ഇന്ത്യ ഒന്നാമിന്നിംഗ്‌സ് 574 റൺസിന് ഡിക്ലയർ ചെയ്തു; ജഡേജ 175 നോട്ടൗട്ട്
ശ്രീലങ്കക്കെതിരായ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. എട്ട് വിക്കറ്റ് നഷ്ടത്തിൽ 574 റൺസ് എന്ന നിലയിൽ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 4.43 റൺസ് ശരാശരിയിലാണ് ഇന്ത്യൻ സ്‌കോർ കുതിച്ചത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ സെഞ്ച്വറി നേടി. 228 പന്തിൽ 17 ഫോറും മൂന്ന് സിക്‌സും സഹിതം 175 റൺസുമായി ജഡേജ പുറത്താകാതെ നിന്നു. ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുമെന്ന് തോന്നിയെങ്കിലും രോഹിത് 574ൽ നിൽക്കെ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്നിംഗ്‌സ് അവസാനിപ്പിക്കുമ്പോൾ മുഹമ്മദ് ഷമിയാണ് മറുവശത്തുണ്ടായിരുന്നത്….
