Headlines

Webdesk

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച കാമുകിയെ യുവാവ് കുത്തിക്കൊന്നു

  ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച കാമുകിയെ യുവാവ് കുത്തിക്കൊന്നു. ചെന്നൈ സ്വദേശി കണ്ണമ്മയാണ് മരിച്ചത്. കാമുകനായ രാജയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം വസ്ത്രത്തിൽ ചോര പുരണ്ട നിലയിൽ രാജയെ പോലീസ് സംഘം റോഡിൽ കാണുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പുറത്തുവന്നു. തുടർന്ന് ഇയാൾ കണ്ണമ്മയുടെ വീട്ടിലെത്തി മൃതദേഹം പോലീസിന് കാണിച്ചു നൽകി കണ്ണമ്മയും രാജയും അഞ്ച് വർഷമായി പ്രണയത്തിലായിരുന്നു. കുണ്ട്രത്തൂരിൽ വാടക വീട്ടിലാണ് കണ്ണമ്മ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി രാജ മദ്യപിച്ച്…

Read More

ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പോയ ഖത്തർ എയർവേയ്‌സ് വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കി

  ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഖത്തർ എയർവേയ്‌സിന്റെ വിമാനം കറാച്ചിയിൽ അടിയന്തരമായി നിലത്തിറക്കി. 100 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക തകരാർ മൂലം വഴി തിരിച്ചുവിടുകയായിരുന്നുവെന്ന് വിമാന കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കറാച്ചിയിൽ വിമാനം അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു വിമാനത്തിലെ കാർഗോ ഹോൾഡിൽ പുകയുടെ ലക്ഷണങ്ങൾ കണ്ടതാണ് വിമാനം വഴിതിരിച്ചുവിടാനും അടിയന്തരമായി നിലത്തിറക്കാനും കാരണം. എന്താണ് സംഭവിച്ചതെന്നറിയാൻ അന്വേഷണം ആരംഭിച്ചതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ദോഹയിൽ എത്തിക്കുമെന്നാണ് അറിയിപ്പ്. യാത്രക്കാർക്ക്…

Read More

കെ റെയിൽ: കല്ലുകൾ പിഴുതു മാറ്റുന്നവർ കുടുങ്ങും; നഷ്ടപരിഹാരം നൽകാതെ ജാമ്യം കിട്ടില്ല

  കെ റെയിൽ അതിരടയാള കല്ലുകൾ പിഴുത് മാറ്റുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ സർക്കാർ. കേസെടുക്കുന്നതിനൊപ്പം പിഴയടക്കം ഈടാക്കാനാണ് തീരുമാനം. സമരക്കാർക്കെതിരെ പൊതുമുതൽ നശിപ്പിക്കലിനെതിരെ നിയമപ്രകാരം കേസെടുക്കും. അറസ്റ്റിലാകുന്നവരെ നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മൂല്യത്തിന് തുല്യമായ തുക കെട്ടിവെച്ചാലേ ജാമ്യം നൽകി വിട്ടയക്കൂ. ഒരു കല്ലിന് മാത്രം ആയിരം രൂപയും സ്ഥാപിക്കാനുള്ള ചെലവ് 4500 രൂപയുമാണ്. 530 കിലോമീറ്റർ നീളമുള്ള പദ്ധതിയിൽ ഇതുവരെ 155 കിലോമീറ്റർ സർവേയാണ് പൂർത്തിയാക്കിയത്. 6000 കല്ലുകൾ ഇതിനോടകം സ്ഥാപിച്ചു. കഴിഞ്ഞ ദിവസം മാടപ്പള്ളിയിൽ നടന്ന…

Read More

കെ റെയിൽ: പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്, ഇതുവരെ സ്ഥാപിച്ച കല്ലുകൾ പിഴുതെറിയും

  സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഇതുവരെ സ്ഥാപിച്ച അടയാള കല്ലുകൾ മുഴുവൻ പിഴുതെറിയാനാണ് തീരുമാനം. കെ റെയിൽ വേണ്ട, കേരളം മതിയെന്ന മുദ്രവാക്യം ഉയർത്തി പിഴുതെറിഞ്ഞ അടയാളക്കല്ലുകൾ യൂത്ത് കോൺഗ്രസ് കലക്ടറേറ്റുകൾക്ക് മുന്നിൽ സ്ഥാപിക്കും അതേസമയം പ്രതിഷേധം വകവെക്കാതെ കല്ലിടൽ തുടരാനാണ് സർക്കാർ തീരുമാനം. കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കോട്ടയം മാടപ്പള്ളിയിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 150 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു ഇതിനിടെ കൊല്ലത്ത് കെ…

Read More

കെ റെയിൽ പ്രതിഷേധം: പോലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുതെന്ന് ഡിജിപി

  സിൽവർ ലൈൻ സമരത്തിനെതിരായ പോലീസ് നടപടിയിൽ പ്രതികരിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. പോലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുതെന്നും സംയമനത്തോടെ പ്രതിഷേധങ്ങളെ നേരിടണമെന്നും ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകി സമരക്കാർക്ക് നേരെ പോലീസ് നടത്തിയ ബലപ്രയോഗം വിവാദമായി മാറിയിരുന്നു. ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ സ്ത്രീകളെ അടക്കം പോലീസ് മർദിച്ചെന്ന ആരോപണവുമുയർന്നു. ഈ സാഹചര്യത്തിലാണ് ഡിജിപി നിർദേശം നൽകിയത്. അതേസമയം ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ കെ റെയിലിനെതിരെ പ്രതിഷേധിച്ച കണ്ടലാറിയാവുന്ന 150 പേർക്കെതിരെ പോലീസ് കേസെടുത്തു. സമരമുഖത്ത്…

Read More

ജിദ്ദയിലെ അരാംകോ പെട്രോളിയം സ്‌റ്റേഷന് നേർക്ക് ഹൂതി ആക്രമണം; എണ്ണ ടാങ്കിന് തീപിടിച്ചു

  സൗദി അറേബ്യയിലെ ജിദ്ദയിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ എണ്ണ ടാങ്കിന് തീപിടിച്ചു. സൗദി അരാംകോയുടെ പെട്രോളിയം വിതരണ സ്‌റ്റേഷനിലേക്കാണ് യെമനിലെ ഹൂതി വിമതർ മിസൈലാക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ജിസാനിലെ അരാംകോ റഫൈനറിയിലേക്ക് നടന്ന മിസൈലാക്രമണത്തിന് പിന്നാലെയാണിത് ജില്ല അരാംകോ പെട്രോളിയം സ്‌റ്റേഷനിലേക്ക് നടന്ന ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. തീ നിയന്ത്രണവിധേയമാക്കിയെന്നും അറിയിപ്പിൽ പറയുന്നു. ജിദ്ദ എണ്ണവിതരണ കേന്ദ്രത്തിൽ നിന്നും തീപിടിച്ച് പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജിസാനിലെ ജലശുദ്ധീകരണ പ്ലാന്റ്,…

Read More

രാഷ്ട്രീയം വൃത്തികെട്ടതായി മാറി; വിരമിക്കാനൊരുങ്ങുന്നതായി ഗുലാം നബി ആസാദ്

സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് സാമൂഹിക സേവനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനാണ് താൻ ആഗ്രഹിക്കുന്നത്. പ്രയാസകരമായ ഘട്ടത്തിൽ പൊതുസമൂഹത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി ആസാദ് പ്രഖ്യാപിച്ചത്   സമൂഹത്തിൽ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. ഞാൻ വിരമിച്ച് സാമൂഹിക സേവനത്തിൽ മുഴുകാൻ പോകുന്നതായി കേട്ടാൽ അതുവലിയ സംഭവമായി നിങ്ങൾക്ക് തോന്നണമെന്നില്ല. ഇന്ത്യയിലെ രാഷ്ട്രീയം വളരെ…

Read More

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടിത്തം

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം. കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിനാണ് തീപിടിത്തമുണ്ടായത്. തൃക്കാക്കര, ഏലൂർ, തൃപ്പുണിത്തുറ, ഗാന്ധിനഗർ, ആലുവ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കുന്നത്. ഈ വർഷം രണ്ടാം തവണയാണ് ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടാകുന്നത്. ജനുവരി 18നും തീപിടിത്തമുണ്ടായിരുന്നു

Read More

മെട്രോ തൂണിന്റെ ബലക്ഷയം: പാലാരിവട്ടം മാതൃകയിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തും

  കൊച്ചി മെട്രോയുടെ തൂണിനുണ്ടായ ബലക്ഷയത്തെ പറ്റി പാലാരിവട്ടം പാലം മാതൃകയിൽ സ്വതന്ത്ര ഏജൻസിയെ കൊണ്ട് പരിശോധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. കെ എം ആർ എല്ലിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമാകും നടപടി. ബലക്ഷയം സംബന്ധിച്ച് ജിയോ ടെക്‌നിക്കൽ പരിശോധന നടന്നിരുന്നു. ആലുവ മുതൽ പേട്ട വരെയുള്ള 975 മെട്രോ തൂണുകളിൽ ഒരെണ്ണത്തിന് മാത്രമാണ് ബലക്ഷയമുള്ളതെന്ന് ആഭ്യന്തര റിപ്പോർട്ടിൽ പറയുന്നു പത്തടിപ്പാലത്തെ ബലക്ഷയം ഒറ്റപ്പെട്ടതാണ്. സാങ്കേതികമായ പിഴവാകാം ബലക്ഷയത്തിന് കാരണമായിട്ടുള്ളതെന്നാണ് സൂചന. മറ്റ് മെട്രോ തൂണുകളിലും വിശദമായ പരിശോധന…

Read More

പുല്ല് അരിയുന്നതിനിടെ പുലിയുടെ ആക്രമണം; മൂന്നാറിൽ തൊഴിലാളിക്ക് പരുക്ക്

  മൂന്നാറിൽ പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. കല്ലാർ പുതുക്കാട് എസ്റ്റേറ്റിലെ തൊഴിലാളി സേലരാജനാണ് പരുക്കേറ്റത്. പശുവിനുള്ള പുല്ല് അരിയുന്നതിനിടെയാണ് സേലരാജിനെ പുലി ആക്രമിച്ചത്. ഉച്ചത്തിൽ നിലവിളിച്ചതോടെ പുലി സമീപത്തെകാട്ടിലേക്ക് ഓടി മറയുകയായിരുന്നു പുലിയുടെ നഖം കൊണ്ട് സേലരാജിന്റെ മുതുകിൽ ആഴത്തിലുള്ള അഞ്ച് മുറിവുകളുണ്ടായി. ഇദ്ദേഹത്തെ മൂന്നാർ ടാറ്റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറേ നാളുകളായി തോട്ടം മേഖലയിൽ പുലിയുടെയും കടുവയുടെയും സാന്നിധ്യമുണ്ട്. നിരവധി തൊഴിലാളികളുടെ കന്നുകാലികളും കൊല്ലപ്പെട്ടു. അധികാരികളുടെ നിസംഗതയാണ് വന്യജീവി ആക്രമണങ്ങൾ വർധിക്കാൻ…

Read More