രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികില്‍സാ കേന്ദ്രം എറണാകുളത്ത് ഒരുങ്ങി;നാളെ മുതല്‍ രോഗികളെ പ്രവേശിപ്പിക്കും
കൊച്ചി: രാജ്യത്തെ ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള കൊവിഡ് ചികില്‍സാ കേന്ദ്രമായി എറണാകുളം അമ്പലമുഗളിലെ താല്‍കാലിക ഗവ. കൊവിഡ് ആശുപത്രി തയ്യാറായി.നാളെ മുതല്‍ ഇവിടെ രോഗികളെ പ്രവേശിപ്പിച്ച് ചികില്‍സ ആരംഭിക്കും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നേവിയുടെ പരിശോധന പൂര്‍ത്തിയാക്കുന്നതിനായാണ് ചികിത്സാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം രണ്ട് ദിവസം വൈകി ആരംഭിച്ചതെന്ന് ആശുപത്രി സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിഭാവനം ചെയ്ത താല്‍കാലിക ഗവ. കൊവിഡ് ആശുപത്രി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ്…
