പ്ലീഡര്‍ നിയമനം; അഭിഭാഷകയെ ശുപാർശ ചെയ്തത് യോഗ്യതയുടെ അടിസ്ഥാനത്തിൽ: ഡീന്‍ കുര്യാക്കോസ് എംപി
കൊച്ചി: സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്തേക്ക് ജിയോണ ജെയിംസിനെ ശുപാര്‍ശ ചെയ്തിരുന്നുവെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ് എംപി. അഭിഭാഷകയെ പരിചയമുണ്ടെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്നും എംപി എന്ന നിലയിലാണ് ശുപാര്‍ശ ചെയ്തതെന്നും ഡീന്‍ മാധ്യമങ്ങളോട് പറഞ്ഞു. 2022 മുതല്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ജിയോണ. പിണറായി വിജയന്‍ കേരളം ഭരിക്കുമ്പോള്‍ ജിയോണ ലോയേഴ്‌സ് കോണ്‍ഗ്രസിലുണ്ട്. അതാണ് താന്‍ അവരില്‍ കണ്ട യോഗ്യത. കോണ്‍ഗ്രസില്‍ എപ്പോള്‍ എത്തി എന്നത് നോക്കേണ്ട കാര്യമില്ല. സന്ദീപ് വാര്യര്‍ പാര്‍ട്ടിയില്‍ വന്നപ്പോള്‍…
