാഹ്, നൂറ, മുഹമ്മദ് ഫാസ് എന്നിവർ സഹോദരങ്ങളാണ്.

Read More

ഉദ്യോഗാർഥികളുമായി ചർച്ച നടത്തുന്നതിൽ സർക്കാർ തീരുമാനം ഇന്ന്; സമരം 26ാം ദിവസത്തിൽ

റാങ്ക് ലിസ്റ്റിലുള്ളവർക്ക് ജോലി നൽകണമെന്നുമാവശ്യപ്പെട്ട് ഒരു കൂട്ടം ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം 26ാം ദിവസം പിന്നിട്ടു. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികളുടെ സമരമാണ് 26ാം ദിവസത്തിലേക്ക് കടന്നത്. സിപിഒ റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം 13ാം ദിവസത്തിലേക്ക് കടന്നു ഉദ്യോഗാർഥികളുമായി ചർച്ച നടത്തുന്നതിൽ സർക്കാരിന്റെ തീരുമാനം ഇന്നുണ്ടായേക്കും. മന്ത്രിതല ചർച്ചയാണ് ഉദ്യോഗാർഥികൾ പ്രതീക്ഷിക്കുന്നത്. ഇവരുമായി ചർച്ച നടത്താൻ ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സർക്കാരിന് നിർദേശം നൽകിയിരുന്നു. ചർച്ചക്ക് തയ്യാറാകാൻ ഗവർണറും നിർദേശിച്ചതായി സൂചനയുണ്ട്…

Read More

വിഷയാധിഷ്ഠിത പിന്തുണ: യൂത്ത് കോൺഗ്രസ് സമരവേദിയിൽ സംവിധായകൻ അരുൺ ഗോപി എത്തി

ഉദ്യോഗാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്ത് നടത്തുന്ന നിരാഹാര സമരവേദിയിൽ സംവിധായകൻ അരുൺ ഗോപി എത്തി. രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അരുൺ ഗോപി വെള്ളിയാഴ്ച വൈകുന്നേരമാണ് അരുൺ ഗോപി സമരവേദിയിലെത്തിയത്. വിഷയാധിഷ്ഠിത പിന്തുണയാണ് സമരത്തിന് നൽകുന്നതെനും കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കാനല്ല എത്തിയതെന്നും അരുൺ ഗോപി പറഞ്ഞു. മറ്റൊരു തരത്തിലും തന്റെ വരവിനെ വ്യാഖ്യാനിക്കേണ്ടെന്നും അരുൺ ഗോപി പറഞ്ഞു.

Read More

വികസനത്തിന് മതമോ ജാതിയോ ഇല്ലെന്ന് പ്രധാനമന്ത്രി; കേരളത്തിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

വികസനമാണ് രാജ്യത്തിന്റെ മതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സദ്ഭരണത്തിനും വികസനത്തിനും ജാതിയോ മതമോ വംശമോ ലിംഗമോ ഭാഷയോ ഇല്ല. വികസനം എല്ലാവർക്കമുള്ളതാണ്. കേരളത്തിലെ വിവിധ പദ്ധതികൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം 2000 മെഗാവാട്ട് പുഗല്ലൂർ തൃശ്ശൂർ പവർ ട്രാൻസ്മിഷൻ പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസർകോട് സോളാർ പവർ പ്രൊജക്ട്, തിരുവനന്തപുരത്ത് 37 കിലോമീറ്റർ സ്മാർട്ട് റോഡ്, തിരുവനന്തപുരം ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയുടെ ഉദ്ഘാടനവും ശിലാസ്ഥാപനവുമാണ് പ്രധാനമന്ത്രി നിർവഹിച്ചത്. കേരളത്തിലെ…

Read More

തിരൂരിൽ വാക്കുതർക്കത്തിനിടെ രണ്ട് പേർക്ക് കുത്തേറ്റു

മലപ്പുറം തിരൂരിൽ രണ്ട് പേർക്ക് കുത്തേറ്റു. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കത്തിക്കുത്തുണ്ടായത്. കോതപറമ്പ് സ്വദേശികളായ ജാറക്കടവത്ത് അലിക്കുട്ടി, മൂസാന്റെ പുരക്കൽ മുഹമ്മദ് റാഫി എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും പരസ്പരം കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More