‘സിയാന്റെ ഭാഷണത്തില് നിറയുന്ന അകാല മുതിര്ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യം പോലുമാണ്’; കൃത്യമായ ശിക്ഷണം നല്കണമെന്ന് എസ്എസ്എഫ്
ഇന്സ്റ്റാഗ്രാമില് കുട്ടിസഖാവ് എന്ന പേരില് വൈറലായ മലപ്പുറം തിരൂരിലെ എട്ടുവയസുകാരന് സിയാന് കൃത്യമായ ശിക്ഷണം നല്കണമെന്ന് എപി സമസ്ത വിദ്യാര്ഥി വിഭാഗമായ എസ്എസ്എഫ്. കുട്ടിയെ നവമാധ്യമത്തില് വില്ക്കാന് വെച്ചവരെ തിരുത്തണം. പിണറായി വിജയന് മുതല് അശോകന് ചെരുവില് വരെ ‘ഷെയറെന്റിങ്’ എന്ന വാക്കിന്റെ അര്ത്ഥം പഠിക്കണം. എസ്എസ്എഫിന്റെ മുഖമാസിക രിസാലയിലെ ലേഖനത്തിലാണ് ഇക്കാര്യങ്ങള് പറയുന്നത്. സിയാന് കുട്ടിയാണെന്നും എട്ടു വയസ്സേയുള്ളൂവെന്നും ഇവര് ചൂണ്ടിക്കാട്ടുന്നു. ഒരു രാഷ്ട്രീയപാര്ട്ടിയിലും അംഗമാകാനുള്ള പ്രായമല്ല അവന്. ഇന്സ്റ്റഗ്രാം മെറ്റ എന്ന കമ്പനിയുടെ പ്ലാറ്റ്ഫോമാണ്….
