പ്രഭാത വാർത്തകൾ
🔳ഇടുക്കി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന സംഭവത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ധീരജിന്റെ കൊലപാതകത്തില്‍ ജെറിന്‍ ജോജോ ഉള്‍പെടെ അഞ്ചുപേരെകൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികളായ കെഎസ്യു പ്രവര്‍ത്തകരാണ്. 🔳എസ്എഫ്ഐപ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ മൃതദേഹം ഇന്നു പോസ്റ്റുമോര്‍ട്ടത്തിനുശേഷം കണ്ണൂര്‍ തളിപ്പറമ്പ് പട്ടപ്പാറയിലെ വീട്ടിലേക്കു കൊണ്ടുപോകും. വീടിനോട് ചേര്‍ന്ന് അന്ത്യവിശ്രമസ്ഥലം ഒരുക്കാന്‍ സിപിഎം എട്ട് സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി….
