Headlines

Webdesk

വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമി, സ്റ്റേഷൻ ഉപരോധിച്ച് സ്ത്രീകൾ; ഒടുവിൽ അറസ്റ്റ്

  ഏറ്റുമാനൂർ പട്ടിത്താനം രാജീവ് ഗാന്ധി കോളനിയിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ. ഇതേ കോളനിയിലെ നവാസ് ആണ് പിടിയിലായത്. നവാസിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കോളനിയിലെ സ്ത്രീകളടക്കം ഏറ്റുമാനൂർ പോലീസ് സ്‌റ്റേഷൻ ഇന്നലെ രാത്രി ഉപരോധിച്ചിരുന്നു കോളനിയിലെ ഷറഫുന്നീസയുടെ കടയിൽ വടിവാളുമായി എത്തിയ നവാസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഷറഫുന്നീസയുടെ അമ്മയെയും കുട്ടികളെയും ഇയാൾ ഭീഷണിപ്പെടുത്തി. സ്ഥലത്ത് എത്തിയ പോലീസിന് നേരെയും വാൾ വീശുകയും കല്ല് എറിയുകയും ചെയ്തു. എന്നിട്ടും നവാസിനെ പോലീസ് പിടികൂടിയില്ലെന്ന് ആരോപിച്ച്…

Read More

ടാറ്റു പീഡനക്കേസ്: പ്രതി സുജീഷുമായി പോലീസ് തെളിവെടുപ്പ് നടത്തി

  കൊച്ചി ടാറ്റു പീഡനക്കേസിൽ പ്രതി സുജീഷുമായി പോലീസ് ടാറ്റു സെന്ററിലെത്തി തെളിവെടുപ്പ് നടത്തി. ചോദ്യം ചെയ്യലിൽ പ്രതി പീഡന പരാതികൾ നിഷേധിച്ചു. അതേസമയം പ്രതിക്കെതിരെ തെളിവുകളുണ്ടെന്ന് കൊച്ചി ഡിസിപി അറിയിച്ചു. ഇടുക്കിയിലായിരുന്ന ഇയാളെ സുഹൃത്തിനൊപ്പം പെരുമ്പാവൂരിലേക്ക് വരുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു യുവതി മീടു ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. അതേസമയം മീടു ആരോപണം ഉന്നയിച്ച യുവതി ഇതുവരെ പരാതി നൽകിയിട്ടില്ല. എന്നാൽ ഇയാളിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ട മറ്റ്…

Read More

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. 74 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 12 വർഷമായി മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റാണ്. പതിറ്റാണ്ടുകളായി സുന്നി പ്രസ്ഥാനങ്ങളുടെ അമര സ്ഥാനത്തും തങ്ങളുണ്ടായിരുന്നു. മാസങ്ങളായി ചികിത്സയിൽ കഴിയുകയായിരുന്ന തങ്ങളുടെ ആരോഗ്യനില കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോശമായിരുന്നു. പിഎംഎസ്എ പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനായി 1941 ജൂൺ 15നാണ് അദ്ദേഹത്തിന്റെ ജനനം. പരേതനായ മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ,…

Read More

മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻ ദേവ് എംഎൽഎയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു

  തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു. എ കെ ജി സെന്ററിൽ രാവിലെ 11 മണിക്കായിരുന്നു മോതിരം മാറൽ ചടങ്ങ്. ഇരുവരുടെയും അടുത്ത ബന്ധുക്കളും പാർട്ടിയിലെ മുതിർന്ന നേതാക്കളും ചടങ്ങിൽ പങ്കെടുത്തു ലളിതമായ രീതിയിലാണ് ചടങ്ങ് നടന്നത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുമാണ് സച്ചിൻ ദേവ്. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം ചാല ഏരിയ കമ്മിറ്റി…

Read More

തിരുവനന്തപുരത്ത് ലോഡ്ജിൽ യുവതി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്. ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണിനെ കാണാനില്ല. സംഭവത്തിൽ കേസെടുത്ത തമ്പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു കൊലപാതകമെന്നാണ് സംശയിക്കുന്നത്. മുറി പൂട്ടി പുറത്ത് പോയ പ്രവീൺ തന്നെയാണ് മുറിക്കുള്ളിൽ മൃതദേഹമുള്ളതായി ഹോട്ടൽ റിസപ്ഷനിൽ വിളിച്ചു പറഞ്ഞത്. ഇരുവരും നഗരത്തിലെ ഒരു ജ്വല്ലറിയിൽ ജീവനക്കാരായിരുന്നു. പ്രവീണിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു

Read More

പുറത്തിറങ്ങരുത്, എല്ലാ മാർഗങ്ങളും തേടുന്നുണ്ട്; സുമിയിലെ വിദ്യാർഥികളോട് ഇന്ത്യൻ എംബസി

  യുദ്ധം രൂക്ഷമായി തുടരുന്ന യുക്രൈനിലെ സുമി നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾ പ്രതിഷേധസ്വരമുയർത്തിയതോടെ പ്രതികരണവുമായി ഇന്ത്യൻ എംബസി. ഒഴിപ്പിക്കലിനായി എല്ലാ വഴികളും തേടുകയാണെന്നും കരുത്തോടെ തുടരണമൈന്നും എംബസി ട്വീറ്റ് ചെയ്തു. റെഡ് ക്രോസ് അടക്കമുള്ള എല്ലാ ഏജൻസികളുമായും സുരക്ഷിതമാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ നടത്തുന്നുണ്ട്. സുരക്ഷിതമായി ഷെൽട്ടറുകൾക്കുള്ളിൽ തുടരണമെന്നും പുറത്തിറങ്ങരുതെന്നും എംബസി നിർദേശിച്ചു. വിദ്യാർഥികളുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടു. അവരുടെ വേദനയും ആശങ്കയും മനസ്സിലാക്കുന്നുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു സുമിയിൽ ഷെല്ലാക്രമണം തുടരുകയാണ്. ഗതാഗത സൗകര്യമില്ല….

Read More

ഓപറേഷൻ ഗംഗ: 2600 പേർ കൂടി ഇന്ന് തിരികെയെത്തും; ഖാർകീവിലെ മുഴുവനാളുകളെയും ഒഴിപ്പിച്ചു

  യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന നടപടി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച രാത്രി അടിയന്തര യോഗം ചേർന്നു. രക്ഷാദൗത്യത്തിന്റെ പുരോഗതി യോഗം വിലയിരുത്തി. വെടിനിർത്തലിനായുള്ള സമ്മർദം തുടർന്ന് പരമാവധി ആളുകളെ രക്ഷപ്പെടുത്താനാണ് നീക്കം ഇന്ന് 2600 പേരെ കൂടി ഇന്ത്യയിലെത്തിക്കും. 13 വിമാനങ്ങൾ ഇന്ന് രക്ഷാ ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതുവരെ 63 വിമാനങ്ങളിലായി 13,330 പേരെയാണ് തിരികെ എത്തിച്ചത്. ഡൽഹിയിലെത്തുന്ന മലയാളി വിദ്യാർഥികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ പ്രത്യേക വിമാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്…

Read More

സച്ചിൻ ദേവിന്റെയും ആര്യാ രാജേന്ദ്രന്റെയും വിവാഹ നിശ്ചയം ഇന്ന് രാവിലെ എ കെ ജി സെന്ററിൽ

  തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് രാവിലെ നടക്കും. 11 മണിക്ക് എ കെ ജി സെന്ററിൽ വെച്ചാണ് വിവാഹ നിശ്ചയം. ഇരുവരുടെയും അടുത്ത ബന്ധുക്കളും പാർട്ടിയിലെ മുതിർന്ന നേതാക്കളും ചടങ്ങിൽ പങ്കെടുക്കും ലളിതമായ ചടങ്ങാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാഹം പിന്നീട് നടക്കും. സച്ചിൻ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയും പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ്. ആര്യ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി…

Read More

ബലാത്സംഗ പരാതി: കൊച്ചിയിലെ ടാറ്റു ആർട്ടിസ്റ്റ് സുജീഷ് അറസ്റ്റിൽ

  ടാറ്റു ചെയ്യാൻ വന്ന സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ കൊച്ചി ചേരാനല്ലൂരിലെ ഇൻക്‌ഫെക്ടഡ് ടാറ്റൂ പാർലർ ഉടമ പി എസ് സുജീഷ് അറസ്റ്റിൽ. ടാറ്റു സ്റ്റുഡിയോയിൽ പീഡനത്തിന് ഇരയായെന്ന് ആറ് യുവതികൾ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ പ്രതി കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. രാത്രിയോടെ സുജീഷിനെ ചേരാനല്ലൂർ സ്‌റ്റേഷനിൽ എത്തിച്ചു. ഇയാളെ ഉന്നത പോലീസുദ്യോഗസ്ഥരടക്കം ചോദ്യം ചെയ്തുവരികയാണ്. ആറ് ബലാത്സംഗ കേസുകളാണ് സുജീഷിനെതിരെ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം ടാറ്റു പാർലർ റെയ്ഡ്…

Read More

കെ റെയിൽ വിശദീകരണ യോഗം ബഹിഷ്കരിച്ചു

  പരപ്പനങ്ങാടിയിൽ കെ റെയിലുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകൾക്ക് വിശദീകരണം നൽകാനായി വിളിച്ചുചേർത്ത യോഗം കെ റെയിൽ വിരുദ്ധ സമിതി ബഹിഷ്കരിച്ചു. സമിതി അടയാളക്കല്ല് സ്ഥാപിക്കുന്നതിൽ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥർ പദ്ധതി വിശദീകരിക്കാൻ യോഗം വിളിച്ചത്. കെ.പി.എ.മജീദ് എംഎൽഎ കെ റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരസംഗമത്തിന് നേതൃത്വം നൽകി. നെടുവ വില്ലേജ് അതിർത്തിയിൽ ഉച്ചയ്ക്കു രണ്ടു വരെ പ്രതിഷേധക്കാർ കുത്തിയിരിപ്പു നടത്തി. രാവിലെ 10.30ന് കെ റെയിൽ ഓഫിസിൽ നടന്ന യോഗത്തിൽ മു‌സ്‌ലിം…

Read More