Headlines

Webdesk

തന്നെ കുടുക്കിയതിന് പിന്നിൽ എംഎൽഎയുടെ ഭാര്യയടക്കം ആറ് പേർ: അഞ്ജലി റീമ ദേവ്

  കൊച്ചി നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ പ്രതിയായ അഞ്ജലി റീമാ ദേവ് ചോദ്യം ചെയ്യലിന് ഹാജരായി. ബുധനാഴ്ച കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലാണ് അഞ്ജലി ഹാജരായത്. കഴിഞ്ഞ ദിവസങ്ങളിൽ ഹാജരാകാൻ നിർദേശിച്ചിട്ടും ഇവർ എത്തിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അഞ്ജലിയുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ അന്വേഷണം സംഘം തയ്യാറെടുക്കുന്നതിനിടെയാണ് ഇവർ ഇന്ന് ഹാജരായത്. തന്നെ കേസിൽ കുടുക്കിയതിന് പിന്നിൽ ഒരു എംഎൽഎയുടെ ഭാര്യ അടക്കമുള്ള ആറംഗ സംഘമാണെന്ന് ഇവർ ആരോപിച്ചു. എംഎൽഎയുടെ ഭാര്യ ഉൾപ്പെട്ട…

Read More

ദീപുവിന്റെ മരണം: സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

  കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപു മരിച്ച കേസിൽ പ്രതികളായ സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. തൃശൂർ പ്രിൻസിപ്പൽ കോടതിയാണ് ജാമ്യഹർജി തള്ളിയത്. അബ്ദു റഹ്മാൻ, അസീസ്, സൈനുദ്ദീൻ, ബഷീർ, എന്നിവരാണ് പ്രതികൾ. ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച്ച വാദം പൂർത്തിയായിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലായിരുന്നു നേരത്തെ കേസ് പരിഗണിച്ചിരിക്കുന്നത്. പട്ടികജാതി/ വർഗ പീഡനം തടയൽ നിയമപ്രകാരമപള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ കോടതി വീഴ്ച്ച വരുത്തിയതായി ഹൈക്കോടതി കണ്ടെത്തിയതോടെയാണ് കേസ് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലക്കേ് മാറ്റിയത്.

Read More

മുക്കുപണ്ടം പകരം വെച്ച് തിരുവാഭരണം കവർന്നു; ഇടപ്പള്ളിയിൽ ക്ഷേത്രം പൂജാരി അറസ്റ്റിൽ

  എറണാകുളത്ത് മുക്കുപണ്ടം പകരം വെച്ച് തിരുവാഭരണം കവർന്ന കേസിൽ ക്ഷേത്രം പൂജാരി അറസ്റ്റിൽ. ഇടപ്പള്ളി മാതാരത് ക്ഷേത്രത്തിലെ തിരുവാഭരണമാണ് കവർന്നത്. കണ്ണൂർ അഴീക്കോട് സ്വദേശി അശ്വിനാണ് അറസ്റ്റിലായത്. 25 ഗ്രാം തൂക്കം വരുന്ന തിരുവാഭരണമാണ് അശ്വിൻ കവർന്നത്. പൂജാരിക്കെതിരെ ക്ഷേത്രം ഭാരവാഹികളും പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.

Read More

സമ്മർദത്തിലാക്കി കാര്യം നേടാമെന്ന് കരുതരുത്: ബസുടമകള്‍ പണിമുടക്കിൽ നിന്ന് പിൻമാറണമെന്ന് മന്ത്രി

  പണി മുടക്കിൽ നിന്നും സ്വകാര്യബസ് ഉടമകൾ പിൻമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധന തീരുമാനിച്ചിട്ടും സമരം എന്തിനാണെന്ന് മനസ്സിലാവുന്നില്ല. സർക്കാരിനെ സമ്മർദത്തിലാക്കി കാര്യം നേടാമെന്ന് കരുതുന്നത് ശരിയല്ലെന്നും ആന്റണി രാജു പറഞ്ഞു. ബസ്സുടമകൾക്ക് സമരം ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. സ്വകാര്യ ബസുകൾ ഓടുന്നത് ഭീമമായ നഷ്ടത്തിലാണ്. സർവ്വീസ് നിലച്ചാൽ യാത്രക്കാർ വലിയ പ്രതിസന്ധിയിലാവുമെന്നും അറിയാം. എന്നാൽ വിദ്യാർത്ഥികളുടെ പരീക്ഷ ഘട്ടത്തിൽ സമരം ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. വിദ്യാർത്ഥികളോടും സമൂഹത്തോടും…

Read More

ഇന്ധന വില വർധനവ്: പാർലമെന്റിന്റെ ഇരു സഭകളിലും അടിയന്തര പ്രമേയ നോട്ടീസ് നൽകി കോൺഗ്രസ്

  ഇന്ധന, പാചക വാത വിലവർധനവ് പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം. ഇന്ധനവില വർധനവിൽ രാജ്യസഭയിലും ലോക്‌സഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ലോക്‌സഭയിൽ കെ മുരളീധരനും രാജ്യസഭയിൽ ശക്തി സിംഗ് ഗോഹലുമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി വില വർധനവ് ഇന്നലെ ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയെങ്കിലും തള്ളുകയായിരുന്നു. ഇന്ധന പാചകവാതക വിലവർധനവിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നലെ സ്തംഭിച്ചിരുന്നു. ചർച്ച വേണമെന്ന ആവശ്യം സർക്കാർ തള്ളിയതോടെ ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി….

Read More

മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി കേസില്ല, ആൾക്കൂട്ട നിയന്ത്രണവും ഇല്ല; കൂടുതൽ ഇളവുകളുമായി കേന്ദ്രം

  കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി കേന്ദ്ര സർക്കാർ. പൊതു ഇടങ്ങളിൽ മാസ്‌ക് ധരിച്ചില്ലെങ്കിലും ആൾക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതൽ കേസെടുക്കില്ല. സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച് നിർദേശം നൽകി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച് കത്തെഴുതി കൊവിഡിനെ തുടർന്ന് 20202 ലാണ് മാസ്‌കും ആൾക്കൂട്ട നിയന്ത്രണവും കൂടിച്ചേരലുകൾ ഒഴിവാക്കിയുമൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ ഉത്തരവിന്റെ കാലാവധി മാർച്ച് 25ന് അവസാനിക്കും. ഇതിന് ശേഷം ഈ നിയന്ത്രണങ്ങൾ തുടരേണ്ടതില്ലെന്നാണ് നിർദേശം.

Read More

കണ്ണൂർ ശ്രീകണ്ഠാപുരത്ത് നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിലിടിച്ച്‌ യുവതി മരിച്ചു

  കണ്ണൂർ ശ്രീകണ്ഠാപുരത്ത് വാഹനാപകടത്തിൽ യുവതി മരിച്ചു. നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടർ യാത്രക്കാരിയായ കാഞ്ചനയാണ് മരിച്ചത്. കണ്ണൂർ ചുഴലി സ്വദേശിയാണ് കാഞ്ചന. കാർ പോലീസ് കസ്റ്റഡിയിലെടുത്തു  

Read More

നാടിന് ഗുണമുള്ള പദ്ധതിയാണ്: മാമലയിൽ കെ റെയിലിനായി സ്ഥലവും വീടും വിട്ട് നൽകുമെന്ന് യുവാവ്

സംസ്ഥാനത്ത് കെ റെയിലിനെതിരെ കോൺഗ്രസും ബിജെപിയും പ്രതിഷേധം ശക്തമാക്കുമ്പോൾ മാമലയിൽ നിന്നും വ്യത്യസ്ത വാർത്ത. കെ റെയിലിനായി സ്ഥലം വിട്ടുനൽകാൻ തയ്യാറായി യുവാവും കുടുംബവും മുന്നോട്ടുവന്നു. ആകെയുള്ള സമ്പാദ്യമായ 23 സെന്റ് സ്ഥലവും രണ്ട് വീടുമാണ് കെ റെയിലിനായി മാമല മുരിയമംഗലം മോളത്ത് വീട്ടിൽ സജിലും പിതാവ് ശിവനും വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചത്. വീടും സ്ഥലവും വിട്ടുനൽകാൻ വിഷമമുണ്ട്. എന്നാൽ നാടിന് ഗുണമുള്ള പദ്ധതിയല്ലേയെന്നാണ് സജിൽ ചോദിക്കുന്നത്. ദേശീയപാത വികസനം പല വെല്ലുവിളികളും അതിജീവിച്ച് പ്രാവർത്തികമാക്കി. അതുപോലെ…

Read More

ബസ് ചാർജ് വർധന ആവശ്യപ്പെട്ട് നാളെ മുതൽ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം

ബസ് ചാർജ് വർധന വൈകുന്നതിൽ പ്രതിഷേധിച്ച് ബസുടമകളുടെ സംയുക്ത സമര സമിതി പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം നാളെ മുതൽ. മിനിമം ചാർജ് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ ആക്കി ഉയർത്തുക, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാക്കാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചു. നവംബർ മാസം തന്നെ മിനിമം ചാർജ് പത്ത് രൂപയാക്കാൻ…

Read More

മലയിൻകീഴ് എസ്.എച്ച്.ഒ സൈജു പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതായി എഫ്.ഐ.ആര്‍

  ബലാത്സംഗ കേസിൽ പ്രതിയായ മലയിൻകീഴ് എസ്.എച്ച്.ഒ സൈജു പരാതിക്കാരിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി എഫ്ഐആർ. പരാതിക്കാരിയുടെ വീട്ടിലെത്തിയ സൈജു പലതവണ പീഡിപ്പിച്ചു. ഭാര്യയെ ഉപേക്ഷിച്ച് പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും എഫ്ഐആറിൽ പറയുന്നു. ഭര്‍ത്താവുമൊരുമിച്ച് വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ 2019-ല്‍ ഒരു ശസ്ത്രക്രിയയ്ക്കായി നാട്ടിലെത്തിയിരുന്നു. ഈ സമയം ഇവരുടെ ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതു സംബന്ധിച്ച പരാതിയില്‍ അന്ന് സ്റ്റേഷന്‍ എസ്.ഐ.യായിരുന്ന സൈജു ഇടപെടുകയും കട ഒഴിപ്പിച്ചുനല്‍കുകയും ചെയ്തു. ഈ പരിചയം മുതലാക്കി സൈജു തന്നെ…

Read More