Headlines

രാസ ലഹരിയുമായി യുവാക്കൾ അറസ്റ്റിൽ

തൃശൂർ∙ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെ 5 ഗ്രാം രാസലഹരിയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. ചിയ്യാരം ആലുംവെട്ടുവഴി അഭിജിത് (31), വിയ്യൂർ സ്വദേശി റോജർ (31) എന്നിവരെയാണു ചിയ്യാരത്തെ സ്വകാര്യ സ്ഥാപന പരിസരത്തു നിന്നു പിടികൂടിയത്. ലഹരി കൈമാറുന്നതിനിടെ ഇൻസ്പെക്ടർ എൻ. സുദർശനകുമാറും സംഘവും കയ്യോടെ പിടികൂടുകയായിരുന്നു.