സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് ഇന്ന് 200 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വില 35,920 രൂപയായി. ഗ്രാമിന് 25 രൂപ ഉയർന്ന് 4490 രൂപയായി
ആഗോളവിപണിയിലെ വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1843.90 ഡോളറാണ്.