Headlines

Webdesk

മരിയുപോളിൽ റഷ്യൻ ഷെല്ലാക്രമണം രൂക്ഷം; മാർപാപ്പയോട് സഹായം തേടി സെലൻസ്‌കി

  യുക്രൈൻ തുറമുഖ നഗരമായ മരിയുപോളിൽ ആക്രമണം കടുപ്പിച്ച് റഷ്യൻ സൈന്യം. നഗരത്തിൽ കനത്ത പോരാട്ടമാണ് യുക്രൈൻ-റഷ്യൻ സൈന്യങ്ങൾ തമ്മിൽ നടക്കുന്നതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. എന്തു വിലകൊടുത്തും മരിയപോൾ പിടിച്ചടക്കാനുള്ള നീക്കത്തിലാണ് റഷ്യ. അതിനിടെ, ഫ്രാൻസിസ് മാർപാപ്പയെ വിളിച്ച് ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ് യുക്രൈൻ. മരിയൂപോളിൽ സിവിലിയന്മാർക്ക് രക്ഷപ്പെടാനും അവശ്യവസ്തുക്കൾ എത്തിക്കാനും അനുവദിക്കണമെന്ന് യുക്രൈൻ റഷ്യയോട് ആവശ്യപ്പെട്ടു. റഷ്യ രാജ്യത്തുനിന്ന് പിന്മാറുകയാണെങ്കിൽ നാറ്റോ അംഗത്വമെന്ന ആവശ്യത്തിൽനിന്ന് പിന്മാറാമെന്നും യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി അറിയിച്ചിട്ടുണ്ട്. നാലു ലക്ഷത്തോളം…

Read More

വി​ക്ര​മാ​ദി​ത്യ സിം​ഗ് കോ​ണ്‍​ഗ്ര​സ് വി​ട്ടു

ജ​മ്മു: മു​ൻ എം​എ​ൽ​സി​യും ജ​മ്മു കാ​ഷ്മീ​രി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ വി​ക്ര​മാ​ദി​ത്യ സിം​ഗ് പാ​ർ​ട്ടി വി​ട്ടു. രാ​ജി​ക്ക​ത്ത് അ്ദ്ദേ​ഹം പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് അ​യ​ച്ചു. ജ​മ്മു കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ളു​ടെ വി​കാ​ര​വും അ​ഭി​ലാ​ഷ​വും മ​ന​സി​ലാ​ക്കു​ന്ന​തി​ൽ കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മ​ഹാ​രാ​ജ് ഹ​രി സിം​ഗി​ന്‍റെ കൊ​ച്ചു​മ​ക​നും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ ഗ​വ​ർ​ണ​റു​മാ​യ ഡോ. ​ക​ര​ണ്‍ സിം​ഗി​ന്‍റെ മ​ക​നു​മാ​ണ് വി​ക്ര​മാ​ദി​ത്യ സിം​ഗ്.

Read More

ശ്രീ​ല​ങ്ക ഇ​രു​ട്ടി​ൽ; പ​മ്പു​ക​ളി​ൽ നീ​ണ്ട നി​ര: ഒ​ടു​വി​ൽ പ​ട്ടാ​ളം ഇ​റ​ങ്ങി

കൊ​ളം​മ്പോ: വി​ല​ക്ക​യ​റ്റ​വും ഇ​ന്ധ​ന​ക്ഷാ​മ​വും മൂ​ലം വ​ൻ പ്ര​തി​സ​ന്ധി​യി​ൽ ശ്രീ​ല​ങ്ക. പ​മ്പു​ക​ളി​ല്‍ നീ​ള​ന്‍ ക്യൂ​വും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. സൈ​ന്യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് നിലവിൽ പെ​ട്രോ​ൾ പ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ശ്രീ​ല​ങ്ക​യി​ല്‍ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. നി​ര​വ​ധി പേ​ര്‍ മ​ണി​ക്കൂ​റുകളോ​ള​മാ​ണ് പ​മ്പു​ക​ള്‍​ക്ക് മു​ന്നി​ല്‍ ക്യൂ ​നി​ല്‍​ക്കു​ന്ന​ത്. പ​ല​യി​ട​ത്തും ജ​ന​ങ്ങ​ള്‍ അ​ക്ര​മ​സ​ക്ത​രാ​യി പ​മ്പു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. ക​ടു​ത്ത വി​ദേ​ശ നാ​ണ്യ പ്ര​തി​സ​ന്ധി​യാ​ണ് ശ്രീ​ല​ങ്ക​യെ അ​തി​വേ​ഗം കു​ഴ​പ്പ​ത്തി​ല്‍ എ​ത്തി​ച്ച​ത്. ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളോ​ട് ല​ങ്ക…

Read More

ലോക ഒന്നാം നമ്പർ ടെന്നീസ് താരം ആഷ്‌ലി ബാർട്ടി 25ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ചു

കായിക ലോകത്തിന് ഞെട്ടൽ സമ്മാനിച്ച് ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാർട്ടി വിരമിക്കൽ പ്രഖ്യാപിച്ചു. 25ാം വയസ്സിലാണ് ഓസ്‌ട്രേലിയൻ താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയൻ ഓപൺ കിരീടം സ്വന്തമാക്കി രണ്ട് മാസത്തിനുള്ളിലാണ് ആഷ്‌ലി വിരമിക്കൽ പ്രഖ്യാപിച്ചത് കൂടുതലായി ഒന്നും നൽകാനില്ലെന്ന് എനിക്ക് ശാരീരികമായി അറിയാം. ഈ മനോഹരമായ കായിക വിനോദത്തിന് എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ നൽകിയിട്ടുണ്ടെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ആഷ്‌ലി പറഞ്ഞു. ഏറെ ബുദ്ധിമുട്ടിയാണ് തീരുമാനം എടുത്തതെന്നും ആഷ്‌ലി പറയുന്നു 2019ൽ…

Read More

കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം

  മലപ്പുറം കൊണ്ടോട്ടിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ബസ് യാത്രക്കാരിയായ വിജി(25)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സിംഗ് ജീവനക്കാരിയാണ് വിജി മഞ്ചേരിയിൽ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ഐ ദിൻ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബസ് മറിയുകയായിരുന്നു.

Read More

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില ഉയർന്നു; പെട്രോളിന് ഇന്ന് 90 പൈസ വർധിച്ചു

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില ഉയർന്നു. പെട്രോൾ ലിറ്ററിന് 90 പൈസയും ഡീസൽ ലിറ്ററിന് 84 പൈസയുമാണ് വർധിച്ചത്. രണ്ട് ദിവസം കൊണ്ട് പെട്രോളിന് 1.78 രൂപയും ഡീസലിന് 1.69 രൂപയും വർധിച്ചു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 108.35 രൂപയും ഡീസലിന് 95.38 രൂപയുമായി. ഇന്നലെ പെട്രോളിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വർധിപ്പിച്ചത്. ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനും ഇന്നലെ വില ഉയർത്തിയിരുന്നു. 50 രൂപയാണ് സിലിണ്ടറിന് വർധിപ്പിച്ചത് ഒറ്റയടിക്ക് വില കൂട്ടാതെ…

Read More

സുഹൃത്തുക്കൾക്കൊപ്പം പുറത്ത് പോയത് അറിഞ്ഞു; കൊല്ലത്ത് പത്താംക്ലാസുകാരി കിണറ്റിൽ ചാടി മരിച്ചു

  കൊല്ലം പുത്തൂരിൽ പത്താം ക്ലാസ് വിദ്യാർഥിനി മാതാപിതാക്കളുടെ കൺമുന്നിൽ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. സുഹൃത്തുക്കൾക്കൊപ്പം സ്‌കൂളിന് പുറത്തുപോയ കാര്യം വീട്ടിലറിഞ്ഞതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ. പവിത്രേശ്വരം കെഎൻഎംഎം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി നീലിമയാണ് മരിച്ചത്. ഇന്നലെ വാർഷിക ദിനമായതിനാൽ പത്താം ക്ലാസ് വിദ്യാർഥികൾ സ്‌കൂളിലേക്ക് എത്തേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ നീലിമ പതിവ് പോലെ വീട്ടിൽ നിന്നിറങ്ങി. സ്‌കൂളിന് സമീപത്തെ ക്ഷേത്ര പരിസരത്ത് നീലിമ അടക്കം ചില കുട്ടികൾ…

Read More

ബംഗാളിലെ സംഘര്‍ഷം; റിപ്പോര്‍ട്ട് തേടി കേന്ദ്രം: മമതയുടെ രാജി ആവശ്യപ്പെട്ട് ബിജെപി

  ബംഗാളില്‍ പത്തുപേരുടെ മരണത്തിനിടയാക്കിയ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. സംഘര്‍ഷം നടന്ന ബിര്‍ഭൂം കേന്ദ്രസംഘം നാളെ സന്ദര്‍ശിക്കും. പത്തുപേര്‍ കൊല്ലപ്പെടാനിടയാക്കിയ സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബംഗാള്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തുള്ള ഒരു ഉദ്യോഗസ്ഥനെ ബംഗാളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന്റെ ധാര്‍മിക ഉത്തകരവാദിത്വം ഏറ്റെടുത്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാജിവെക്കണമെന്ന ആവശ്യം ബിജെപി ശക്തമായി ഉന്നയിക്കുകയാണ്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മമത…

Read More

തിരുവനന്തപുരത്തെ വ്യാജ വാഹനാപകട ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ പൊലീസുകാരെയും പ്രതി ചേര്‍ത്തു

  തിരുവനന്തപുരത്തെ വ്യാജ വാഹനാപകട ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ പൊലീസുകാരെയും പ്രതി ചേര്‍ത്തു. അഞ്ചു പൊലീസുകാരും ഒരു അഭിഭാഷകനും ഉള്‍പ്പെടെ 26 പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളുടെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. അഞ്ചു പൊലീസുകാരില്‍ നാലു പേരും വിരമിച്ചവരാണ്. അപകടം സംബന്ധിച്ച് പരാതി നല്‍കിയവരും സാക്ഷികളും ഉള്‍പ്പെടെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഞ്ചു കേസുകളിലും അപകടത്തില്‍പ്പെട്ടതായി കാണിച്ചത് ഒരേ സ്കൂട്ടറായിരുന്നു. ഈ വാഹനത്തിന്‍റെ ഉടമയെയും പ്രതി ചേര്‍ത്തിട്ടുണ്ട്. വാഹനാപകട ഇൻഷുറൻസിന്റെ മറവിൽ സംസ്ഥാനത്ത് നടന്നത്…

Read More

നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് നോട്ടിസ്; ഹാജരാകാന്‍ അസൗകര്യം അറിയിച്ച് ദിലീപ്

  നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദിലീപിന് ക്രൈംബ്രാഞ്ച് നോട്ടിസ്. വ്യാഴാഴ്ച ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക. എന്നാല്‍ മറ്റന്നാള്‍ ഹാജരാകാനാകില്ലെന്ന് ദിലീപ് അന്വേഷണ സംഘത്തെ അറിയിച്ചു. ഈ മാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ദിലീപ് അറിയിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമ- സീരിയല്‍ മേഖലയില്‍ നിന്നുള്ള…

Read More