ഹിജാബ് വിവാദം: പരീക്ഷ ബഹിഷ്‌ക്കരിച്ചവർക്ക് അവസരം നൽകില്ലെന്ന് കർണാടക സർക്കാർ

  ഹിജാബ് വിലക്കിൽ പ്രതിഷേധിച്ച് പരീക്ഷ ബഹിഷ്‌ക്കരിച്ച വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകില്ലെന്ന് കർണാടക സർക്കാർ. പരീക്ഷ എഴുതാത്ത മറ്റുള്ളവരെപ്പോലെ തന്നെ ഇവരെ കണക്കാക്കുകയുള്ളൂവെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കി. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പരീക്ഷകളിൽനിന്ന് വിട്ടുനിന്ന വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷ നടത്തുമെന്ന സൂചനയുണ്ടായിരുന്നു. ഇത് തള്ളിക്കളഞ്ഞാണ് മന്ത്രിയുടെ വിശദീകരണം പുറത്തുവന്നത്. ഹിജാബ് വിലക്കിക്കൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനു പിന്നാലെ നിരവധി വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്‌ക്കരിച്ചിരുന്നു. നിരവധി പേർ സയൻസ് വിഷയത്തിലെ പ്രാക്ടിക്കൽ പരീക്ഷകളിൽനിന്ന്…

Read More

ആരെയും വഴിയാധാരമാക്കില്ല; പ്രതിപക്ഷത്തിന്റേത് വിചിത്ര ന്യായങ്ങൾ: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സിൽവർ ലൈനിൽ പ്രതിപക്ഷത്തിന്റേത് വിചിത്ര ന്യായങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകാശപാതയാകാമെന്ന് കോൺഗ്രസ് പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് നീക്കം. ഭൂമി നഷ്ടപ്പെടുന്നവർക്ക് വിഷമമുണ്ടാകുക സ്വാഭാവികമാണ്. സർക്കാർ ആരെയും വഴിയാധാരമാക്കില്ലെന്നും നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത ഭൂമിയേറ്റെടുക്കൽ യാഥാര്‍ത്ഥ്യമാക്കിയെന്ന് പറഞ്ഞ മുഖ്യമന്ത്രി സിൽവർ ലൈൻ യാഥാര്‍ത്ഥ്യമായാൽ നാടിന് വൻ പുരോഗതിയുണ്ടാകുമെന്നും കൂട്ടിച്ചേർത്തു. സിൽവർ ലൈൻ യാഥാര്‍ത്ഥ്യമാകുന്നതിനെ കോൺഗ്രസും ബിജെപി യും ഭയക്കുന്നു. സങ്കുചിത കക്ഷി രാഷ്ട്രീയത്തിന് പ്രാധാന്യം നൽകരുത്. നാടിൻ്റെ വികസനത്തെ ജനം പിന്തുണയ്ക്കും….

Read More

കോട്ടയത്ത് നിന്നും കാണാതായ അച്ഛനും മകളും കല്ലാര്‍കുട്ടിയില്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

  കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയില്‍ നിന്നും കാണാതായ അച്ഛനെയും മകളെയും കല്ലാര്‍കുട്ടി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശി ബിനീഷിനെയും മകള്‍ പാര്‍വ്വതിയേയുമാണ് കഴിഞ്ഞ ദിവസം കാണാതായത്. ഇരുവരുടെയും മതദേഹം കല്ലാര്‍കുട്ടി ഡാമില്‍ നിന്നാണ് കണ്ടെത്തിയത്. ആത്മഹത്യയാകാമെന്ന് പൊലീസ് അനുമാനിക്കുന്നു. ഇടുക്കി കമ്പംമേട്ടിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞായിരുന്നു ബിനീഷും മകളും ഞായറാഴ്ച പാമ്പാടിയില്‍ നിന്നും പുറപ്പെട്ടത്. എന്നാല്‍ ഏറെ വൈകിയും ഇരു ബന്ധുവീട്ടില്‍ എത്തിയിരുന്നില്ല. രാത്രിയില്‍ ഫോണില്‍ വിളിച്ച് കിട്ടാതെയായപ്പോഴാണ് ഭാര്യ പാമ്പാടി പൊലീസില്‍…

Read More

വിമാനം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ചൈനീസ് പ്രസിഡന്റ്

  ചൈനയിൽ 132 യാത്രക്കാരുമായി വിമാനം തകർന്നുവീണ സംഭവത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു. അപകടകാരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിമാനം മലനിരകളിലേക്ക് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രാദേശിക മൈനിംഗ് കമ്പനിയുടെ സെക്യൂരിറ്റി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. 123 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ എത്ര പേർ മരിച്ചുവെന്ന സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്നാൽ ആരും ജീവനോടെ അവശേഷിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. വിമാനം തകർന്നുവീണതിന് പിന്നാലെ ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അപകട സ്ഥലത്തേക്ക്…

Read More

ഓട്ടോ ടാക്സി നിരക്ക് വർദ്ധന അനിവാര്യം: മന്ത്രി ആന്റണി രാജു

  ഓട്ടോ ടാക്സി യാത്രാ നിരക്ക് വർദ്ധന അനിവാര്യമാണെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ യാത്രാനിരക്ക് വർദ്ധന ഒരുമിച്ച് പ്രഖ്യാപിക്കും. ഓട്ടോ ടാക്സി യാത്രാ നിരക്ക് വർദ്ധനയിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഓട്ടോ നിരക്ക് ഒന്നര കിലോമീറ്ററിന് 30 രൂപയും ശേഷമുള്ള ഓരാ കിലോമീറ്ററിനും 15 രൂപ വീതവുമായിരിക്കാനാണ് സാധ്യത. എന്നാൽ ഓട്ടോയുടെ രാത്രി യാത്രാ നിരക്കിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. ടാക്സി നിരക്ക് (1500 സി.സി) അഞ്ചു…

Read More

പിഴുതെറിഞ്ഞ ഇടങ്ങളില്‍ വീണ്ടും കല്ലിടും; വശങ്ങളില്‍ ബഫര്‍ സോണ്‍ ഉണ്ടെന്നും കെ റെയില്‍ എംഡി വി അജിത്ത് കുമാർ

  സില്‍വര്‍ലൈന്‍ പദ്ധതിക്കായി കല്ലിടലുമായി മുന്നോട്ടു പോകുമെന്ന് കെ റെയില്‍ എംഡി .വി അജിത് കുമാര്‍. ആവശ്യമെങ്കില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തും. സാമൂഹിക ആഘാത പഠനത്തിനായാണ് കല്ലിടുന്നതെന്നും അല്ലാതെ ഭൂമി ഏറ്റെടുക്കാനല്ലെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ചാലേ ഭൂമി ഏറ്റെടുക്കൂ. കെ റെയിലിന്റെ പത്ത് മീറ്ററില്‍ ബഫര്‍ സോണ്‍ ആണ്. ഈ ബഫര്‍ സോണിന്റെ അഞ്ച് മീറ്ററില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. അടുത്ത അഞ്ച് മീറ്ററില്‍ അനുമതിയോടെ നിര്‍മാണങ്ങളാകാം നഷ്ടപരിഹാരം…

Read More

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടത് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ഇടുക്കിയില്‍ അന്ധവിദ്യാലയത്തിലെ  പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിക്കെതിരെ സ്‌കൂള്‍ ജീവനക്കാരന്‍ ലൈംഗിക അതിക്രമം നടത്തിയ സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ശശികുമാര്‍ എന്ന പ്രിന്‍സിപ്പലാണ് അറസ്റ്റിലായിരിക്കുന്നത്. സ്‌കൂളിലെ ജീവനക്കാരന്‍ രാജേഷ് കാലങ്ങളായി പീഡിപ്പിച്ചുവെന്ന പരാതി  മറച്ചുവച്ചതാണ് കുറ്റം.തെളിവുകള്‍ നശിപ്പിക്കണമെന്നു രാജേഷ് പെണ്‍കുട്ടിയുടെ സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.

Read More

വയനാട് ജില്ലയില്‍ 13 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (21.03.22) 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168066 ആയി. 166916 പേര്‍ രോഗമുക്തരായി. നിലവില്‍ 191 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 176 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 946 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 19 പേര്‍ ഉള്‍പ്പെടെ ആകെ 191 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്….

Read More

സംസ്ഥാനത്ത് ഇന്ന് 495 പേർക്ക് കൊവിഡ്, 2 മരണം; 850 പേർക്ക് രോഗമുക്തി

കേരളത്തിൽ 495 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 117, തിരുവനന്തപുരം 79, കോട്ടയം 68, കോഴിക്കോട് 45, ഇടുക്കി 33, കൊല്ലം 31, തൃശൂർ 30, ആലപ്പുഴ 18, മലപ്പുറം 17, കണ്ണൂർ 15, പത്തനംതിട്ട 13, വയനാട് 13, പാലക്കാട് 12, കാസർഗോഡ് 4 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,561 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,024 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 17,399 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ…

Read More

മണിപ്പൂർ മുഖ്യമന്ത്രിയായി ബീരേൻ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബീരേൻ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം തവണയാണ് ബീരേൻ സിംഗ് മുഖ്യമന്ത്രിയാകുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ അടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ് ഫലം മാർച്ച് 10ന് വന്നിരുന്നുവെങ്കിലും മുഖ്യമന്ത്രി പദത്തെ ചൊല്ലി പാർട്ടിയിൽ അനിശ്ചിതത്വം നിലനിന്നിരുന്നു ഏകകണ്‌ഠേനയാണ് ബീരേൻ സിംഗിനെ മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തതെന്ന് ബിജെപി അറിയിച്ചു. മുതിർന്ന എംഎൽഎ ബിശ്വജിത് സിംഗും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നു. ഇന്നലെ രാത്രിയോടെ കേന്ദ്രമന്ത്രി നിർമല സീതാരാമനാണ് ബീരേൻ…

Read More