‘DYFI ലഹരിക്കെതിരെ ഏറ്റവും കൂടുതൽ ക്യാമ്പയിൻ നടത്തിയ സംഘടന, ഏതെങ്കിലും ഒരു അംഗം ചെയ്യുന്ന തെറ്റ് ചൂണ്ടിക്കാണിച്ച് ഇതാണ് സംഘടനയെന്ന് പറയരുത്; വി കെ സനോജ്
രാജ്യത്തെ യുവജനങ്ങൾ നേരിടുന്ന കടുത്ത തൊഴിൽ സമ്മർദ്ദങ്ങൾക്കെതിരെയും കോർപ്പറേറ്റ് ചൂഷണങ്ങൾക്കെതിരെയും ശക്തമായ പ്രതിരോധമുയർത്താൻ ഡിവൈഎഫ്ഐ. തൃശ്ശൂരിൽ ആരംഭിച്ച ഡിവൈഎഫ്ഐ പതിനാറാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴാണ് വി കെ സനോജ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ആദ്യമായി ഒരു സാഹിത്യോൽസവം സംഘടിപ്പിച്ച സംഘടന ഡിവൈഎഫ്ഐയാണ്. രാജ്യത്ത് ആദ്യമായി സ്റ്റാർട്ടപ്പ് ഉത്സവം സംഘടിപ്പിച്ചത് ഡിവൈഎഫ്ഐയാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട ഗൗരവമായ ചർച്ച സമ്മേളനത്തിൽ ഉണ്ടാകും. ഏതെങ്കിലും ഒരു അംഗം ചെയ്യുന്ന തെറ്റിന് ചൂണ്ടിക്കാണിച്ച് ഇതാണ് സംഘടന എന്ന് പറയരുത്. ലഹരിക്കെതിരെ ഏറ്റവും…
