അലോഷ്യസിന് ആരുടെ പിന്തുണ ?; ‘പ്ലീഡറിൽ’ തട്ടി ഭിന്നസ്വരം, മുഖ്യമന്ത്രിയും കെഎസ്‌യുവും തമ്മിൽ ഏറ്റുമുട്ടൽ
തിരുവനന്തപുരം ∙ ഗവ. പ്ലീഡർ നിയമനത്തിന്റെ പേരിൽ മുഖ്യമന്ത്രി വി.ഡി.സതീശനും കെഎസ്‌യുവും തമ്മിലുള്ള ഏറ്റുമുട്ടൽ കോൺഗ്രസിൽ അപസ്വരം സൃഷ്ടിച്ചു. എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ നടപടി നീണ്ടു പോകുന്നതിന്റെ നീരസവും കെഎസ്‌യു, യൂത്ത് കോൺഗ്രസ് തലങ്ങളിലുണ്ട്. രണ്ടിന്റെയും പേരിലുള്ള പ്രതികരണങ്ങൾ, പക്ഷേ നിഷ്കളങ്കമായി മുഖ്യമന്ത്രി കരുതുന്നില്ല. പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിന് എന്താണു കാര്യമെന്ന അദ്ദേഹത്തിന്റെ രൂക്ഷപ്രതികരണം ആ പശ്ചാത്തലത്തിലാണ്.പ്ലീഡർമാരിൽ രണ്ടു പേരുടെ നിയമനമാണ് അസ്വസ്ഥത സൃഷ്ടിച്ചത്. ഒരാൾ തിരുവനന്തപുരം ലോ കോളജിൽ പഠിക്കുമ്പോൾ സജീവ എസ്എഫ്ഐ പ്രവർത്തകയായിരുന്നുവെന്ന…
