ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും വീണ്ടും പുതിയ ന്യൂനമര്‍ദ്ദങ്ങള്‍
തിരുവനന്തപുരം: കേരളത്തില്‍ ചരിത്രം തിരുത്തി തുലാവര്‍ഷ മഴ. സര്‍വകാല റെക്കോര്‍ഡ് മറികടന്നാണ് തുലാവര്‍ഷം ആദ്യ 45 ദിവസം പിന്നിടുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ ലഭിച്ചത് 833.8 മില്ലിമീറ്റര്‍ മഴയാണ്. 2010 ല്‍ ലഭിച്ച 822.9 മില്ലിമീറ്റര്‍ മഴയുടെ റെക്കോര്‍ഡാണു മറികടന്നത്. 45 ദിവസം കൊണ്ടുതന്നെ ഇത്തവണ സര്‍വ്വകാല റെക്കോര്‍ഡ് മറികടന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ 92 ദിവസം നീണ്ടു നില്‍ക്കുന്ന തുലാവര്‍ഷത്തില്‍ ആദ്യ 45 ദിവസത്തിനുള്ളിലാണ് ഇത്തവണ…
