ടാറ്റാ സൺസിനെ നയിക്കാൻ ‘മലയാളി’ ടി.വി. നരേന്ദ്രൻ? കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ട വാരിയരുടെ ചെറുമകൻ
ടാറ്റാ ഗ്രൂപ്പ് സ്ഥാപനങ്ങളെ നയിക്കുന്ന ‘ഹോൾഡിങ് കമ്പനി’യായ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവച്ച എൻ. ചന്ദ്രശേഖരന്റെ പകരക്കാരനു വേണ്ടിയുള്ള അന്വേഷണം തുടങ്ങി. ടാറ്റാ സൺസ് ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ ആർട്ടിക്കിൾ 118 പ്രകാരം ഒരു സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചുവേണം അടുത്ത ചെയർമാനെ കണ്ടെത്തേണ്ടത്. പാനൽ നിർദേശിക്കുന്ന വ്യക്തിയെ ചെയർമാനായി നിയമിക്കാൻ ആർട്ടിക്കിൾ 121 പ്രകാരം ടാറ്റാ സൺസ് ബോർഡിന് കഴിയും. 5 അംഗങ്ങളാണ് പാനലിൽ ഉണ്ടാകേണ്ടത്. ഇതിൽ 3 പേരെ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും…
