Headlines

മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ അന്തരിച്ചു

ന്യൂഡൽഹി∙ 1984 ലെ സിഖ് വിരുദ്ധ കലാപത്തിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ(80) അന്തരിച്ചു. വ്യാഴാഴ്ച ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലായിരുന്നു അന്ത്യം. തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന സജ്ജൻ കുമാറിനെ അരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെതുടർന്ന് 1984 നവംബർ 1, 2 തീയതികളിൽ പാലം കോളനി പ്രദേശത്ത് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ കലാപത്തിലാണ് മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹി ഹൈക്കോടതി കണ്ടെത്തിയത്. 2018 ഡിസംബർ 17 നാണ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഈ കേസിൽ സജ്ജൻ കുമാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
അതേസമയം, 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ ജനുവരിയിൽ ഡൽഹി കോടതി സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു.