Headlines

Webdesk

കടയിലെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലത്ത് വയോധികൻ പിടിയിൽ

കടയിലെത്തിയ പെൺകുട്ടിയെ മിഠായി നൽകി ലൈംഗികമായി ആക്രമിക്കാൻ നോക്കിയ കേസിൽ വയോധികൻ അറസ്റ്റിൽ. കൊല്ലം കടയ്ക്കാമണിയിലാണ് സംഭവം. കടയ്ക്കാമൺ മാഹിൻ മൻസിലിൽ അബ്ദുൽ ബഷീറാണ്(72) പോലീസ് പിടിയിലായത്. ബഷീറിന്റെ കടയിൽ സാധനം വാങ്ങാനെത്തിയ കുട്ടിക്ക് നേരെയായിരുന്നു അതിക്രമം. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.  

Read More

ശ്രീലങ്കയിൽ നിന്ന് കൂടുതൽ അഭയാർഥികളെത്താൻ സാധ്യത; ജയിലിലേക്ക് മാറ്റില്ല, ക്യാമ്പിൽ പാർപ്പിക്കും

ആഭ്യന്തര സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് പാലായനം ചെയ്ത അഭയാർഥികളെ ജയിലിലേക്ക് മാറ്റില്ല. രാമേശ്വരത്ത് എത്തുന്ന അഭയാർഥികളെ ക്വാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനം. ഇന്നലെ എത്തിയ 15 അഭയാർഥികളെ രാമേശ്വരത്തെ ക്യാമ്പിലേക്ക് മാറ്റി. നേരത്തെ ഇവരെ പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റാനായിരുന്നു തീരുമാനം.ഇന്നലെ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് കടന്നവർ കോസ്റ്റ് ഗാർഡിന്റെ പിടിയിലാവുകയായിരുന്നു. തമിഴ്നാട്ടിലെ രാമേശ്വരം തീരത്ത് വെച്ചാണ് ഇവർ പിടിയിലായത്. ആദ്യം ആറംഗ സംഘമായിരുന്നു എത്തിയത്. ആറ് പേരിൽ മൂന്ന് പേർ കുട്ടികളാണ്. വൈകുന്നേരത്തോടെ…

Read More

വെളുത്തുള്ളി പതിവായി തേന്‍ ചേര്‍ത്തു കഴിക്കൂ: ​ഗുണങ്ങൾ നിരവധി

വെളുത്തുള്ളി ഭക്ഷണത്തിന് രുചി നൽകുന്നതിനൊപ്പം ആരോഗ്യദായകമാണ്. എന്നാല്‍ വെളുത്തുള്ളി ഏതൊക്കെ രോഗങ്ങളെ തടയും എന്ന് നോക്കാം. ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക് എന്നീ സ്വഭാവഗുണങ്ങളുള്ള വെളുത്തുള്ളിക്ക് രോഗശാന്തി നല്‍കാനുള്ള ഔഷധഗുണവുമുണ്ട്.വെളുത്തുള്ളിക്ക് ഔഷധ ഗുണങ്ങള്‍ നല്‍കുന്നത് അല്ലിസിന്‍ എന്ന സംയുക്തമാണ്. ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, നിയാസിന്‍, തയാമിന്‍ എന്നിവയും വെളുത്തുള്ളിയില്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. ഹൃദയാരോഗ്യം മുതല്‍ പനിയും ജലദോഷവും ചുമയും മാറ്റി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വെളുത്തുള്ളിക്ക് കഴിവുണ്ട്….

Read More

ഇന്ദ്രജിത്തും സുരാജും ഒന്നിക്കുന്ന പത്താം വളവ് തിയറ്ററിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

  സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘പത്താം വളവി’ന്റെ റിലീസ് തിയതി പുറത്തുവിട്ടു. മെയ് 13ന് ചിത്രം തിയറ്ററുകളിൽ എത്തും. എം. പദ്മകുമാര്‍ ആണ് പത്താം വളവിന്റെ സംവിധായകൻ. റിലീസ് അറിയിച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു.പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന നിരവധി മൂഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു ട്രെയിലര്‍ തയ്യാറാക്കിയിരുന്നത്. ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ പ്രകടനം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം നടൻ അജ്മല്‍…

Read More

തിരുവനന്തപുരം വിമാനത്താവളം; സര്‍വീസുകളുടെ എണ്ണത്തില്‍ അടുത്താഴ്ച മുതല്‍ വര്‍ധിപ്പിക്കും

  തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നുള്ള പ്രതിവാര വിമാന സര്‍വീസുകളുടെ എണ്ണം അടുത്താഴ്ച മുതല്‍ വര്‍ധിക്കും. മാര്‍ച്ച് 27 മുതല്‍ ആരംഭിക്കുന്ന വേനല്‍ക്കാല ഷെഡ്യൂള്‍ പ്രകാരം 540 ആയി സര്‍വീസുകള്‍ ഉയരും. നിലവില്‍ 348 പ്രതിവാര സര്‍വീസുകളാണുള്ളത്. അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രതിവാര ഫ്‌ളൈറ്റ് സര്‍വീസുകള്‍ 138 ആയി വര്‍ധിക്കും. നിലവില്‍ ഇത് 95 ആണ്. ഷാര്‍ജയിലേക്കാണ് ഏറ്റവുമധികം സര്‍വീസുകള്‍-ആഴ്ചയില്‍ 30. ദോഹയിലേക്ക് പതിനെട്ടും മസ്‌കത്ത്, ദുബൈ എന്നിവിടങ്ങളിലേക്ക് 17 വീതവും സര്‍വീസുകളുണ്ടാകും. പ്രതിവാര ആഭ്യന്തര വിമാന സര്‍വീസുകള്‍ നിലവിലുള്ള…

Read More

സ്വകാര്യ ബസ് സമരം; ക്രമീകരണവുമായി കെ.എസ്.ആര്‍.ടി.സി

  തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരമാരംഭിക്കാനിരിക്കെ ക്രമീകരണവുമായി കെ.എസ്.ആര്‍.ടി.സി. യൂണിറ്റുകളിലുള്ള മുഴുവൻ ബസും സർവീസിനിറക്കാൻ കെ.എസ്.ആര്‍.ടി.സി നിർദേശം നല്‍കി. ആശുപത്രി,എയർപോർട്ട്, റയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുണ്ടാവും. ജീവനക്കാർ അവധിയെടുക്കുന്നതിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്. സ്വകാര്യ ബസുടമകൾ ക്രമസമാധന പ്രശ്നമുണ്ടാക്കിയാൽ പോലീസ് സഹായം തേടാനും നിർദേശമുണ്ട്. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയാക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. പലതവണ ചര്‍ച്ച നടന്നു. ഓരോ…

Read More

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ എട്ടാം ബാച്ച് മെഡിക്കൽ വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ നടന്നു

മേപ്പാടി: വയനാട് ജില്ലയിലെ പ്രഥമ മെഡിക്കൽ കോളേജായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2021 – 22 അദ്ധ്യയന വർഷത്തെ മെഡിക്കൽ വിദ്യാർത്ഥികളുടെ ക്‌ളാസുകൾക്ക് ആരംഭം കുറിച്ചുകൊണ്ടുള്ള ഓറിയന്റേഷൻ മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്താ നിർവഹിച്ചു. മൂന്ന് എം ബി ബി എസ് ബാച്ചുകൾ ഇതിനോടകം വിജയകരമായി കോഴ്സുകൾ പൂർത്തീകരിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ ചേർന്നുകഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് വൈദ്യ വിദ്യാഭ്യാസ രംഗത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്…

Read More

മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്; കെ റെയിൽ, ശബരിമല വിമാനത്താവളം എന്നിവ ചർച്ചയാകും

  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ പതിനൊന്ന് മണിക്ക് പാർലമെന്റ് ഓഫീസിൽ വെച്ചാണ് ചർച്ച. കെ റെയിലിനോട് കൂടുതൽ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെടും. ശബരിമല വിമാനത്താവളം, ദേശീയപാതാ വികസനം അടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും കെ റെയിലിനെതിരെ സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും പ്രതിഷേധം ശക്തമാക്കുമ്പോഴാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നത്. കെ റെയിലിന് അനുമതി തേടി കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. നിലവിൽ ഡിപിആറിനും സർവേക്കുമാണ്…

Read More

സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു; ജനം വലഞ്ഞു

  സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. സ്വകാര്യ ബസുകളെ ഏറെ ആശ്രയിക്കുന്ന മലബാർ മേഖലയിലും മധ്യകേരളത്തിലും ജനങ്ങൾ ബസ് കിട്ടാതെ വലയുകയാണ്. കെ എസ് ആർ ടി സി കൂടുതൽ സർവീസുകൾ നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വലിയ തോതിൽ സർവീസ് തുടങ്ങിയിട്ടില്ല ഒന്ന് മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളെയും സമരം ബാധിച്ചിട്ടുണ്ട്. നിരക്ക് വർധന സംബന്ധിച്ച് ഈ മാസം അവസാനത്തോടെ മാത്രമേ തീരുമാനമാകൂവെന്നാണ് അറിയുന്നത്. 30ന് ചേരുന്ന എൽഡിഎഫ് യോഗമാകും…

Read More

തൃശൂ‍രിൽ ബികോം വിദ്യ‍ാർത്ഥിനി ബസ് ഇടിച്ച് മരിച്ചു; ബസ് സ്റ്റാന്റ് ഉപരോധിച്ച് സഹപാഠികൾ

  തൃശൂ‍ർ: തൃശൂ‍രിൽ ബികോം വിദ്യ‍ാർത്ഥിനി ബസ് ഇടിച്ച് മരിച്ചു. സംഭവത്തിനു പിന്നാലെ ബസ് സ്റ്റാന്റ്  ഉപരോധിച്ച്കോളേജിലെ സഹപാഠികൾ. കൊടുങ്ങല്ലൂ‍ർ – തൃശൂ‍ർ റോഡിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാ‍ർത്ഥി ബസ് ഇടിച്ച് മരിച്ചതിനെ തുട‍ർന്നാണ് വിദ്യാർത്ഥിനികളുടെ പ്രതിഷേധം. ഇരിങ്ങാലക്കുട ന​ഗരസഭാ ബസ് സ്റ്റാന്റാണ് സെന്റ് ജോസഫ് സ്കൂളിലെ വിദ്യാ‍ർത്ഥിനികൾ ഉപരോധിച്ചത്. കോളജിലെ അവസാനവർഷ ബികോം വിദ്യാർഥിനിയായ ലയ ഡേവിഡാണ് അപകടത്തിൽ മരിച്ചത്. കോളജിലെ യാത്രയയപ്പു പരിപാടിയിൽ പങ്കെടുക്കാൻ അച്ഛനൊപ്പം സ്കൂട്ടറിൽ വരികയായിരുന്നു ലയ. കരുവന്നൂർ ചെറിയ പാലത്തിനു…

Read More