കൊച്ചി മെട്രോയുടെ ചരിഞ്ഞ തൂൺ ബലപ്പെടുത്താനുള്ള പ്രവർത്തി ഇന്ന് മുതൽ
കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തുള്ള 347ാം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ ഇന്ന് ആരംഭിക്കും. അധിക പൈലുകൾ സ്ഥാപിച്ചു കൊണ്ടാണ് തൂണ് ബലപ്പെടുത്തുന്നത്. ഡിഎംആർസി, എൽ ആൻഡ് ടി, എയ്ജീസ്, കെഎംആർഎൽ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തികൾ. നിർമാണ ചുമതല എൽ ആൻ ടിക്കാണ്. മെട്രോ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും നിർമാണ ജോലികൾ നടക്കുക ട്രാക്കിന് ചെരിവ് കണ്ടെത്തിയതിനെ തുടർന്നാണ് അപാകത പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. നിർമാണത്തിലെയും മേൽനോട്ടത്തിലെയും പിഴവാണ് തൂണിന് ബലക്ഷമുണ്ടാക്കാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു. ട്രാക്കിനുണ്ടായ…
