Headlines

Webdesk

സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്രം നൽകിയ വെന്റിലേറ്ററുകളുടെ കണക്കെടുപ്പ് നടത്താൻ പ്രധാനമന്ത്രിയുടെ നിർദേശം

  സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയ വെന്റിലേറ്ററുകളുടെ കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്. ഗ്രാമീണ മേഖലയിൽ കൊവിഡ് പരിശോധനയും ഓക്‌സിജൻ വിതരണവും കാര്യക്ഷമമാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു ചില സംസ്ഥാനങ്ങളിൽ വെന്റിലേറ്ററുകൾ ഉപയോഗിക്കാതെ വെച്ചിരിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. വെന്റിലേറ്ററുകൾ സ്ഥാപിച്ചത് സംബന്ധിച്ചും അവയുടെ പ്രവർത്തനം സംബന്ധിച്ചും കണക്കെടുപ്പ് നടത്താൻ പ്രധാനമന്ത്രി നിർദേശിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രാദേശികമായി കണ്ടെയ്ൻമെന്റ് സോണുകളാക്കുക എന്ന രീതിയാണ് നിലവിലെ സാഹചര്യത്തിൽ കൂടുതൽ ഫലപ്രദമെന്നും മോദി…

Read More

വയനാട് ജില്ലയില്‍ 702 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.48

  വയനാട് ജില്ലയില്‍ ഇന്ന് (15.05.21) 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 479 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.48 ആണ്. 700 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 51987 ആയി. 36379 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14708 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13431 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; പാക്കിസ്ഥാനിലും പ്രവേശിക്കും

  ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 18ന് ഉച്ചയ്ക്ക് ശേഷം മണിക്കൂറിൽ 175 കിലോമീറ്റർ വേഗതയിൽ ഗുജറാത്തിലെ പോർബന്തറിനും നാലിയക്കും ഇടയിൽ കര തൊടുമെന്നാണ് പ്രവചനം ഗുജറാത്തും കടന്ന് ചുഴലിക്കാറ്റ് പാക്കിസ്ഥാനിലേക്കും പ്രവേശിച്ചേക്കും. എന്നാൽ അപ്പോഴേക്കും കാറ്റിന്റെ വേഗത കുറയാനാണ് സാധ്യത. അടുത്ത 24 മണിക്കൂർ കൂടി കാറ്റിന്റെ സ്വാധീനം കേരളത്തിൽ ശക്തമായിരിക്കും. സംസ്ഥാനത്ത് കാറ്റും മഴയും നാളെയോടെ മാത്രമേ കുറയാൻ സാധ്യതയുള്ളു.

Read More

പൊഴിയൂരിൽ കടലാക്രമണം രൂക്ഷം: 23 വീടുകൾ തകർന്നു; നിരവധി പേരെ മാറ്റിപാർപ്പിച്ചു

  തിരുവനന്തപുരം പൊഴിയൂരിൽ കടലാക്രമണത്തിൽ 23 വീടുകൾ തകർന്നു. കേരളാ-തമിഴ്‌നാട് തീരദേശ പാത 60 മീറ്റർ നീളത്തിൽ കടലെടുക്കുകയും ചെയ്തു. അതേസമയം കൊവിഡ് ഭീതിയെ തുടർന്ന് മേഖലയിലെ പലരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ ഭയക്കുകയാണ് പൊഴിയൂരിലെ രണ്ടര കിലോമീറ്റർ കടൽത്തീരം കടലെടുത്തു. രണ്ട് ദിവസമായി തുടരുന്ന കടൽക്ഷോഭത്തിൽ നൂറോളം വീടുകൾ ഏത് നിമിഷവും തകർന്നുവീഴാവുന്ന നിലയിലാണ്. പ്രദേശത്തെ വാഹന ഗതാഗതവും തടസ്സപ്പെട്ടു. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി ഇവിടെ തുറന്നിട്ടുണ്ട്. നാട്ടുകാരിൽ പലരെയും മാറ്റിപാർപ്പിച്ചു.

Read More

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ അയൽ സംസ്ഥാനത്ത് നിന്നെത്തുന്നവരെ വയനാട്ടിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ അയൽ സംസ്ഥാനത്ത് നിന്നെത്തുന്നവരെ വയനാട്ടിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള

Read More

ടൗട്ടേ ചുഴലിക്കാറ്റിൽ പെട്ട് ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; എട്ട് പേർക്കായി തെരച്ചിൽ തുടരുന്നു

ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്നുള്ള കടൽക്ഷോഭത്തിൽ ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി. എട്ട് പേർ അപകടത്തിൽപ്പെട്ടതായാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട്ടിൽ നിന്നുള്ള മുരുഗൻ തുണൈ എന്ന ബോട്ടാണ് ശക്തമായ കാറ്റിൽപ്പെട്ട് മുങ്ങിയത്. നാഗപ്പാട്ടണം, ഒഡീഷ സ്വദേശികളായ നാല് പേർ വീതമാണ് ബോട്ടിലുണ്ടായിരുന്നത്. ഇവർക്കായി കോസ്റ്റുഗാർഡ് തെരച്ചിൽ നടത്തുകയാണ്. സംസ്ഥാനത്തും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കാസർകോട് പെർവാഡ് കടപ്പുറത്ത് കടൽക്ഷോഭത്തിൽ മുപ്പതോളം വീടുകളിൽ വെള്ളം കയറി. ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ഉത്തര കന്നഡ, ദക്ഷിണ കന്നഡ…

Read More

കോഴിക്കോട് ഡെങ്കിപ്പനി പടരുന്നു; ഈ മാസം സ്ഥിരീകരിച്ചത് 37 പേർക്ക്

  കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. 37 പേർക്കാണ് ഈ മാസം രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ എലിപ്പനി കൂടി റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിർദേശം നൽകി. കൊവിഡ് വ്യാപനത്തിന് പുറമെയാണ് ഡെങ്കിയും പടരുന്നത് മണിയൂർ മേഖലയിൽ മാത്രം 33 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ചോറോടും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം കുറ്റ്യാടിയിൽ ഒരു ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.

Read More

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ വെർച്വലായി നടത്തണമെന്ന് ഐഎംഎ

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ വെർച്വലായി നടത്തി മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നത് കൊവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളിൽ ഒന്നാണ്. ജനഹിതമറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകൾ മുറുകെപ്പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടമില്ലാതെ വെർച്വലായി നടത്തണം. ലോക്ക് ഡൗൺ നീട്ടാനുള്ള തീരുമാനത്തെ പ്രശംസിക്കുന്നുവെന്നും ഐഎംഎ വാർത്താക്കുറിപ്പിൽ അറിയിച്ചു 20ാം തീയതിയാണ് സർക്കാരിന്റെ സത്യപ്രതിജ്ഞ. കൊവിഡ് പ്രോട്ടോക്കോളും ലോക്ക് ഡൗൺ അടക്കമുള്ള സാഹചര്യങ്ങളും നിലവിലുള്ളതിനാൽ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നില്ല. ക്ഷണിക്കപ്പെട്ട…

Read More

സ്വർണവിലയിൽ വർധനവ്; പവന് 200 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് ഇന്ന് 200 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വില 35,920 രൂപയായി. ഗ്രാമിന് 25 രൂപ ഉയർന്ന് 4490 രൂപയായി ആഗോളവിപണിയിലെ വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1843.90 ഡോളറാണ്.

Read More

ഭാര്യയുടെ ആത്മഹത്യ: നടൻ ഉണ്ണി പി രാജൻ ദേവിനെതിരെ അന്വേഷണം ആരംഭിച്ചു

  ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിനിമാ താരം ഉണ്ണി പി രാജൻ ദേവിനെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ്. കഴിഞ്ഞ ദിവസമാണ് ഉണ്ണിയുടെ ഭാര്യ തിരുവനന്തപുരം വെമ്പായം സ്വദേശി ജെ പ്രിയങ്ക(25)യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അങ്കമാലി വില്ലേജ് ഓഫ് ഇന്റർനാഷണൽ സ്‌കൂൾ കായിക അധ്യാപികയായിരുന്നു പ്രിയങ്ക. ആത്മഹത്യ ചെയ്യുന്നതിന് തലേ ദിവസം ഇവർ ഉണ്ണിക്കെതിരെ വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. ഉണ്ണി നിരന്തരം മർദിക്കുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു അങ്കമാലിയിൽ ഉണ്ണിയുടെ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്….

Read More