Headlines

Webdesk

റോഡ് ഇനി കുത്തിപ്പൊളിക്കില്ല, പ്രവൃത്തി കലണ്ടർ തയ്യാറാക്കും: ഉറപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്

റോഡുകൾ ഇനി കുത്തിപ്പൊളിക്കില്ലെന്ന ഉറപ്പുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് കുത്തിപ്പൊളിക്കുന്നത് തടയാൻ പ്രവൃത്തി കലണ്ടർ തയ്യാറാക്കും. ടാറിംഗിന് പിന്നാലെ പൈപ്പിടാൻ റോഡ് കുത്തിപ്പൊളിക്കുന്നത് നമ്മുടെ നാട്ടിലെ കാലങ്ങളായുള്ള പ്രശ്‌നമാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഇതിന് പ്രധാന കാരണം. ടാറിംഗ് പ്രവൃത്തി നടത്തുന്നതും പൈപ്പിടുന്നതും ജനങ്ങളുടെ ആവശ്യത്തിനാണ്. എന്നാൽ ടാറിംഗ് കഴിഞ്ഞ ശേഷം റോഡ് കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പ്രവൃത്തി കലണ്ടറിന്റെ ഭാഗമായി പുതിയതായി ടാറ് ചെയ്തു പണി പൂർത്തീകരിച്ച…

Read More

വയനാട് ജില്ലയില്‍ 77 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (04 .03.22) 77 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 134 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167401 ആയി. 165690 പേര്‍ രോഗമുക്തരായി. നിലവില്‍ 706 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 663 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 928 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 89 പേര്‍ ഉള്‍പ്പെടെ…

Read More

സംസ്ഥാനത്ത് 2190 പേർക്ക് കൊവിഡ്, 3 മരണം; 3878 പേർക്ക് രോഗമുക്തി

കേരളത്തിൽ 2190 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂർ 166, കൊല്ലം 165, ഇടുക്കി 125, പത്തനംതിട്ട 118, മലപ്പുറം 109, കണ്ണൂർ 94, ആലപ്പുഴ 87, പാലക്കാട് 87, വയനാട് 77, കാസർഗോഡ് 16 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,497 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 80,152 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 78,730 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ…

Read More

കർണ്ണാടക ഗുണ്ടൽ പേട്ടയിൽ കരിങ്കൽ ക്വറിയിൽ ഉണ്ടായ അപകടത്തിൽ 3 തൊഴിലാളികൾ മരിച്ചു.

  ഗുണ്ടൽ പേട്ട മടഹള്ളി കുന്നിലാണ് അപകടം. പാറ പൊട്ടിക്കുന്ന ഇവിടെ ടിപ്പർ ലോറികൾ കുന്നിടിച്ച് മണ്ണ് മാറ്റുന്നതിനിടയിൽ മലയിടിഞാണ് അപകടം എന്നാണ് വിവരം. തൊഴിലാളികളായ 6 ബിഹാർ സ്വദേശികൾ പാറക്കെട്ടിനുളിൽ കുടുങ്ങി കിടക്കുന്നതായും സംശയമുണ്ട്. മലയാളിയാണ് ക്വാറി നടത്തുന്നത്. മരണപെട്ടവരുടെ വിവരങ്ങൾ ലഭ്യമായില്ല. കാണാതായവർക്കുവേണ്ടി തിരച്ചിൽ നടക്കുകയാണ്.

Read More

8000 റൺസ് തികച്ച് വിരാട് കോഹ്ലി; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടമായി

  ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ബാറ്റിംഗ് തുടരുന്നു. നിലവിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്ക് വേണ്ടി ഹനുമ വിഹാരി അർധ സെഞ്ച്വറി നേടി. നൂറാം ടെസ്റ്റ് മത്സരം കളിച്ച കോഹ്ലി 45 റൺസിന് പുറത്തായി മികച്ച തുടക്കമാണ് രോഹിതും മായങ്കും ഇന്ത്യക്ക് നൽകിയത്. 9.5 ഓവറിൽ 52 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് രോഹിത് പുറത്തായത്. 28 പന്തിൽ ആറ് ഫോറുകൾ സഹിതം 29 റൺസാണ് രോഹിത് എടുത്തത്….

Read More

യുക്രൈനിൽ നിന്ന് 17,000 പേരെ ഒഴിപ്പിച്ചതായി കേന്ദ്രം; കുടുങ്ങിയവരുടെ കാര്യത്തിൽ ആശങ്ക അറിയിച്ച് കോടതി

  യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് ഇതുവരെ 17,000 പേരെ ഒഴിപ്പിച്ചതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഒഴിപ്പിക്കൽ നടപടികൾ ഊർജിതമാക്കാൻ പ്രധാനമന്ത്രി ഇന്നും ഉന്നതതല യോഗം വിളിച്ചതായും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു അതേസമയം യുക്രൈനിൽ ഇനിയും കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തിൽ കോടതി ആശങ്ക അറിയിച്ചു. കുടുംബാംഗങ്ങൾക്ക് വിവരങ്ങൾ അറിയാൻ ഹെൽപ് നമ്പറുകൾ ഏർപ്പെടുത്താൻ കോടതി നിർദേശം നൽകി. പരാതിക്കിടയില്ലാത്ത വിധം ഒഴിപ്പിക്കൽ പൂർത്തിയാക്കുമെന്ന് കേന്ദ്രം അറിയിച്ചു കിഴക്കൻ യുക്രൈൻ നഗരങ്ങളിലാണ് നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്….

Read More

ചിന്ത ജെറോം, ജോൺ ബ്രിട്ടാസ്, വി പി സാനു തുടങ്ങിയവർ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ

  സിപിഎമ്മിന് 89 അംഗ സംസ്ഥാന കമ്മിറ്റി. കോടിയേരി ബാലകൃഷ്ണനെ സെക്രട്ടറിയായും എറണാകുളത്ത് ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ജോൺ ബ്രിട്ടാസ്, ചിന്ത ജെറോം ഉൾപ്പെടെ നിരവധി പേർ സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങളാണ് എകെജി സെന്ററിന് കീഴിലെ കൈരളി ബ്രാഞ്ച് കമ്മിറ്റിയിൽ നിന്ന് നേരിട്ടാണ് രാജ്യസഭാ എംപിയായ ജോൺ ബ്രിട്ടാസ് സംസ്ഥാന സമിതിയിൽ എത്തുന്നത്. ക്ഷണിതാവ് ആയിട്ടാണ് ബ്രിട്ടാസിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. കർഷക സംഘം സംസ്ഥാന സെക്രട്ടറി വൽസൻ പനോളി, എസ് എഫ് ഐ അഖിലേന്ത്യാ…

Read More

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ എം സ്വരാജും റിയാസും അടക്കം എട്ട് പുതുമുഖങ്ങൾ

  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ 17 അംഗങ്ങൾ. എട്ട് പുതുമുഖങ്ങളെ അടക്കമാണ് സംസ്ഥാന സെക്രട്ടേറിയറ്റിനെ തീരുമാനിച്ചത്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരും, എം സ്വരാജ്, പുത്തലത്ത് ദിനേശൻ, ആനാവൂർ നാഗപ്പൻ, പി കെ ബിജു, കെ കെ ജയചന്ദ്രൻ എന്നിവരുമാണ് സെക്രട്ടേറിയറ്റിലെ പുതുമുഖങ്ങൾ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ പി ജയരാജൻ, തോമസ് ഐസക്, പി കെ ശ്രീമതി, എ കെ ബാലൻ, ടി പി…

Read More

കോടിയേരിക്ക് സെക്രട്ടറി പദത്തിൽ മൂന്നാമൂഴം; സിപിഎം നേതൃത്വത്തിലേക്ക് പുതുമുഖങ്ങൾ

  സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. പുതിയ സംസ്ഥാന കമ്മിറ്റിയാണ് കോടിയേരിയെ സെക്രട്ടറിയായി തീരുമാനിച്ചത്. സെക്രട്ടറി പദത്തിൽ കോടിയേരിക്ക് ഇത് മൂന്നാമൂഴമാണ്. എറണാകുളത്ത് ചേർന്ന സംസ്ഥാന സമ്മേളനം 89 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു. തലമുറ മാറ്റമാണ് സിപിഎമ്മിൽ സംഭവിക്കുന്നത്. നേതൃനിരയിലേക്ക് പുതുമുഖങ്ങൾ കടന്നുവന്നു. യുവജനങ്ങൾക്കും വലിയ പരിഗണന നൽകിയാണ് 89 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പ്രായപരിധി കണക്കിലെടുത്ത് 13 പേരെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. പുതിയ സംസ്ഥാന കമ്മിറ്റിയിൽ 16…

Read More

കാസർകോട് മുതൽ തിരുവനന്തപുരം വരെ ഗുണ്ട ഇടനാഴിയായി മാറി: വി ഡി സതീശൻ

  കേരളത്തിലെ ക്രമസമാധാന നില തകർന്നുവെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഗുണ്ടാ ഇടനാഴിയായി മാറിയെന്ന് വി ഡി സതീശൻ ആരോപിച്ചു. കേരളം ഭയന്നുവിറച്ച് നിൽക്കുന്ന സാഹചര്യമാണ്. സർക്കാരിന് പോലീസിലുള്ള നിയന്ത്രണം നഷ്ടമായി. കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം നേതാക്കളാണെന്നും സതീശൻ ആരോപിച്ചു എല്ലാ അക്രമസംഭവങ്ങൾക്കും പൊലീസ് കൂട്ട് നിൽക്കുകയാണ്. ഭയമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഭരിക്കുന്നത്. ലോകായുക്തയിൽ കേസ് വന്നപ്പോൾ പല്ലും നഖവും ഊരിയെടുത്തു. കെ…

Read More