ഉത്തരാഖണ്ഡിൽ മിന്നൽപ്രളയം; തുരങ്കത്തിനുള്ളിലേക്ക് മണ്ണും വെള്ളവും കുത്തിയൊലിച്ചു, 7 തൊഴിലാളികൾക്ക് ദാരുണാന്ത്യം
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിൽ മിന്നൽപ്രളയത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ചമോലി ജില്ലയിലുള്ള പിപൽക്കോട്ടിക്ക് സമീപം നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങിയ ഏഴ് തൊഴിലാളികൾ മരിച്ചു. മണ്ണും ചെളിയും വെള്ളവും കുത്തിയൊലിച്ച് വന്ന് മൂന്ന് കിലോമീറ്റർ നീളമുള്ള തുരങ്കത്തിനുള്ളിലേക്ക് കയറുകയായിരുന്നു. തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ നിന്നും 1.5 കിലോമീറ്റർ ഉള്ളിലാണ് അവശിഷ്ടങ്ങൾ വന്ന് നിറഞ്ഞതെന്ന് അധികൃതർ അറിയിച്ചു.തുരങ്കത്തിനുള്ളിൽ ഉണ്ടായിരുന്ന 22 തൊഴിലാളികളിൽ ബാക്കി 15 പേർ പരുക്കുകളോടെ ആശുപത്രിയിലാണ്. വ്യാഴാഴ്ച രാത്രി ഏഴരയോടെ 22 തൊഴിലാളികൾ ജോലി ചെയ്യുമ്പോഴാണ് പെട്ടെന്ന് വെള്ളവും…
