പൊന്ന് കേറി കേറി എങ്ങോട്ടിത്? ഇന്നും വര്‍ധന; സ്വര്‍ണം ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുതിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 480 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,02,280 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 60 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 12,785 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. (gold rate kerala january 07, 2026).വെനസ്വേലയിലെ ട്രംപിന്റെ അട്ടിമറി നീക്കം, ഗ്രീന്‍ലന്‍ഡ് പിടിച്ചടക്കാനുള്ള നീക്കം അമേരിക്ക നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവ അന്താരാഷ്ട്ര തലത്തില്‍ സൃഷ്ടിച്ച ആശങ്കകളാണ്…
