തിരുവനന്തപുരം വലിയതുറ കടൽപ്പാലത്തിൽ വിള്ളൽ. പാലത്തിന്റെ ഒരു ഭാഗം താഴ്ന്ന നിലയിലാണ്. കടൽപ്പാലം ചെരിഞ്ഞാണ് നിൽക്കുന്നത്. അപകടസാധ്യതയുള്ളതിനാൽ ഗേറ്റ് പൂട്ടി. പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
ടൗട്ടി ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷമാണ്. തൃശ്ശൂരിൽ തീരമേഖലകളായ എറിയാട്, ചാവക്കാട്, കൈപ്പമംഗലം എന്നിവിടങ്ങളിൽ കടലാക്രമണമുണ്ടായി. നൂറിലധികം വീടുകളിൽ വെള്ളം കയറി. ചാവക്കാട്, കൊടുങ്ങല്ലൂർ മേഖലകളിലും കടൽക്ഷോഭം രൂക്ഷമാണ്. കാസർകോട് മുസോടി കടപ്പുത്തെ മൂന്ന് വീടുകൾ കടൽക്ഷോഭത്തിൽ തകർന്നു. എറണാകുളം ചെല്ലാനത്ത് നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.