Headlines

Webdesk

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടത് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ഇടുക്കിയില്‍ അന്ധവിദ്യാലയത്തിലെ  പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിക്കെതിരെ സ്‌കൂള്‍ ജീവനക്കാരന്‍ ലൈംഗിക അതിക്രമം നടത്തിയ സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ശശികുമാര്‍ എന്ന പ്രിന്‍സിപ്പലാണ് അറസ്റ്റിലായിരിക്കുന്നത്. സ്‌കൂളിലെ ജീവനക്കാരന്‍ രാജേഷ് കാലങ്ങളായി പീഡിപ്പിച്ചുവെന്ന പരാതി  മറച്ചുവച്ചതാണ് കുറ്റം.തെളിവുകള്‍ നശിപ്പിക്കണമെന്നു രാജേഷ് പെണ്‍കുട്ടിയുടെ സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.

Read More

വയനാട് ജില്ലയില്‍ 13 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (21.03.22) 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168066 ആയി. 166916 പേര്‍ രോഗമുക്തരായി. നിലവില്‍ 191 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 176 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 946 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 19 പേര്‍ ഉള്‍പ്പെടെ ആകെ 191 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്….

Read More

സംസ്ഥാനത്ത് ഇന്ന് 495 പേർക്ക് കൊവിഡ്, 2 മരണം; 850 പേർക്ക് രോഗമുക്തി

കേരളത്തിൽ 495 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 117, തിരുവനന്തപുരം 79, കോട്ടയം 68, കോഴിക്കോട് 45, ഇടുക്കി 33, കൊല്ലം 31, തൃശൂർ 30, ആലപ്പുഴ 18, മലപ്പുറം 17, കണ്ണൂർ 15, പത്തനംതിട്ട 13, വയനാട് 13, പാലക്കാട് 12, കാസർഗോഡ് 4 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,561 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,024 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 17,399 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ…

Read More

മണിപ്പൂർ മുഖ്യമന്ത്രിയായി ബീരേൻ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബീരേൻ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം തവണയാണ് ബീരേൻ സിംഗ് മുഖ്യമന്ത്രിയാകുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ അടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ് ഫലം മാർച്ച് 10ന് വന്നിരുന്നുവെങ്കിലും മുഖ്യമന്ത്രി പദത്തെ ചൊല്ലി പാർട്ടിയിൽ അനിശ്ചിതത്വം നിലനിന്നിരുന്നു ഏകകണ്‌ഠേനയാണ് ബീരേൻ സിംഗിനെ മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തതെന്ന് ബിജെപി അറിയിച്ചു. മുതിർന്ന എംഎൽഎ ബിശ്വജിത് സിംഗും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നു. ഇന്നലെ രാത്രിയോടെ കേന്ദ്രമന്ത്രി നിർമല സീതാരാമനാണ് ബീരേൻ…

Read More

മാഹിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

മാഹി പൂഴിത്തലയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. പൂഴിത്തല ഷനീന ടാക്കീസിന് മുന്നിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൊയിലാണ്ടിയിൽ നിന്ന് വിസ്മയ പാർക്കിലേക്ക് വിദ്യാർഥികളുമായി പോയ ടൂറിസ്റ്റ് ബസും തളിപറമ്പ്-അടിമാലി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ മാഹി ഗവ. ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല. കെ എസ് ആർ ടി സി ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.

Read More

തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു

തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു. 26 വയസ്സായിരുന്നു. ഹൈദരാബാദിലെ ഗച്ചിബൗളിയിലുണ്ടായ കാറപടകത്തിലാണ് മരണം. ഡോളി ഡിക്രൂസ് എന്ന പേരിലാണ് ഗായത്രി അറിയപ്പെട്ടിരുന്നത്. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്തുമൊത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കാർ പാഞ്ഞുകയറി വഴിയാത്രക്കാരിയായ സ്ത്രീയും മരിച്ചു. ഗായത്രിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് റാത്തോഡിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലുങ്ക് വെബ് സീരീസുകളിലെ സജീവ സാന്നിധ്യമായിരുന്നു ഗായത്രി.

Read More

ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ച സായ് ശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

  വധഗൂഢാലോചന കേസിൽ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ സഹായിച്ച സൈബർ ഹാക്കർ സായ് ശങ്കർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് തന്നെ ചോദ്യം ചെയ്യുന്നതെന്ന് സായ് ശങ്കർ പറഞ്ഞു. കേസിൽ പോലീസ് പീഡനം ആരോപിച്ച് ഇയാൾ നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റിയിരുന്നു ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യഹർജിയുമായി സായ് ശങ്കർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ ഫോൺ വിവരങ്ങൾ നശിപ്പിച്ചതിന് എത്ര തുക പ്രതിഫലം കിട്ടിയെന്ന് കണ്ടെത്താൻ ഹാക്കറുടെ…

Read More

133 യാത്രക്കാരുമായി പോയ വിമാനം ചൈനയിൽ തകർന്നുവീണു

  133 യാത്രക്കാരുമായി പോ ഈസ്‌റ്റേൺ എയർലൈൻ വിമാനം ചൈനയിൽ തകർന്നുവീണു. കുമിംഗ് സിറ്റിയിൽ നിന്ന് പറന്നുയർന്ന വിമാനമാണ് തകർന്നുവീണത്. ഗുവാങ്‌സിയിലെ വുഷൗ നഗരത്തിനടുത്തുള്ള ഗ്രാമപ്രദേശത്താണ് വിമാനം തകർന്നുവീണത്. വിമാനത്തിലുള്ളവരെ കുറിച്ച് നിലവിൽ വിവരമില്ല. മലയിടുക്കിൽ വിമാനം തകർന്നുവീണതിന് ശേഷം വലിയ പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം നടക്കുന്നതായാണ് വിവരം

Read More

സംസ്ഥാനത്ത് കെ-റെയില്‍ വിരുദ്ധ സമരം കടുക്കുന്നു; കോട്ടയത്തും മലപ്പുറത്തും എറണാകുളത്തും പ്രതിഷേധം

  സംസ്ഥാനത്ത് കെ-റെയില്‍ കല്ലിടലിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. കെ-റെയിൽ ഉദ്യോഗസ്ഥർ എത്തുമെന്നറിഞ്ഞതിനെ തുടർന്ന് കോട്ടയം നട്ടാശേരിയിൽ ജനങ്ങൾ പ്രതിഷേധിക്കുന്നു. മലപ്പുറം തിരുന്നാവായയിൽ കല്ലിടൽ താത്കാലികമായി നിർത്തിവെച്ചു. നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് നടപടി. കോഴിക്കോട് മീഞ്ചന്തയില്‍ കെ റെയില്‍ കല്ല് പിഴുത് മാറ്റി. അതേസമയം കെ-റെയിലിനെതിരായ പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് ഡി.ജി.പി അനില്‍കാന്ത്. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുത്. പ്രാദേശിക ഭരണകൂടവും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ബോധവത്ക്കണം നടത്തണം. ജില്ലാ പൊലീസ് മേധാവി മാർക്കാണ് ഡിജിപിയുടെ നിർദ്ദേശം. സമരക്കാർക്കെതിരായ…

Read More

ഉത്തരവാദിത്തപ്പെട്ടവർ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം പഴി ചാരരുത്: രമേശ് ചെന്നിത്തല

  ഉത്തരവാദിത്വപ്പെട്ട നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം പഴി ചാരുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തരം പ്രസ്താവനകൾ അവസാനിപ്പിക്കണം. ജെബി മേത്തർ നാമനിർദേശ പത്രിക നൽകുന്നതോടെ വിവാദങ്ങൾ അവസാനിക്കും. ഘടകകക്ഷികൾ തീരുമാനത്തെ അംഗീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ഞങ്ങളൊക്കെ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞുവെന്നത് ശരിയാണ്. പക്ഷേ ഹൈക്കമാൻഡ് ഒരു പേര് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ വിവാദങ്ങളില്ല. എല്ലാവരും അത് അംഗീകരിക്കുകയാണ്. ജെബി മേത്തർ നോമിനേഷൻ നൽകുകയാണ്. ഹൈക്കമാൻഡ് തീരുമാനിച്ച സ്ഥാനാർഥിക്ക് എല്ലാവരും…

Read More