Headlines

Webdesk

പാലക്കാട് 20കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഫീസടക്കാൻ കഴിയാത്തതിനാലെന്ന് സഹോദരൻ

  പാലക്കാട് 20കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഫീസടക്കാൻ കഴിയാത്തതിനാലെന്ന് സഹോദരൻ വപാലക്കാട് ഉമ്മിനിയിൽ 20കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുബ്രഹ്മണ്യൻ-ദേവകി ദമ്പതികളുടെ മകൾ ബീനയാണ് മരിച്ചത്. കോളജിൽ ഫീസ് അടക്കാൻ കഴിയാത്തതിൽ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ പറയുന്നു. പാലക്കാട് എംഇഎസ് കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിനിയാണ് ബീന. അമ്മ ഇന്നലെ ഫീസ് അടക്കാനായി കോളജിലെത്തിയിരുന്നു. എന്നാൽ കോളജ് അധികൃതർ ഫീസ് വാങ്ങിയില്ല. സർവകലാശാലയെ സമീപിക്കാനായിരുന്നു നിർദേശം. പരീക്ഷ എഴുതാനാകില്ലെന്ന…

Read More

കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആർ എസ് എസ് പ്രവർത്തകന്റെ കൈപ്പത്തിയറ്റു

  കണ്ണൂർ പയ്യന്നൂരിൽ ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിൽ ബോംബ് സ്‌ഫോടനം. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. ബോംബ് നിർമാണത്തിനിടെയാണ് സംഭവം. സ്‌ഫോടനത്തിൽ ബിജുവിന്റെ കൈപ്പത്തി തകർന്നു. ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകൾ അറ്റുപോയതായും പോലീസ് അറിയിച്ചു ഇയാൾ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്. പെരിങ്ങോം എസ് ഐയും സംഘവും കോഴിക്കോട് ആശുപത്രിയിൽ എത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ പോലീസ് എത്തുന്നതിന് മുമ്പ് തന്നെ ബിജുവിനെ വീട്ടിൽ നിന്ന് മാറ്റിയിരുന്നു.

Read More

ചിൽഡ്രൻസ് ഹോമിലേക്ക് തിരികെയെത്തിച്ച കുട്ടികളിലൊരാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

  കോഴിക്കോട് ചിൽഡ്രൻസ് ഹോമിലേക്ക് പോലീസ് തിരികെ എത്തിച്ച ആറ് പെൺകുട്ടികളിലൊരാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. ശനിയാഴ്ച രാത്രിയാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ചിൽഡ്രൻസ് ഹോമിൽ നിന്ന് ബംഗളൂരുവിലേക്ക് കടന്ന പെൺകുട്ടികളെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ചിൽഡ്രൻസ് ഹോമിൽ തിരികെ എത്തിച്ചത്. ഇവിടെ തുടരാൻ താത്പര്യമില്ലെന്ന് പറഞ്ഞ ഒരു പെൺകുട്ടി ജനൽച്ചില്ല് തകർത്ത് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്ന്…

Read More

തക്ക പ്രതിഫലം കിട്ടിയാൽ ആർക്കുവേണ്ടിയും എന്തും ചെയ്യും: ലോകായുക്തക്കെതിരെ കെടി ജലീൽ

  ലോകായുക്തക്കെതിരെ പരോക്ഷ വിമർശനവുമായി മുൻ മന്ത്രി കെ ടി ജലീൽ. തക്ക പ്രതിഫലം കിട്ടിയാൽ ലോകായുക്ത എന്ത് കടുംകൈയും ആർക്ക് വേണ്ടിയും ചെയ്യും. പിണറായി വിജയനെ പിന്നിൽ നിന്ന് കുത്താൻ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്തയെന്നും ജസ്റ്റിസ് സിറിയക് തോമസിന്റെ പേരെടുത്ത് പറയാതെ ജലീൽ വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം മഹാത്മാഗാന്ധിയുടെ കയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്‌സെയുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നത്. UDF നേതാവിനെ പ്രമാദമായ…

Read More

നടിയെ ആക്രമിക്കപ്പെട്ട സംഭവം: ഇരയ്‌ക്കൊപ്പം കോൺഗ്രസ് നിൽക്കേണ്ടിയിരുന്നുവെന്ന് മുല്ലപ്പള്ളി

  നടിയെ ആക്രമിക്കപ്പെട്ട സംഭവം: ഇരയ്‌ക്കൊപ്പം കോൺഗ്രസ് നിൽക്കേണ്ടിയിരുന്നുവെന്ന് മുല്ലപ്പള്ളി നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മൗനം പാലിച്ചെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പി ടി തോമസ് ഒഴികെ ഒരു നേതാവും സംഭവത്തെ അപലപിക്കാൻ തയ്യാറായില്ല. സംഭവത്തിൽ കോൺഗ്രസ് ഇരയ്‌ക്കൊപ്പം നിൽക്കാൻ കോൺഗ്രസ് തയ്യാറാകേണ്ടിയിരുന്നു കോഴിക്കോട് എം കമലം അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. 2017ലാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. കേസിൽ ദിലീപ് അറസ്റ്റിലായിരുന്നു. നിലവിൽ കേസിന്റെ വിചാരണ നടക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ…

Read More

മൂന്നാഴ്ചക്കുള്ളിൽ കൊവിഡ് കേസുകൾ നല്ല തോതിൽ കുറയുമെന്ന് ആരോഗ്യമന്ത്രി

  സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. മൂന്നാഴ്ചക്കുള്ളിൽ കൊവിഡ് കേസുകൾ നല്ല തോതിൽ കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. നാളെ കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്. ഞായറാഴ്ചകളിലെ ലോക്ക് ഡൗൺ സമാന നിയന്ത്രണം തുടരണോയെന്നത് അടക്കം യോഗത്തിൽ ചർച്ചയാകും. കൊവിഡ് പ്രതിദിന കേസുകൾ അമ്പതിനായിരത്തിൽ തുടരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോയെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണുള്ളത്. അവശ്യ സർവീസുകൾക്ക്…

Read More

ഗാന്ധിയുടെ ആശയങ്ങൾ ജനകീയമാക്കാനുള്ള കൂട്ടായ പരിശ്രമത്തിലാണെന്ന് പ്രധാനമന്ത്രി

  രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 74ാം ചരമവാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിയുടെ മഹത്തായ ആശയങ്ങൾ കൂടുതൽ ജനകീയമാക്കാനുള്ള കൂട്ടായ ശ്രമമാണ് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാപ്പുവിനെ അദ്ദേഹത്തിന്റെ പുണ്യതിഥിയിൽ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ മഹത്തായ ആശയങ്ങൾ കൂടുതൽ ജനകീയമാക്കാനുള്ള ഞങ്ങളുടെ കൂട്ടായ പരിശ്രമമാണിത്. രക്തസാക്ഷി ദിനത്തിൽ നമ്മുടെ രാഷ്ട്രീയത്തെ ധീരമായി സംരക്ഷിച്ച എല്ലാ മഹാൻമാർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ സേവനവും ധീരതയും എക്കാലവും സ്മരിക്കപ്പെടുമെന്നും മോദി ട്വീറ്റ് ചെയ്തു മഹാത്മാ ഗാന്ധി ഓരോ ഭാരതീയന്റെയും…

Read More

കോഴിക്കോട് ബീവറേജസ് ലോഡുമായി എത്തിയ ലോറിക്ക് നേരെ ആക്രമണം

  കോഴിക്കോട് തൊണ്ടയാട് ബൈപാസിൽ ബിവറേജസ് ലോഡുമായി എത്തിയ ലോറിക്ക് നേരെ ആക്രമണം. രണ്ട് ബൈക്കുകളിൽ എത്തിയ സംഘം ലോറി ഡ്രൈവറെ മർദിച്ചു. ലോറി അടിച്ചുതകർത്തു. ഗോവയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന ലോറിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഇന്നലെ ഉച്ചതിരിഞ്ഞ് തൊണ്ടയാട് ബൈപ്പാസിൽ രാമനാട്ടുകരയിൽ വണ്ടി നിർത്തി ഉറങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഡ്രൈവർ ആഷിഖ് പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ലോഡിൽ നിന്നും കുപ്പികൾ ഒന്നും നഷ്ടമാകാത്തത് കൊണ്ട് തന്നെ മോഷണ ശ്രമമല്ലെന്നാണ് സൂചന

Read More

മലപ്പുറം മമ്പാട് തേനീച്ച കുത്തേറ്റ് കർഷകൻ മരിച്ചു

  മലപ്പുറം മമ്പാട് തേനീച്ച കുത്തേറ്റ് കർഷകൻ മരിച്ചു. പുള്ളിപ്പാടം ഇല്ലിക്കൽ കരീം(67) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കരീമിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. മമ്പാട് പുള്ളിപ്പാടം അടക്കാക്കുണ്ടിൽ കാട് വെട്ടുന്നതിനിടെയാണ് കരീമിനെ തേനീച്ച കുത്തിയത്.

Read More

24 മണിക്കൂറിനിടെ 2.34 ലക്ഷം പേർക്ക് കൂടി കൊവിഡ്; 893 മരണം

  രാജ്യത്ത് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,281 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.50 ശതമാനമായി കുറഞ്ഞു അതേസമയം മരണനിരക്ക് ഉയരുന്നത് ആശങ്കക്ക് വഴിവെക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 893 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,52,784 പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിൽ കഴിയുന്നത് 18,84,937 പേരാണ് സജീവരോഗികളുടെ എണ്ണത്തിൽ ഇന്നലത്തെ അപേക്ഷിച്ച് 1.19 ലക്ഷത്തിന്റെ കുറവുണ്ട്. രാജ്യത്ത് ഇതിനോടകം 165.70 കോടി ഡോസ് വാക്‌സിൻ വിതരണം…

Read More