Headlines

Webdesk

വയനാട് ജില്ലയില്‍ ഇന്ന്  83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന്  83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 130 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 82 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167484 ആയി. 165820 പേര്‍ രോഗമുക്തരായി. നിലവില്‍ 653 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 614 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 928 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ…

Read More

സംസ്ഥാനത്ത് ഇന്ന് 1836 പേർക്ക് കൊവിഡ്; 4 മരണം: 2988 പേർക്ക് രോഗമുക്തി

കേരളത്തില്‍ 1836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട് 143, തൃശൂര്‍ 134, ഇടുക്കി 97, പത്തനംതിട്ട 97, ആലപ്പുഴ 90, മലപ്പുറം 83, വയനാട് 83, പാലക്കാട് 74, കണ്ണൂര്‍ 60, കാസര്‍ഗോഡ് 13 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 77,683 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 76,362 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1321 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 199…

Read More

കെ റെയില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ അപമാനിച്ചു; കൊടിക്കുന്നിലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

  ആലപ്പുഴ കെ റെയില്‍ സര്‍വെക്കെത്തിയ സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റത്തിന് കൊടിക്കുന്നില്‍ സുരേഷ് എം പിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രാകരം കേസ്. ചെങ്ങന്നൂരില്‍ സര്‍വെക്കെത്തിയ വനിതാ ഉദ്യോഗസ്ഥര്‍ക്കും പോലീസിനുമെതിരെ കൊടിക്കുന്നില്‍ സുരേഷ് തെറിവിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തത്. എം പിയുടെ നേതൃത്വത്തില്‍ ചിലര്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതായും സി ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ അവഹേളിച്ചതായും പോലീസ് പറഞ്ഞു. ഇന്നലെയാണ് ചെങ്ങന്നൂരില്‍ കെ റെയിലിനെതിരെ…

Read More

ധീരജിനെ കുത്തിയത് ആരും കണ്ടിട്ടില്ല; നിഖിൽ പൈലി നിരപരാധിയെന്നും കെ സുധാകരൻ

ഇടുക്കി എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്ന കേസിലെ പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ നിഖിൽ പൈലിയെ ന്യായീകരിച്ച് വീണ്ടും കെ സുധാകരൻ. ധീരജിനെ കുത്തിയത് നിഖിൽ പൈലിയല്ല. ജയിലിൽ കിടക്കുന്നത് നിരപരാധികളാണെന്നും സുധാകരൻ പറഞ്ഞു. നിഖിൽ പൈലി ധീരജിനെ കുത്തിയത് ആരും കണ്ടിട്ടില്ല. കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന കെ സുധാകരൻ പറഞ്ഞു. പിണറായിയുടെ ഭരമം നാടിന് വേണ്ടിയല്ല കുടുംബത്തിന് വേണ്ടിയാണെന്ന് സുധാകരൻ പരിഹസിച്ചു. ഒന്നാം പിണറായി വിജയൻ…

Read More

വിദേശത്ത് നിന്ന് മടങ്ങേണ്ടി വന്ന മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാം

  കൊവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ എത്തിയ മെഡിക്കൽ വിദ്യാർഥികൾക്കും, യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തുന്ന ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ സാധിക്കാത്ത മെഡിക്കൽ വിദ്യാർഥികൾക്കും ഇന്ത്യയിൽ നിന്നും ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ സാധിക്കുമെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കി. വിദേശ സർവകലാശാലയുടെ മെഡിസിൻ ഡിഗ്രി ഉള്ളവർക്കും നിലവിൽ വിദേശത്ത് ഇന്റേൺഷിപ്പ് ചെയ്യുന്നവർക്കും ഇന്ത്യയിൽ നിന്ന് ചെയ്യാമെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി.യുക്രൈനിൽ നിന്നടക്കം ഇന്ത്യയിലെത്തുന്ന പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് ആശ്വാസമാകുന്നതാണ് നാഷണൽ മെഡിക്കൽ കമ്മിഷന്റെ പുതിയ ഉത്തരവ്.

Read More

ബലാത്സംഗ പരാതികൾ: ഒളിവിൽ കഴിയുന്ന ടാറ്റു ആർട്ടിസ്റ്റിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ്

  യുവതികളുടെ ബലാത്സംഗ പരാതിയിൽ കൊച്ചിയിലെ ടാറ്റു ആർട്ടിസ്റ്റ് പി എസ് സുജേഷിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ നാഗരാജു. ഒളിവിൽ കഴിയുന്ന പ്രതിയെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ ടാറ്റു കേന്ദ്രങ്ങളെ കുറിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. മറ്റേതെങ്കിലും കേന്ദ്രങ്ങളിൽ സ്ത്രീകൾക്ക് സമാന അനുഭവമുണ്ടായോ എന്ന് പരിശോധിക്കുമെന്നും കമ്മീഷണർ പറഞ്ഞു സുജേഷിനെതിരെ ആറ് പേരാണ് പരാതി നൽകിയിട്ടുള്ളത്. 2017 മുതൽ പീഡനമുണ്ടായെന്നാണ് യുവതികൾ മൊഴി നൽകിയത്. കൂടുതൽ പേരെ സുജേഷ് പീഡിപ്പിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്….

Read More

യുക്രൈനിൽ റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു; കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കും

  യുക്രൈനിൽ റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. യുദ്ധം തുടങ്ങി പത്താം ദിവസമാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായാണ് വെടിനിർത്തൽ. ഒഴിപ്പിക്കലിന് തങ്ങൾ തന്നെ മുൻകൈ എടുക്കുമെന്നും റഷ്യ അറിയിച്ചു. മാർച്ച് 5ന് മോസ്‌കോ സമയം രാവിലെ 10 മണിക്ക് റഷ്യ വെടിനിർത്തൽ പ്രഖ്യാപിക്കുകയും മരിയുപോളിൽ നിന്നും വോൾനോവഹയിൽ നിന്നും ജനങ്ങൾക്ക് പുറത്തുകടക്കുന്നതിന് മാനുഷിക ഇടനാഴികൾ തുറക്കുകയും ചെയ്യുന്നുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വെടിനിർത്തലിനായി റഷ്യക്ക് മേൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ…

Read More

ഓപറേഷൻ ഗംഗ: യുക്രൈനിൽ നിന്ന് 629 പേർ കൂടി ഇന്ത്യയിൽ മടങ്ങിയെത്തി

  യുദ്ധം രൂക്ഷമായ യുക്രെയ്‌നിൽ നിന്ന് 629 ഇന്ത്യക്കാർ കൂടി നാട്ടിൽ മടങ്ങിയെത്തി. മൂന്നു വ്യോമസേന വിമാനങ്ങളിലായി ശനിയാഴ്ച രാവിലെയാണ് സംഘം ഡൽഹിക്കു സമീപത്തെ ഹിൻഡോൻ എയർ ബേസിലെത്തിയത്. ഓപറേഷൻ ഗംഗ തുടങ്ങിയതു മുതൽ 10 വിമാനങ്ങളിലായി വ്യോമസേന ഇതുവരെ 2,056 പേരെ നാട്ടിലെത്തിച്ചെന്ന് ഇന്ത്യൻ വ്യോമസേന പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ റുമേനിയ, ഹംഗറി, പോളണ്ട്, സ്ലോവാക്യ എന്നീ അയൽരാജ്യങ്ങളിൽ അഭയം തേടിയിരിക്കുകയാണ്. റുമേനിയ, സ്ലോവാക്യ, പോളണ്ട് എന്നീ രാജ്യങ്ങളിൽ എത്തിയ 629 പേരെയാണ് വ്യോമ…

Read More

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കല്ലെറിഞ്ഞ് കൊന്നോളൂ;പീഡനക്കേസ് പ്രതി അഞ്ജലിയുടെ പുതിയ വീഡിയോ

  കൊച്ചി നമ്പർ 18 പീഡനക്കേസ് പ്രതി അഞ്ജി റീമാ ദേവ് ന്യായീകരണ വീഡിയോയുമായി വീണ്ടും രംഗത്തുവന്നു. താൻ ആത്മഹത്യ ചെയ്യില്ലെന്നും മരിച്ചാൽ ഇതു തന്റെ മൊഴിയായി കണക്കാക്കണമെന്നുമാണ് വീഡിയോയിലെ ആവശ്യം. രാഷ്ട്രീയക്കാരും സന്നദ്ധ പ്രവർത്തകരും ട്രസ്റ്റ് ഭാരവാഹികളുമായ ആറ് പേർക്കെതിരെ ആരോപണവും പീഡനക്കേസ് പ്രതി ഉന്നയിക്കുന്നുണ്ട് സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട സ്ത്രീയായി എന്നെ ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് കാരണം ഒരു സ്ത്രീ ഉന്നയിച്ച ആരോപണങ്ങൾ മാത്രമാണ്. ബോയ് ഫ്രണ്ട് ഇല്ലാത്തവർക്ക് ബോയ് ഫ്രണ്ടിനെ കൊടുക്കും, കാവൽ…

Read More

യുക്രൈനിൽ റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു; കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കും

യുക്രൈനിൽ റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. യുദ്ധം തുടങ്ങി പത്താം ദിവസമാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായാണ് വെടിനിർത്തൽ. ഒഴിപ്പിക്കലിന് തങ്ങൾ തന്നെ മുൻകൈ എടുക്കുമെന്നും റഷ്യ അറിയിച്ചു. മാർച്ച് 5ന് മോസ്‌കോ സമയം രാവിലെ 10 മണിക്ക് റഷ്യ വെടിനിർത്തൽ പ്രഖ്യാപിക്കുകയും മരിയുപോളിൽ നിന്നും വോൾനോവഹയിൽ നിന്നും ജനങ്ങൾക്ക് പുറത്തുകടക്കുന്നതിന് മാനുഷിക ഇടനാഴികൾ തുറക്കുകയും ചെയ്യുന്നുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വെടിനിർത്തലിനായി റഷ്യക്ക് മേൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ പൗരൻമാരെ…

Read More