Headlines

Webdesk

ഹലാൽ വിവാദം മതമൈത്രി തകർക്കാനുള്ള നീക്കം; കേരളത്തിൽ വിലപ്പോകില്ലെന്ന് കോടിയേരി

ഹലാൽ വിവാദം കേരളത്തിന്റെ മതമൈത്രി തകർക്കാനുള്ള നീക്കമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ഇത് കേരളത്തിൽ വിലപ്പോകില്ല. സമൂഹത്തെ മതപരമായി ചേരിതിരിക്കാനാണ് ആർ എസ് എസിന്റെ നീക്കം. ഇതിനെ കേരള സമൂഹം ഒരുതരത്തിലും അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു കേരളീയ സമൂഹത്തിലെ മതമൈത്രി തകർക്കുന്ന നിലയിലേക്ക് അത് എത്തിച്ചേരും. മറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള സ്ഥിതിയുണ്ടെങ്കിലും കേരളം അതിൽ നിന്നെല്ലാം വ്യത്യസ്തമായി നിൽക്കുന്ന സംസ്ഥാനമാണ്. ഇത് തകർക്കാനുള്ള നീക്കത്തെ കേരള സമൂഹം ഒരുതരത്തിലും അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്നും കോടിയേരി…

Read More

കുഞ്ഞിനെ ഇന്ന് തന്നെ കാണണം; ഡിഎൻഎ പരിശോധനയിൽ അട്ടിമറിക്ക് സാധ്യതയെന്ന് അനുപമ

ദത്ത് കേസിൽ കുട്ടിയുടെ ഡി എൻ എ പരിശോധനയിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് പരാതിക്കാരി അനുപമ. പരിശോധനക്കായി സാമ്പിളുകൾ ഒരുമിച്ച് ശേഖരിക്കണം. കുഞ്ഞിനെ കാണാൻ ഇന്ന് തന്നെ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു   ഡിഎൻഎ പരിശോധനക്കായി സാമ്പിൾ എപ്പോഴാണ് എങ്ങനെയാണ് എടുക്കുകയെന്ന് അറിയിപ്പൊന്നും നൽകിയിട്ടില്ല. കുഞ്ഞിന്റെ സാമ്പിൾ പ്രത്യേകമായാണ് എടുക്കുന്നതെന്ന് പറയുന്നത് കേട്ടു. എന്തിനാണ് അങ്ങനെയൊരു വാശി. ഇവരെല്ലാം വ്യക്തിപരമായാണ് കാണുന്നത്. കുഞ്ഞിന്റെ കാര്യം പുതിയ കേസായി പരിഗണിച്ച് എന്ത് തീരുമാനവും സി ഡബ്ല്യുസിക്ക് എടുക്കാമെന്ന് കോടതി നിർദേശം…

Read More

അമേരിക്കയിൽ ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി; കുട്ടികളടക്കം 20 പേർക്ക് പരുക്ക്

അമേരിക്കയിലെ വിസ്‌കോൺസിനിൽ ക്രിസ്മസ് പരേഡിന് ഇടയിലേക്ക് വാഹനം ഇടിച്ചുകയറി കുട്ടികൾ അടക്കം 20 പേർക്ക് പരുക്കേറ്റു. യുഎസ് പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. അപകടത്തിന് ഇടയാക്കിയ വാഹനവും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. അമിത വേഗതയിലെത്തിയ കാർ ക്രിസ്മസ് പരേഡിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. കാർ തടയുന്നതിനായി പോലീസ് വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും എഫ് ബി ഐ അറിയിച്ചു. ഭീകരാക്രമണമാണോ അപകടമാണോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

Read More

വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച അഞ്ച് ജില്ലകളിലും ചൊവ്വാഴ്ച ഏഴ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാാണ് നാളെ യെല്ലോ അലർട്ട്.

Read More

ആന്ധ്രയിലെ റയല ചെരിവ് ഡാമിൽ വിള്ളൽ; 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു

ആന്ധ്രയിലെ ഏറ്റവും വലിയ ഡാമായ റയല ചെരിവ് ഡാമിൽ വിള്ളൽ കണ്ടെത്തി. വിള്ളൽ വഴി വെള്ളം ചോരുന്നുണ്ട്. ഡാമിലെ നാല് ഇടങ്ങളിലാണ് വിള്ളൽ കണ്ടെത്തിയത്. ഇതോടെ ഡാം അപകടാവസ്ഥയിലാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വിള്ളൽ സ്ഥിരീകരിച്ചതോടെ സമീപത്തെ 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു. വ്യോമസേനയും ദുരന്തനിവാരണ സേനയും ചേർന്നാണ് ആളുകളെ മാറ്റിയത്. 500 വർഷത്തിലേറെ പഴക്കമുള്ളതാണ് റയല ചെരിവ് ഡാം. കനത്ത മഴയ്ക്ക് പിന്നാലെയാണ് മറ്റൊരു ദുരന്തം കൂടി ആന്ധ്രയുടെ പടിവാതിൽക്കൽ വന്നുനിൽക്കുന്നത് അതിശക്തമായ മഴയെ തുടർന്ന്…

Read More

സഞ്ജിത്തിന്റെ കൊലപാതകം: പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി റിപ്പോർട്ട്

പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണ സംഘം. പ്രതികളുടെ അറസ്റ്റ് വൈകാതെയുണ്ടായേക്കും. സഞ്ജിത്ത് കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രതികളെ കുറിച്ചുള്ള സൂചന പോലീസിന് ലഭിക്കുന്നത് നിരവധി എസ് ഡി പി ഐ പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിൽ നിന്നാണ് പ്രതികളിലേക്കുള്ള വഴി തെളിഞ്ഞത്. സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് പേരെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കവും പോലീസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം കേസിൽ എൻ ഐ എ അന്വേഷണം…

Read More

പുതുക്കോട്ടയിൽ എസ് ഐയെ വെട്ടിക്കൊന്ന കേസിൽ നാല് പേർ അറസ്റ്റിൽ; രണ്ട് പേർ കുട്ടികൾ

പുതുക്കോട്ടയിൽ ആട് മോഷ്ടാക്കളെ പിന്തുടർന്ന എസ് ഐ ഭൂമിനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ഇതിൽ രണ്ട് പേർ പത്തും, പതിനേഴും വയസ്സുള്ള കുട്ടികളാണ്. ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇവരെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും പുതുക്കോട്ട കളമാവൂർ റെയിൽവേ ഗേറ്റിന് സമീപം ഞായറാഴ്ച പുലർച്ചെയാണ് എസ് ഐയെ ആട് മോഷ്ടാക്കൾ വെട്ടിക്കൊല്ലുന്നത്. മരിച്ച ഭൂമിനാഥന്റെ കുടുംബത്തിന് മുഖ്യമന്ത്രി സ്റ്റാലിൻ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു.

Read More

ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തിയത് വൻ മരം; കൃത്യമായ ഇടപെടലിൽ വഴിമാറിയത് വൻ ദുരന്തം

  ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറിന്റെ സമീപത്തേക്ക് ഒഴുകി എത്തിയത് വൻ മരം. കെ എസ് ഇ ബിയുടെ അതിവേഗത്തിലുള്ള ഇടപെടൽ വലിയ ദുരന്തമാണ് ഒഴിവാക്കിയത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വലിയ മരം ഷട്ടറിന്റെ ഭാഗത്തേക്ക് ഒഴുകി വന്നത്. അണക്കെട്ടിന്റെ സുരക്ഷാ ജോലിയിലുണ്ടായിരുന്ന പോലീസുകാരനാണ് എന്തോ ഒഴുകി വരുന്നതായി ആദ്യം കണ്ടത്. ആന നീന്തുന്നതാണെന്ന് ആദ്യം സംശയം തോന്നി. പിന്നീട് നോക്കിയപ്പോഴാണ് വലിയ മരമാണെന്ന് മനസ്സിലായത്. ഉടനെ വിവരം കെ എസ് ഇ ബി അസി….

Read More

ദത്ത് വിവാദം: കുഞ്ഞിനെ കേരളത്തിലെത്തിച്ചു; ഡിഎൻഎ പരിശോധനാ നടപടികൾ ഇന്ന് തുടങ്ങും

  ദത്ത് വിവാദത്തിലെ കുഞ്ഞിനെ ആന്ധ്രയിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ചു. കുഞ്ഞിന്റെ ഡി എൻ എ പരിശോധനാ നടപടികൾ ഇന്ന് ആരംഭിക്കും. അനുപമക്ക് കുട്ടിയെ തിരികെ നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന. അജിത്തിന്റെയും അനുപമയുടെയും സാമ്പിളുകളെടുക്കലാണ് ആദ്യ നടപടി. പരിശോധനാ ഫലം നൽകുന്നതടക്കം രണ്ട് ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കും കുട്ടിയെ നിർമല ഭവൻ ശിശു സംരക്ഷണ കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. കുഞ്ഞിനെ കാണണമെന്ന് അനുപമ ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനുള്ളിൽ കുട്ടിയെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി…

Read More

ഖത്തര്‍ ലോകകപ്പിന് ഇനി ഒരു വര്‍ഷത്തിന്റെ കാത്തിരിപ്പ് മാത്രം; കൗണ്ട്ഡൗണ്‍ ഇന്ന് ആരംഭിക്കും

  ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് മാമാങ്കത്തിന് ഇനി ഒരു വര്‍ഷത്തിന്റെ കാത്തിരിപ്പ് മാത്രം. ദോഹയില്‍ സജ്ജമാക്കിയ വമ്പന്‍ ക്ലോക്കില്‍ ഇന്ന് 2022 ലോകകപ്പിന്റെ കൗണ്ട്ഡൗണ്‍ ആരംഭിക്കും. 2022 നവംബര്‍ 21-നാണ് ഖത്തര്‍ ലോകകപ്പിന്റെ കിക്കോഫ്. ദോഹ കോര്‍ണിഷില്‍ അരമണിക്കൂര്‍ നീളുന്ന പ്രത്യേക പരിപാടിയിലാണ് ഒരു വര്‍ഷത്തെ കൗണ്ട്ഡൗണ്‍ ഇന്ന് ആരംഭിക്കുന്നത്. പ്രാദേശിക സമയം രാത്രി 8.30-നാണ് ചടങ്ങ് നടക്കുക. ആരാധകര്‍ക്ക് വെര്‍ച്വലായി പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കും. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് രാജ്യമാണ് ഖത്തര്‍….

Read More