Headlines

Webdesk

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 35 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 94.62 രൂപയും ഡീസലിന് 89.57 രൂപയുമായി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ധനവില വീണ്ടും ഉയർത്താൻ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതോടെ ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ ഫലം വന്നതിന് പിന്നാലെ ദിനംപ്രതി വില വർധിപ്പിക്കുകയാണ്.

Read More

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കണ്ടെത്തി; സ്ഥിരീകരിച്ചത് ഏഴ് പേർക്ക്

  സംസ്ഥാനത്ത് ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ തമിഴ്‌നാട് സ്വദേശികളാണ്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ആന്റി ഫംഗൽ മരുന്നുകൾ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോക്കോളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസാണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ബാധയുണ്ടാകാം. എന്നാൽ പൊതുവെ ഇത് മാരകമായ…

Read More

പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആളുകളുടെ എണ്ണം കുറയ്ക്കാൻ സാധ്യത

  രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആളുകളുടെ എണ്ണം കുറയ്ക്കാൻ സാധ്യത. ഇരുപതാം തീയതി നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 750 പേരെ പങ്കെടുപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ വിമർശനമുയർന്നിരുന്നു പരമാവധി ആളുകളെ ചുരുക്കുമെന്ന് ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പന്തലിന്റെ ജോലികൾ സെൻട്രൽ സ്‌റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. എന്നാൽ മഴ തുടരുകയാണെങ്കിൽ രാജ്ഭവനിലേക്ക് സത്യപ്രതിജ്ഞ മാറ്റുന്നതിനെ കുറിച്ചും പൊതുഭരണ…

Read More

കേരളത്തിലേക്കുള്ള ഓക്‌സിജൻ എക്‌സ്പ്രസ് കൊച്ചിയിലെത്തി; ട്രെയിനിലുള്ളത് 118 മെട്രിക് ടൺ ഓക്‌സിജൻ

  കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിൻ കൊച്ചിയിലെത്തി. പുലർച്ചെ മൂന്നര മണിയോടെയാണ് ട്രെയിൻ വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്‌സിജനാണ് ട്രെയിനിലുള്ളത്. ഒഡീഷയിലെ കലിംഗനഗർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്നാണ് കേരളത്തിലേക്ക് ഓക്‌സിജൻ എത്തിയത്. ഡൽഹിയിലേക്കുള്ള ഓക്‌സിജന്റെ ആവശ്യം കുറഞ്ഞതിനാൽ കേന്ദ്രം കേരളത്തിലേക്ക് അനുവദിക്കുകയായിരുന്നു. വിദേശനിർമിത കണ്ടെയ്‌നർ ടാങ്കറുകളിലാണ് ഓക്‌സിജൻ എത്തിച്ചത്. വാഗണിൽ ഉറപ്പിക്കുന്ന ഇത്തരം ടാങ്കറുകൾ ഫയർഫോഴ്‌സിന്റെ മേൽനോട്ടത്തിൽ ടാങ്കർ ലോറികളിൽ നിറച്ച് വിവിധ ജില്ലകളിലേക്ക് അയക്കും.

Read More

കോവിഡ് വ്യാപനം; വൈറസ്​ രൂപം മാറുന്നു: മുന്നറിയിപ്പുമായി എയിംസ്​ മേധാവി

  ന്യൂഡല്‍ഹി: പൂര്‍ണമായി വാക്സിനേഷന്‍ ലഭിച്ച ആളുകള്‍ക്ക് മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നും മഹാമാരിക്ക്​ മുമ്പുള്ളതുപോലെ ജീവിച്ചു തുടങ്ങാമെന്നും യു.എസിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ്​ ഗുലേറിയ അതിലുള്ള വിയോജിപ്പ്​ രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്​. രണ്ട്​ ഡോസ്​ വാക്​സിന്‍ കുത്തിവെപ്പ്​ എടുത്തവര്‍ പോലും മാസ്ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും തുടരേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്​തമാക്കി. വാക്​സിനെടുത്തവര്‍…

Read More

ഡെങ്കിപ്പനി – ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ അരുത്

ഡെങ്കിപ്പനി – ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ അരുത്. മൂന്നു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കുന്ന പനി, തലവേദന, പേശിവേദന, കണ്ണുകള്‍ക്കു പുറകില്‍ വേദന, ചര്‍ദ്ദി, ക്ഷീണം എന്നിവയാണ് ഡെങ്കിപ്പനിയുടെ തുടക്കത്തിലുള്ള ലക്ഷണങ്ങള്‍. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറയുന്നതിനനുസരിച്ച് ശരീരത്തില്‍ ചുവന്ന പാടുകള്‍, മൂക്കില്‍ നിന്നും മോണയില്‍ നിന്നും രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങള്‍ കാണാവുന്നതാണ്. രക്തസ്രാവം ഷോക്ക് എന്നിവ രോഗം ഗുരുതരമാക്കുന്നതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികിത്സിക്കാതെ ഏതെങ്കിലും ഡോക്ടറെ…

Read More

മീനങ്ങാടി അട്ടക്കൊല്ലി അപ്പോഴത്ത് കുര്യൻ (64) നിര്യാതനായി

മീനങ്ങാടി അട്ടക്കൊല്ലി അപ്പോഴത്ത് കുര്യൻ (64) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി, മക്കൾ ബേസിൽ (ദുബായ്), ബിന്ദു മരുമക്കൾ. ബിനു (കുവൈറ്റ് ), ലിൻസി.         സംസ്കാരം പിന്നീട്‌.

Read More

കനത്ത മഴയും, കാറ്റും, കടല്‍ക്ഷോഭവും; തിരുവനന്തപുരത്ത് 293 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

  തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ ജില്ലയിലാകമാനം കനത്ത മഴയും ശക്തമായ കടല്‍ക്ഷോഭവുമുണ്ടായ പശ്ചാത്തലത്തില്‍ 293 കുടുംബങ്ങളിലായി 1,128 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി പാര്‍പ്പിച്ചു. വിവിധ താലൂക്കുകളിലായി 228 വീടുകള്‍ ഭാഗികമായും 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കാനുള്ള 326 കെട്ടിടങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സജ്ജമാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം താലൂക്കില്‍ 12 ദുരിതാശ്വാസ ക്യാംപുകളിലായി 186…

Read More

ടൗട്ടെ ചുഴലിക്കാറ്റ് അതിതീവ്രാവസ്ഥയിലെത്തി; സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരും

  ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റായി മാറി. ഇന്ന് രാവിലെയോടെയാണ് ടൗട്ടെ കൂടുതൽ ശക്തിപ്രാപിച്ചത്. നിലവിൽ ഗോവൻ തീരത്തിന് 150 കിലോമീറ്റർ അകലെയാണ് കാറ്റിന്റെ സ്ഥാനം. ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെയോടെ ഗുജറാത്ത് തീരം തൊടും മുംബൈയിലും ഗുജറാത്തിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പ്രഭാവം കാരണം സംസ്ഥാനത്ത് ഇന്നും മഴ തുടരും. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടൽ പ്രക്ഷുബ്ധമായിരിക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ശക്തമായ കാറ്റും…

Read More

മെയ് 16: ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

തിരുവനന്തപുരം: ആഗോളതലത്തില്‍ ഡെങ്കിപ്പനി ഒരു പ്രധാന പൊതുജനാരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്. വര്‍ഷം തോറും ഏതാണ്ട് അഞ്ചുകോടിയോളം ആളുകള്‍ക്ക് ഡെങ്കിപ്പനി പിടിപെടുന്നതായാണ് ലോകാരോഗ്യസംഘടന കണക്കാക്കുന്നത്. കേരളത്തിലും രോഗവ്യാപനം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കൂടി വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇത്തവണത്തെ ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനം കടന്നുവരുന്നത്. സംസ്ഥാനത്ത് ഇപ്പോഴുള്ള മഴ ഡെങ്കിപ്പനി പടര്‍ത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലും ഇനി വരുന്ന കാലവര്‍ഷവും കൂടി കണക്കിലെടുത്ത് വിടും പരിസരവും പൊതുയിടങ്ങളും ശുചീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങേണ്ടതാണ്. ഇതിനായി…

Read More