Headlines

Webdesk

സിൽവർ ലൈൻ: കേരളം കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട് പുറത്ത്: അതിവേഗ തീവണ്ടിപ്പാത പരിഗണിക്കാത്തത് ഭാരിച്ച ചിലവ് കാരണം

  ന്യൂഡെൽഹി: കെ റെയിൽ പദ്ധതി സംബന്ധിച്ച് കേരളം കേന്ദ്രത്തിന് നൽകിയ വിശദീകരണ റിപ്പോർട്ട് പുറത്ത്. കെ റെയിലിന് പ്രതിദിനം 79,000 യാത്രക്കാർ ഉണ്ടാകുമെന്ന പ്രതീക്ഷ ശുഭാപ്തി വിശ്വാസം മാത്രമല്ലെന്ന് കേരളം വിശദീകരണ റിപ്പോർട്ടിൽ വ്യക്തമാക്കി. ഡിഎംആർസി നടത്തിയ പഠനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് യാത്രക്കാരാകാൻ സാധ്യതയുള്ളവരുടെ എണ്ണം കണക്കാക്കിയത്. ഈ കണക്കിൽ ഹൃസ്വദൂര ട്രെയിൻ യാത്രക്കാരെ ഉൾപ്പെടുത്തിയിട്ടില്ലെന്നും കേരളം വിശദീകരിച്ചു. ഡിഎംആർസി നടത്തിയ പഠനം പ്രകാരം കേരളത്തിൽ അതിവേഗ തീവണ്ടിയിൽ പ്രതിദിനം ഒരു ലക്ഷം യാത്രക്കാർ ഉണ്ടായേക്കും….

Read More

യുവാക്കളുടെ ജീവിതം താളം തെറ്റുന്നതിനു പിന്നില്‍ തെറ്റായ അറിവുകളും മയക്കുമരുന്നും: പ്രധാനമന്ത്രി നരേന്ദ്ര മോദി

  ന്യൂഡല്‍ഹി: രാജ്യത്തെ ഭൂരിഭാഗം യുവാക്കളുടേയും ജീവിതം താളം തെറ്റുന്നതിനു പിന്നില്‍ മദ്യവും മയക്കുമരുന്നും തെറ്റായ അറിവുകളുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടന്ന എന്‍സിസി കേഡറ്റുകളുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ ധാരാളം അറിവ് നമുക്ക് ലഭിക്കുന്നുണ്ട്. ഇത് ലോകത്ത് തന്നെ വലിയ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു. എന്നാല്‍ ഇത് പലരും ദുര്‍വിനിയോഗം ചെയ്യുകയാണ്. നമ്മുടെ രാജ്യത്തെ യുവാക്കള്‍ ഇതിനിരയാകരുത്. തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവ് അവര്‍ക്കുണ്ട്. അമിതമായ…

Read More

കാന്‍സര്‍ ചികിത്സാ സംവിധാനം 24 ആശുപത്രികളില്‍

  കാന്‍സര്‍ രോഗികള്‍ കൊവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി മാവേലിക്കര, കോട്ടയം പാല ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി കോട്ടയം, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍…

Read More

ഡോ. വെങ്കിട്ടരാമന്‍ അനന്ത നാഗേശ്വരന്‍ മുഖ്യ സാമ്പത്തിക ഉപദേശ്ടാവ്

  ന്യൂഡല്‍ഹി: ക്രഡിറ്റ് സ്യുസ് ഗ്രൂപ്പ് എജിയുടെയും ജൂലിയസ് ബെയര്‍ ഗ്രൂപ്പിന്റെയും അക്കാദമികനും മുന്‍ എക്‌സിക്യൂട്ടീവുമായ ഡോ വെങ്കിട്ടരാമന്‍ അനന്ത നാഗേശ്വരനെ ഇന്ത്യാ ഗവണ്‍മെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) ആയി നിയമിച്ചു. മുന്‍ സിഇഎ കെ വി സുബ്രഹ്മണ്യന്‍ വിരമിച്ച ഒഴിവിലാണ് നിയമനം. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന സമയത്താണ് വെങ്കിട്ടരാമന്‍ സിഇഒ പദവിയില്‍ എത്തുന്നത്. അതേസമയം, കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ ആഘാതം അദ്ദേഹത്തിന് വെല്ലുവിളിയാകും. തൊഴിലില്ലായ്മ, വരുമാന അസമത്വം തുടങ്ങിയ വെല്ലുവിളികളും…

Read More

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്ത് അന്വേഷണ സംഘം

  കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പള്‍സര്‍ സുനിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. എറണാകുളം സബ് ജയിലില്‍ എത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഒരുമണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥയാണ് അന്വേഷണ സംഘം പരിശോധിച്ചത്. നടന്‍ ദിലീപിനെ കാണാനെത്തിയപ്പോള്‍ സുനില്‍ കുമാറിനൊപ്പം കാറില്‍ യാത്ര ചെയ്തിട്ടുണ്ട്, ദിലീപിന്റെ സഹോദരന്‍ സുനില്‍ കുമാറിന് പണം നല്‍കിയത് കണ്ടിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനിക്ക് നേരത്തെ പറഞ്ഞത് കൂടാതെ എന്തെങ്കിലും കാര്യങ്ങള്‍ പറയാനുണ്ടോ…

Read More

കൊവിഡ് സാഹചര്യം; പരോള്‍ ലഭിച്ച തടവുകാരെ കീഴടങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി പരോള്‍ ലഭിച്ച തടവുകാരോട് കീഴടങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് കേരളത്തോട് കോടതി നിര്‍ദേശം. ഒരു കൂട്ടം തടവുകാര്‍ സമര്‍പ്പിച്ച ഹർജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കീഴടങ്ങല്‍ വിഷയത്തില്‍ കടുത്ത നടപടികള്‍ പാടില്ലെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു നിര്‍ദേശിച്ചു. തടവുകാര്‍ സമര്‍പ്പിച്ച ഹർജി കൂടുതല്‍ വാദം കേള്‍ക്കലിനായി ഫെബ്രുവരി 11ലേക്ക് മാറ്റി.  

Read More

കെ-​റെ​യി​ൽ: ക​ണ്ണൂ​രി​ൽ 4,000 വീ​ടു​ക​ൾ ഒ​ഴി​പ്പി​ക്കും

പയ്യന്നൂർ: കെ-​റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നു പ​ദ്ധ​തി​ക്കു​വേ​ണ്ടി സ​ര്‍​വേ ന​ട​ത്തു​ന്ന കേ​ര​ള വ​ള​ണ്ട​റി ഹെ​ല്‍​ത്ത് സ​ര്‍​വീ​സ് പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​ര്‍ ഷാ​ജു ഇ​ട്ടി. ജി​ല്ല​യി​ല്‍ ക​ണ​ക്കാ​ക്കി​യ ഒ​ഴി​പ്പി​ക്ക​പ്പെ​ടേ​ണ്ട വീ​ടു​ക​ളു​ടെ എ​ണ്ണം അ​യ്യാ​യി​ര​ത്തി​ന്‍​നി​ന്നു നാ​ലാ​യി​ര​ത്തോ​ള​മാ​യി കു​റ​യു​മെ​ന്നും ഇ​രു​പ​തു ശ​ത​മാ​ന​ത്തോ​ളം വീ​ട്ടു​കാ​രു​ടെ വി​വ​ര ശേ​ഖ​ര​ണം പൂ​ര്‍​ത്തി​യാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ഴോം പ​ഞ്ചാ​യ​ത്തി​ലെ സ​ര്‍​വേ പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യും കു​ഞ്ഞി​മം​ഗ​ലം, പാ​പ്പി​നി​ശേ​രി, ക​ണ്ണ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വ​ര ശേ​ഖ​ര​ണം ന​ട​ന്നു​വ​രു​ന്ന​താ​യും മാ​ടാ​യി​യി​ലും വ​ള​പ​ട്ട​ണ​ത്തും ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ദിലീപ് മൊബൈൽ ഫോൺ കോടതിക്കു കൈമാറാൻ സാധ്യത

കൊച്ചി: വധശ്രമ ഗൂഢാലോചനക്കേസിൽ പ്രതിസ്ഥാനത്തുള്ള നടൻ ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ നടന്ന വാദങ്ങൾക്കൊടുവിൽ മൊബൈൽ ഫോൺ കോടതിക്കു മുന്പാകെ ഹാജരാക്കാൻ തയാറാണെന്ന നിലപാടിലേക്ക് ദിലീപിന്‍റെ അഭിഭാഷകർ. ഇന്നു ഉച്ചയ്ക്കു കേസ് വാദത്തിന് എടുത്തപ്പോൾ മൊബൈൽ ഫോൺ കൈമാറാൻ കഴിയില്ലെന്ന നിലപാടായിരുന്നു ആദ്യം ദിലീപ് സ്വീകരിച്ചിരുന്നത്.  

Read More

സംസ്ഥാനത്ത് ഇന്ന് 54,537 പേർക്ക് കൊവിഡ്; 13 മരണം: 30,225 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂര്‍ 2314, പത്തനംതിട്ട 2021, വയനാട് 1379, കാസര്‍ഗോഡ് 1121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,824 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,72,126…

Read More

എ​ല്ലാ​വ​ർ​ക്കും ക്വാ​റന്‍റൈ​ൻ വേ​ണ്ട; ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ കു​റ​വ്: ആ​രോ​ഗ്യ​മ​ന്ത്രി

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ർ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വ​ർ​ധി​ക്കു​ന്നി​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രി​ൽ 3.6 ശ​ത​മാ​നം മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​തെ​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും സ്ഥി​തി സ​മാ​ന സാ​ഹ​ച​ര്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഡെ​ൽ​റ്റ വൈ​റ​സി​നേ​ക്കാ​ൾ വ്യാ​പ​ന ശേ​ഷി ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​ത്തി​ന് ഉ​ണ്ടെ​ങ്കി​ലും തീ​വ്ര​ത കു​റ​വാ​ണ് എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. അ​തി​നാ​ൽ ആ​ദ്യ ര​ണ്ടു ത​രം​ഗ​ത്തെ നേ​രി​ട്ട ത​ന്ത്ര​മ​ല്ല മൂ​ന്നാം…

Read More