യുദ്ധം സംപ്രേഷണം ചെയ്ത ചാനലിന് സസ്പെൻഷൻ: ലൈവില്‍ രാജിവെച്ച് റഷ്യൻ ചാനൽ ജീവനക്കാര്‍
മോസ്കോ: റഷ്യ യുക്രൈനെതിരായ അധിനിവേശം തുടരുമ്പോൾ യുദ്ധത്തിനെതിരെയാണ് റഷ്യയിലെ തന്നെ ജനങ്ങൾ. യുദ്ധം വേണ്ട എന്ന ആഹ്വാനവുമായി നിരവധി പ്രതിഷേധങ്ങളും റഷ്യയിൽ നടക്കുന്നുണ്ട്. ഇതിനിടെ, റഷ്യയിലെ ടെലിവിഷൻ ചാനലിൽ ലൈവ് ഷോയ്ക്കിടെ സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരും രാജിവച്ചിറങ്ങി. ടിവി റെയിൻ എന്ന ചാനലിലെ ജീവനക്കാരാണ് രാജിവെച്ചത്. യുക്രൈനെതിരായ യുദ്ധം സംപ്രേഷണം ചെയ്തതിന് പിന്നാലെ ചാനലിന്റെ നടത്തിപ്പ് റഷ്യൻ അധികൃതർ സസ്പെന്റ് ചെയ്തിരുന്നു. ഇതോടെയാണ്, ചാനലിന്റെ അവസാന പരിപാടിയിൽ ഇവർ യുദ്ധത്തോട് നോ പറഞ്ഞുകൊണ്ട് തങ്ങളുടെ രാജി…
