കെ റെയിലിൽ പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകരം; നല്ല ചർച്ചയാണ് നടന്നതെന്നും മുഖ്യമന്ത്രി
കെ റെയിലുമായി ബന്ധപ്പെട്ട് ആരോഗ്യകരമായ പ്രതികരണമാണ് പ്രധാനമന്ത്രിയിൽ നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. താൻ പറഞ്ഞ കാര്യങ്ങൾ അതീവ താത്പര്യത്തോടെയാണ് പ്രധാനമന്ത്രി കേട്ടതെന്നും ആരോഗ്യകരമായ പ്രതികരണം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു നല്ല ചർച്ചയാണ് നടന്നത്. വിഷയം കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. എന്താണ് പറ്റുകയെന്ന് നോക്കാമെന്നും പറഞ്ഞതായി പിണറായി വിജയൻ പറഞ്ഞു. റെയിൽവേ മന്ത്രിയുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയെന്നും മുഖ്യമന്ത്രി…
