സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. തിങ്കളാഴ്ച റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. കൊവിഡ് ബാധിച്ച് മരിച്ച റേഷൻ കടക്കാരുടെ ആശ്രിതർക്ക് സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ടാണ് സമരം
റേഷൻ വ്യാപാരികൾക്ക് കൊവിഡ് വാക്‌സിനേഷന് മുൻഗണന നൽകണം. അവരുടെ ആശ്രിതർക്കും വാക്‌സിൻ ഉറപ്പാക്കണമെന്നും വ്യാപാരികൾ പറയുന്നു. 22 റേഷൻ കട ജീവനക്കാർ കൊവിഡ് ബാധിച്ച് മരിച്ചു. ആയിരക്കണക്കിന് റേഷൻ വ്യാപാരികളും ജീവനക്കാരും കൊവിഡ് ബാധിതരായെന്നും റേഷൻ വ്യാപാരികളുടെ സംഘടന പറയുന്നു
ഒരു ദിവസം 150ഓളം ആളുകളാണ് റേഷൻ വാങ്ങാനെത്തുന്നത്. ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നത് കൊവിഡ് വ്യാപന സാധ്യത വർധിപ്പിക്കുന്നു. തങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം കടുപ്പിക്കുമെന്നും വ്യാപാരികൾ അറിയിച്ചു.