മാഹി പൂഴിത്തലയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. പൂഴിത്തല ഷനീന ടാക്കീസിന് മുന്നിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൊയിലാണ്ടിയിൽ നിന്ന് വിസ്മയ പാർക്കിലേക്ക് വിദ്യാർഥികളുമായി പോയ ടൂറിസ്റ്റ് ബസും തളിപറമ്പ്-അടിമാലി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ മാഹി ഗവ. ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല. കെ എസ് ആർ ടി സി ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.
The Best Online Portal in Malayalam