Headlines

Webdesk

റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്റെ രണ്ടാം ബാച്ച് ഹൈദരാബാദിലെത്തി

റഷ്യൻ നിർമിത വാക്‌സിനായ സ്പുട്‌നിക് വിയുടെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി. ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിലാണ് വാക്‌സിന്റെ രണ്ടാം ബാച്ച് എത്തിയത്. രണ്ടാം ബാച്ച് സമയബന്ധിതമായി എത്തിയെന്നും സ്പുട്‌നികിന്റെ ഫലപ്രാപ്തിയെ കുറിച്ച് ലോകമെമ്പാടും അറിയാമെന്നും ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ് ട്വീറ്റ് ചെയ്തു. കൊവിഡിനെതിരായ റഷ്യൻ-ഇന്ത്യൻ സംയുക്ത പോരാട്ടത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു ഈ മാസം അവസാനത്തോടെ 30 ലക്ഷം സ്പുട്‌നിക് വാക്‌സിൻ കൂടി ഇന്ത്യയിലെത്തുമെന്നാണ് അറിയിയുന്നത്. മെയ് ഒന്നിനാണ് ആദ്യ ബാച്ചായ ഒന്നര ലക്ഷം…

Read More

ടൗട്ടേ ചുഴലിക്കാറ്റ്: കർണാടകയിൽ നാല് മരണം; 73 ഗ്രാമങ്ങളെ ബാധിച്ചതായി അധികൃതർ

  ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് കർണാടകയിൽ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും 73 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചതായും കർണാടക സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മൂന്ന് തീരദേശ ജില്ലകൾ അടക്കം ആറ് ജില്ലകളിൽ അതിശക്തമായ മഴയാണുണ്ടായത്. കൊങ്കൻ തീരത്തിനടുത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയതായി മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയിരുന്നു. മെയ് 17…

Read More

റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്റെ രണ്ടാം ബാച്ച് ഹൈദരാബാദിലെത്തി

  റഷ്യൻ നിർമിത വാക്‌സിനായ സ്പുട്‌നിക് വിയുടെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി. ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിലാണ് വാക്‌സിന്റെ രണ്ടാം ബാച്ച് എത്തിയത്. രണ്ടാം ബാച്ച് സമയബന്ധിതമായി എത്തിയെന്നും സ്പുട്‌നികിന്റെ ഫലപ്രാപ്തിയെ കുറിച്ച് ലോകമെമ്പാടും അറിയാമെന്നും ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ് ട്വീറ്റ് ചെയ്തു. കൊവിഡിനെതിരായ റഷ്യൻ-ഇന്ത്യൻ സംയുക്ത പോരാട്ടത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു ഈ മാസം അവസാനത്തോടെ 30 ലക്ഷം സ്പുട്‌നിക് വാക്‌സിൻ കൂടി ഇന്ത്യയിലെത്തുമെന്നാണ് അറിയിയുന്നത്. മെയ് ഒന്നിനാണ് ആദ്യ ബാച്ചായ ഒന്നര…

Read More

ജൂലൈയോടെ രാജ്യത്ത് 51.6 കോടി പേർക്ക് വാക്‌സിനേഷൻ പൂർത്തിയാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

  ജൂലൈയോടുകൂടി ഇന്ത്യയിൽ 51.6 കോടി പേർക്ക് വാക്‌സിനേഷൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഇതുവരെ 18 കോടി പേരിൽ വാക്‌സിനേഷൻ പൂർത്തിയായതായും ആരോഗ്യമന്ത്രി അറിയിച്ചു. വാക്‌സിൻ ആവശ്യകതക്ക് അനുസരിച്ച് ഉത്പാദനവും വർധിപ്പിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. അനുദിന കോവിഡ് കേസുകളിലും മരണ നിരക്കിലും ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ വാക്‌സിനേഷൻ പുരോഗതി ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 216 കോടി…

Read More

ദേശീയ രാഷ്ട്രീയത്തിലേക്കില്ല, സംസ്ഥാനത്ത് തന്നെ പ്രവർത്തിക്കും: നിലപാട് അറിയിച്ച് ചെന്നിത്തല

  ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തോട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് തന്നെ പ്രവർത്തിക്കാനാണ് താത്പര്യമെന്നും ചെന്നിത്തല പറഞ്ഞു. തെറ്റായ വിവരങ്ങൾ കേന്ദ്രനേതൃത്വത്തെ ധരിപ്പിക്കാൻ ശ്രമം നടക്കുകയാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ മികച്ച രീതിയിലാണ് താൻ പ്രവർത്തിച്ചത്. ഗ്രൂപ്പുകളുടെ വീഴ്ചയല്ല നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം. സംഘടനാപരമായ പിഴവുകൾ തിരുത്താനുള്ള നടപടികളെ പൂർണമായും പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക് എത്താനിരിക്കെയാണ് ചെന്നിത്തല നിലപാട് അറിയിച്ചത്. ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത്…

Read More

പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കും; ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

  മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ പെരിങ്ങൽകുത്ത് ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഉടൻ തുറക്കും. 419.41 മീറ്ററിന് മുകളിലേക്ക് ജലനിരപ്പ് ഉയർന്നാലാണ് സ്പിൽവേ ഷട്ടറുകൾ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുക. വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്നും കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. പുഴയിൽ മത്സ്യബന്ധനം, അനുബന്ധ പ്രവർത്തികൾ എന്നിവക്ക് നിയന്ത്രണം ഏർപ്പെടുത്തി.

Read More

ബേപ്പൂരിൽ നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ടിനെ കുറിച്ച് വിവരമില്ല; ബോട്ടിലുള്ളത് 15 പേർ

  കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് കടലിൽ പോയ അജ്മീർഷാ എന്ന ബോട്ടിനെ കുറിച്ച് വിവരമില്ല. ബേപ്പൂരിൽ നിന്ന് ഈ മാസം അഞ്ചാം തീയതി കടലിൽ പോയ ബോട്ടിൽ 15 പേരാണുള്ളത്. കെ പി ഷംസു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട് ഇന്നലെ ലക്ഷദ്വീപിൽ ഒരു ബോട്ട് അപകടത്തിൽപ്പെട്ടിരുന്നു. ഒമ്പത് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കോസ്റ്റ് ഗാർഡിനൊപ്പം നാവിക സേനയും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്‌

Read More

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിക്ക് ഡോ: സതീഷ് നായിക് പൾസ് ഓക്സിമീറ്ററുകൾ സൗജന്യമായി നൽകി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിക്ക് ഡോ: സതീഷ് നായിക് പൾസ് ഓക്സിമീറ്ററുകൾ സൗജന്യമായി നൽകി. ആശുപത്രി സൂപ്രണ്ട് ഡോ:സേതുലക്ഷ്മിക്ക് ഓക്സിമീറ്ററുകൾ കൈമാറി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ അനീഷ് ബി നായർ, ഡോ:സുരാജ് എന്നിവർ സംബന്ധിച്ചു.

Read More

24 മണിക്കൂറിനിടെ 3.11 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4077 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,11,170 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് ലക്ഷത്തിന് മുകളിൽ പ്രതിദിന കേസുകൾ സ്ഥിരീകരിച്ചിരുന്ന നിലയിൽ നിന്നുമാണ് കുറവ് സംഭവിച്ചിരിക്കുന്നത്. അതേസമയം രാജ്യത്തെ കൊവിഡ് മരണനിരക്ക് ഇന്നും നാലായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4077 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിനോടകം രാജ്യത്ത് 2,46,84,077 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 3,62,437 പേർ രോഗമുക്തരായി. 2,70,284 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ്…

Read More

ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ഒമ്പത് പേർക്കായുള്ള തെരച്ചിൽ തുടരുന്നു

  ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. കോസ്റ്റ് ഗാർഡ് തെരച്ചിലിനായി നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡിൻരെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു പ്രതികൂല കാലാവസ്ഥയാണ് തെരച്ചിലിനെ ബാധിക്കുന്നത്. മേഖലയിലെ 10 ദ്വീപുകളിലെ പോലീസിനോടും കടൽ തീരങ്ങളിൽ തെരച്ചിൽ നടത്താൻ നിർദേശിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള ആണ്ടൻ തുണൈ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. തമിഴ്‌നാട് സ്വദേശികളായ ഏഴ് പേരും രണ്ട് ഉത്തരേന്ത്യക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.

Read More