Headlines

Webdesk

പെരുകുന്ന ആശങ്ക: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.64 ലക്ഷം പേർക്ക് കൊവിഡ്

  രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ രണ്ടര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് കൊവിഡ് പ്രതിദിന കേസുകൾ രണ്ട് ലക്ഷം കടക്കുന്നത്. കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 4.83 ശതമാനം വർധനവുണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി ഉയർന്നു. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.83 ശതമാനമായി 24 മണിക്കൂറിനിടെ 315 പേർ കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ…

Read More

സിൽവർ ലൈൻ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് നോട്ടീസ്

  സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. തെറ്റായ ഉത്തരം നൽകിയെന്നാരോപിച്ചാണ് അൻവർ സാദത്ത് എംഎൽഎ സ്പീക്കർക്ക് പരാതി നൽകിയത്. സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ രേഖ സി ഡിയിൽ ഉൾപ്പെടുത്തി നൽകിയെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി അതേസമയം സി ഡി കിട്ടിയിട്ടില്ലെന്ന് അൻവർ സാദത്ത് ആരോപിക്കുന്നു. ഇതുചൂണ്ടിക്കാട്ടിയാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്. കെ റെയിൽ നടപ്പാക്കില്ലെന്ന് ഉറപ്പിച്ച് യുഡിഎഫ് നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി തന്നെയാണ് അൻവർ സാദത്തിന്റെ…

Read More

ധീരജിനെ കുത്തിക്കൊന്ന കേസിൽ രണ്ട് കെ എസ് യുക്കാർ കൂടി അറസ്റ്റിൽ

  എസ് എഫ് ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കേസിൽ രണ്ട് കെ എസ് യു പ്രവർത്തകർകൂടി അറസ്റ്റിൽ. കഴിഞ്ഞ ദിവസം കുളമാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് ടോണി തേക്കിലക്കാടൻ, കെ എസ് യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആറ് പേരാണ് പോലീസിന്റെ പ്രതിപ്പട്ടികയിലുള്ളത്. അവശേഷിക്കുന്ന പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണ്. പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നിഖിൽ പൈലി,…

Read More

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത; കൊവിഡ് അവലോകന യോഗം ഇന്ന്

  കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിലാകും തീരുമാനം. സ്‌കൂളുകളിൽ നിയന്ത്രണം കൊണ്ടുവരുന്നതിലും ഇന്ന് തീരുമാനം വരും. ഞായറാഴ്ച കർഫ്യൂ, രാത്രികാല കർഫ്യൂ എന്നിവയാകും ആദ്യഘട്ട നിയന്ത്രണങ്ങൾ. കൂടാതെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിൽ കൂടുതൽ നിയന്ത്രണം വന്നേക്കും. നിലവിലെ ക്ലാസുകളുടെ സമയം കുറയ്ക്കുന്നതോ ഓൺലൈനിലേക്ക് മാറ്റുന്നതുംപരിഗണിക്കുന്നുണ്ട്. അതേസമയം പത്ത്, 12, ക്ലാസുകൾ ഓഫ് ലൈനായി തുടരും. മാർച്ച് അവസാനം നിശ്ചയിച്ച വാർഷിക…

Read More

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; റെയ്ഡ് വിവരങ്ങളും അറിയിക്കും

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസെന്ന് ദിലീപ് വാദിക്കുന്നു. ഭീഷണിക്കേസ് പോലീസിന്റെ കള്ളക്കഥയാണെന്നും ഹർജിയിൽ പറയുന്നു. അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നും ദിലീപിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി…

Read More

ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: വിധി ഇന്ന്

  ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ഇന്ന് വിധി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ഏറെ കോളിളക്കമുണ്ടായ കേസിന്റെ വിധിക്കായാണ് കേരളം കാത്തിരിക്കുന്നത്. കുറുവിലങ്ങാട്ടെ മിഷണറീസ് ഓഫ് ജീസസ് മഠത്തിൽ വെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ് ഫ്രാങ്കോ ബലാത്സംഗം ചെയ്തെന്നാണ് കേസ്. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നുവിത്. കുറുവിലങ്ങാട് മഠത്തിലെ…

Read More

ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയര്‍ന്നതോടെ കനേഡിയന്‍ ആശുപത്രികളില്‍ നഴ്‌സുമാരുടെ ക്ഷാമം

  കനേഡിയന്‍ ആശുപത്രികളില്‍ ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയര്‍ന്നത് മൂലം നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാകുകയാണ്. ഈ ഘട്ടത്തില്‍ അന്താരാഷ്ട്ര പരിശീലനം പൂര്‍ത്തിയാക്കിയ ആയിരക്കണക്കിന് നഴ്‌സുമാര്‍ സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്. അവസരം നല്‍കിയാല്‍ ഹെല്‍ത്ത്‌കെയര്‍ സിസ്റ്റത്തിലെ സമ്മര്‍ദം കുറയ്ക്കാന്‍ തയ്യാറാണെന്ന് ഇവര്‍ വ്യക്തമാക്കി. വിദേശരാജ്യങ്ങളില്‍ നഴ്‌സായി ജോലി ചെയ്ത് പരിചയസമ്പത്തുണ്ടായിട്ടും കാനഡയിലെ ദൈര്‍ഘ്യമേറിയ സര്‍ട്ടിഫിക്കേശന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ നിരവധി നഴ്‌സുമാരാണ് ആരോഗ്യ മേഖലയ്ക്ക് പുറത്ത് നില്‍ക്കുന്നത്. അതേസമയം ഒന്റാരിയോയിലെ ചില അന്താരാഷ്ട്ര പരിശീലനം നേടിയ നഴ്‌സുമാര്‍ക്ക് കോവിഡ് സന്തോഷവാര്‍ത്ത നല്‍കുകയാണ്. ഇത്തരത്തിലുള്ള…

Read More

ഒമിക്രോണ്‍; കുട്ടികളിലെ അണുബാധ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്

  ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചുകുട്ടികളില്‍ അണുബാധ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. വാക്‌സിന്‍ എടുക്കാത്ത കുട്ടികളെയാണ് ഒമിക്രോണ്‍ കൂടുതലായി ബാധിക്കുക. വരും മാസങ്ങളില്‍ ഈ വ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്നും സൂചിപ്പിച്ചു. ഇതുമുന്നില്‍കണ്ട് രാജ്യങ്ങളെല്ലാം തന്നെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ക്യാംപെയ്ന്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. യു.എ.ഇയില്‍ മൂന്ന് വയസ്സിനു മുകളിലുള്ളവര്‍ക്കു സിനോഫാം നല്‍കുന്നുണ്ട്. 5-11 വയസ്സുകാര്‍ക്ക് ഫൈസര്‍ അംഗീകരിച്ചെങ്കിലും ഇതുവരെ നല്‍കിത്തുടങ്ങിയിട്ടില്ല. 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഫൈസര്‍ ലഭ്യമാണ്. മുതിര്‍ന്നവരില്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ അത്ര മാരകമല്ല ഒമിക്രോണ്‍ എങ്കിലും കുട്ടികളെ…

Read More

ബിക്കാനീർ-ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി; മൂന്ന് മരണം

  ബിക്കാനീർ-ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി മൂന്ന് മരണം. നിരവധി​ പേർക്ക് പരിക്കേറ്റു. പശ്ചിമബംഗാളിലെ മോയൻഗുരിയിലെ വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. നിരവധി യാത്രക്കാർക്ക് പരിക്കുകൾ സംഭവിച്ചതായാണ് സൂചന. ട്രെയിനിന്റെ 12 ബോഗികൾ അപകടത്തിൽപ്പെട്ടതായി റെയിൽവേ വ്യക്തമാക്കി. പട്നയിൽ നിന്നും വരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ബോഗികൾ തമ്മിൽ കൂട്ടിയിടിച്ചതിന് ശേഷം മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ ഒരാൾ പറഞ്ഞു. ബംഗാളിലെ വടക്കൻ പ്രദേശമായ മൈനാഗുരിയിലാണ് അപകടം സംഭവിച്ച ഡോമോഹാനി സ്ഥിതി ചെയ്യുന്നത്.

Read More

ഏഴു വർഷം കൊണ്ട് ഇരുന്നൂറിലധികം മെഡിക്കൽ കോളേജുകൾ; പതിനഞ്ച് എയിംസുകൾ: തന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ഏഴു വർഷത്തിനിടെ ഉണ്ടായ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2014 ൽ രാജ്യത്ത് 387 മെഡിക്കൽ കോളേജുകളാണ് ഉണ്ടായിരുന്നതെന്നും, ഏഴ് വർഷത്തിനുള്ളിൽ അത് 596 ആയി വർദ്ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 11 മെഡിക്കൽ കോളേജുകൾ തമിഴ്‌നാടിന് സമ്മാനിച്ചു കൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2014ൽ രാജ്യത്ത് 82,000 മെഡിക്കൽ ബിരുദ-ബിരുദാനന്തര ബിരുദ സീറ്റുകളാണുണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ സീറ്റുകളുടെ എണ്ണം 1,48,000 ആയി വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി….

Read More