Headlines

Webdesk

ഇന്ധനവില വർധനവിന് പിന്നാലെ രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വിലയും കൂട്ടി

  രാജ്യത്ത് നാല് മാസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വർധിപ്പിച്ചതിന് പിന്നാലെ ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വിലയും വർധിപ്പിച്ചു. സിലിണ്ടർ ഒന്നിന് 50 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 965 രൂപയായി. അഞ്ച് കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ വർധിപ്പിച്ച് 352 രൂപയിലെത്തി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ നേരത്തെ വർധനവ് വരുത്തിയിരുന്നു പെട്രോൾ, ഡീസൽ വിലയും ഇന്ന് വർധിപ്പിച്ചിട്ടുണ്ട്. പെട്രോൾ ലിറ്ററിന് 87 പൈസ വർധിപ്പിച്ചപ്പോൾ ഡീസൽ…

Read More

അസാനി ചുഴലിക്കാറ്റ് രൂപം പ്രാപിക്കുന്നു; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത

  ആൻഡമാൻ കടലിലെ അതി തീവ്ര ന്യൂനമർദം അസാനി ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിലടക്കം ഒറ്റപ്പെട്ട മഴക്ക് സാധ്യത. പോർട്ട് ബ്ലെയറിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് നിലവിൽ അതി തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. മ്യാൻമർ തീരത്താകും അസാനി ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് അതേസമയം ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും ദുർബലമാകാനാണ് സാധ്യത. സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ട്. വടക്കൻ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്,…

Read More

ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകാർക്ക് വാർഷിക പരീക്ഷ ബുധനാഴ്ച മുതൽ; അറിയേണ്ട കാര്യങ്ങൾ

  സംസ്ഥാനത്ത് ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കുകയാണ്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വർക് ഷീറ്റ് മാതൃകയിലാണ് വാർഷിക പരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്. അഞ്ച് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾക്ക് ചോദ്യപേപ്പർ നൽകി വാർഷിക മൂല്യനിർണയം നടത്തും. എൽ.പി ക്ലാസ്സിലെ കുട്ടികൾ പരീക്ഷാ ദിവസങ്ങളിൽ ക്രയോണുകൾ, കളർ പെൻസിൽ തുടങ്ങിയവ കരുതണം. അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിൽ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്‌സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒമ്പത്…

Read More

എട്ട് വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം; തൊഴിൽ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിടാതെ കേന്ദ്രസർക്കാർ

  രാജ്യത്തെ എട്ട് വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളുടെ കണക്കുകൾ വെളിപ്പെടുത്താൻ വിസമ്മതിച്ച്‌ വ്യോമയാന മന്ത്രാലയം. രാജ്യ സഭയിൽ സി.പി.ഐ എം.പി ബിനോയ് വിശ്വം ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയിയിലാണ് കേന്ദ്ര ഗവണ്മെന്റിന്റെ ഈ മൗനം. സ്വകാര്യ കമ്പനികൾക്ക് കൈമാറിയ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ അവസ്ഥയെക്കുറിച്ചുള്ള മൗനം അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന സർക്കാരിന്റെ അവകാശവാദത്തിന് വിരുദ്ധമാണ്. 2022-2025 കാലയളവിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) 25 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കുമെന്ന് മറുപടിയിൽ പറയുന്നു. കൂടുതൽ…

Read More

ഹിജാബ് വിവാദം: പരീക്ഷ ബഹിഷ്‌ക്കരിച്ചവർക്ക് അവസരം നൽകില്ലെന്ന് കർണാടക സർക്കാർ

  ഹിജാബ് വിലക്കിൽ പ്രതിഷേധിച്ച് പരീക്ഷ ബഹിഷ്‌ക്കരിച്ച വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകില്ലെന്ന് കർണാടക സർക്കാർ. പരീക്ഷ എഴുതാത്ത മറ്റുള്ളവരെപ്പോലെ തന്നെ ഇവരെ കണക്കാക്കുകയുള്ളൂവെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കി. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പരീക്ഷകളിൽനിന്ന് വിട്ടുനിന്ന വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷ നടത്തുമെന്ന സൂചനയുണ്ടായിരുന്നു. ഇത് തള്ളിക്കളഞ്ഞാണ് മന്ത്രിയുടെ വിശദീകരണം പുറത്തുവന്നത്. ഹിജാബ് വിലക്കിക്കൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനു പിന്നാലെ നിരവധി വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്‌ക്കരിച്ചിരുന്നു. നിരവധി പേർ സയൻസ് വിഷയത്തിലെ പ്രാക്ടിക്കൽ പരീക്ഷകളിൽനിന്ന്…

Read More

ആരെയും വഴിയാധാരമാക്കില്ല; പ്രതിപക്ഷത്തിന്റേത് വിചിത്ര ന്യായങ്ങൾ: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സിൽവർ ലൈനിൽ പ്രതിപക്ഷത്തിന്റേത് വിചിത്ര ന്യായങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകാശപാതയാകാമെന്ന് കോൺഗ്രസ് പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് നീക്കം. ഭൂമി നഷ്ടപ്പെടുന്നവർക്ക് വിഷമമുണ്ടാകുക സ്വാഭാവികമാണ്. സർക്കാർ ആരെയും വഴിയാധാരമാക്കില്ലെന്നും നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത ഭൂമിയേറ്റെടുക്കൽ യാഥാര്‍ത്ഥ്യമാക്കിയെന്ന് പറഞ്ഞ മുഖ്യമന്ത്രി സിൽവർ ലൈൻ യാഥാര്‍ത്ഥ്യമായാൽ നാടിന് വൻ പുരോഗതിയുണ്ടാകുമെന്നും കൂട്ടിച്ചേർത്തു. സിൽവർ ലൈൻ യാഥാര്‍ത്ഥ്യമാകുന്നതിനെ കോൺഗ്രസും ബിജെപി യും ഭയക്കുന്നു. സങ്കുചിത കക്ഷി രാഷ്ട്രീയത്തിന് പ്രാധാന്യം നൽകരുത്. നാടിൻ്റെ വികസനത്തെ ജനം പിന്തുണയ്ക്കും….

Read More

കോട്ടയത്ത് നിന്നും കാണാതായ അച്ഛനും മകളും കല്ലാര്‍കുട്ടിയില്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

  കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയില്‍ നിന്നും കാണാതായ അച്ഛനെയും മകളെയും കല്ലാര്‍കുട്ടി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശി ബിനീഷിനെയും മകള്‍ പാര്‍വ്വതിയേയുമാണ് കഴിഞ്ഞ ദിവസം കാണാതായത്. ഇരുവരുടെയും മതദേഹം കല്ലാര്‍കുട്ടി ഡാമില്‍ നിന്നാണ് കണ്ടെത്തിയത്. ആത്മഹത്യയാകാമെന്ന് പൊലീസ് അനുമാനിക്കുന്നു. ഇടുക്കി കമ്പംമേട്ടിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞായിരുന്നു ബിനീഷും മകളും ഞായറാഴ്ച പാമ്പാടിയില്‍ നിന്നും പുറപ്പെട്ടത്. എന്നാല്‍ ഏറെ വൈകിയും ഇരു ബന്ധുവീട്ടില്‍ എത്തിയിരുന്നില്ല. രാത്രിയില്‍ ഫോണില്‍ വിളിച്ച് കിട്ടാതെയായപ്പോഴാണ് ഭാര്യ പാമ്പാടി പൊലീസില്‍…

Read More

വിമാനം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ചൈനീസ് പ്രസിഡന്റ്

  ചൈനയിൽ 132 യാത്രക്കാരുമായി വിമാനം തകർന്നുവീണ സംഭവത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു. അപകടകാരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിമാനം മലനിരകളിലേക്ക് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രാദേശിക മൈനിംഗ് കമ്പനിയുടെ സെക്യൂരിറ്റി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. 123 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ എത്ര പേർ മരിച്ചുവെന്ന സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്നാൽ ആരും ജീവനോടെ അവശേഷിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. വിമാനം തകർന്നുവീണതിന് പിന്നാലെ ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അപകട സ്ഥലത്തേക്ക്…

Read More

ഓട്ടോ ടാക്സി നിരക്ക് വർദ്ധന അനിവാര്യം: മന്ത്രി ആന്റണി രാജു

  ഓട്ടോ ടാക്സി യാത്രാ നിരക്ക് വർദ്ധന അനിവാര്യമാണെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ യാത്രാനിരക്ക് വർദ്ധന ഒരുമിച്ച് പ്രഖ്യാപിക്കും. ഓട്ടോ ടാക്സി യാത്രാ നിരക്ക് വർദ്ധനയിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഓട്ടോ നിരക്ക് ഒന്നര കിലോമീറ്ററിന് 30 രൂപയും ശേഷമുള്ള ഓരാ കിലോമീറ്ററിനും 15 രൂപ വീതവുമായിരിക്കാനാണ് സാധ്യത. എന്നാൽ ഓട്ടോയുടെ രാത്രി യാത്രാ നിരക്കിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. ടാക്സി നിരക്ക് (1500 സി.സി) അഞ്ചു…

Read More

പിഴുതെറിഞ്ഞ ഇടങ്ങളില്‍ വീണ്ടും കല്ലിടും; വശങ്ങളില്‍ ബഫര്‍ സോണ്‍ ഉണ്ടെന്നും കെ റെയില്‍ എംഡി വി അജിത്ത് കുമാർ

  സില്‍വര്‍ലൈന്‍ പദ്ധതിക്കായി കല്ലിടലുമായി മുന്നോട്ടു പോകുമെന്ന് കെ റെയില്‍ എംഡി .വി അജിത് കുമാര്‍. ആവശ്യമെങ്കില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തും. സാമൂഹിക ആഘാത പഠനത്തിനായാണ് കല്ലിടുന്നതെന്നും അല്ലാതെ ഭൂമി ഏറ്റെടുക്കാനല്ലെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ചാലേ ഭൂമി ഏറ്റെടുക്കൂ. കെ റെയിലിന്റെ പത്ത് മീറ്ററില്‍ ബഫര്‍ സോണ്‍ ആണ്. ഈ ബഫര്‍ സോണിന്റെ അഞ്ച് മീറ്ററില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. അടുത്ത അഞ്ച് മീറ്ററില്‍ അനുമതിയോടെ നിര്‍മാണങ്ങളാകാം നഷ്ടപരിഹാരം…

Read More